കുമ്പള: ബന്തിയോട് ഒളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ ഇടിച്ച് വീഴ്‌ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേയ്‌ക്ക് മടങ്ങിയ ആഷിക, മുസ്‌ലിഫ...
കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുൻ ഡി ജി പി ജേക്കബ് പുന്നൂസ് രംഗത്ത്. നിർത്താതെ പോകുന്ന കാറുകളും ലൈസൻസില്ലാതെ കുട്ടികൾ ഓടിക്കുന്ന വണ്ടികളും പൊലിസ് പിന്തുടർന്ന് തടയേണ്ടതല്ലേയെന്നാണ് മുൻ ഡി ജി പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. എല്ലാ രാജ്യങ്ങളിലും ഇതല്ലേ പതിവെന്നും ചൂണ്ടികാട്ടിയ...
പുത്തൂര്‍: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നത് പതിവാക്കിയ കാസര്‍കോട് ഉപ്പള സ്വദേശി കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പ സ്വദേശി മുഹമ്മദ് മുസ്തഫ ടി.എം എന്ന കാത്തി മുസ്തഫ(46)യെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന പൗരനെ...
കാസര്‍കോട്: കുമ്പളയിലെ ഫര്‍ഹാസിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 44 മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നേതാക്കളായ അസീസ് കളത്തൂര്‍, ബി.എം മുസ്തഫ, യൂസഫ് ഉളുവാര്‍, അബ്ദുല്‍ മജീദ്, സിദ്ദീഖ്, നൗഫല്‍, ഇല്യാസ്, അബാസ്, ജംഷീര്‍, എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന...
കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് അംഗഡിമുഗറിലെ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് എസ്.പി വൈഭവ് സക്സേന അറിയിച്ചു. മരിച്ച ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അപകടത്തിന്...
കാസര്‍കോട്: പിന്തുടര്‍ന്ന പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ പെട്ട് മരിച്ച ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് പറഞ്ഞു.
അംഗടിമോഗർ ജിവി എച്ച് എസ് എസിലെ...
കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അതേസമയം, മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം.
പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു....
കാസർകോഡ്: പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ...
കുമ്പള: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചാരിക്കവെ പോലിസ് പിന്തുടർന്ന് അപകടത്തിൽപ്പെടുത്തി നട്ടെല്ല് തകർന്ന് ഗുരുതര അവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപെട്ട ഫർഹാസിന്റെ മരണം പോലിസ് വരുത്തി വെച്ച അപകടമാണെന്നും, കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ അടിയന്തിര...
ഉപ്പള: കുമ്പള പോലീസ് കാറിനെ പിന്തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട അംഗഡിമുഗർ സ്കൂളിലെ ഫർഹാസിന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്വോഗസ്ഥർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്നും പിരിച്ച് വിടണമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെയും ജനറൽ സെക്രട്ടറി എ കെ ആരിഫും ആവശ്യപ്പെട്ടു.
നിയമ വിരുദ്ധമായ വാഹന പരിശോധനയ്കിടയിലാണ് അപകടമുണ്ടായതന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...