മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി പൊലീസ് നോട്ടീസ് നൽകി. പുത്തൂർ അസി.പൊലീസ് കമ്മീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരായി ഓരോരുത്തർക്കും നിർണയിച്ച പ്രകാരം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് കെട്ടുകെട്ടണം.
ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല സഹകൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക്ക് ഭാരവാഹികളായ കെ.ദിനേശ്,പി.പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി.നിഷാന്ത്,കെ.പ്രദീപ്...
മംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പിനിടെ സംഘർഷം. പ്രതി പ്രവീൺ അരുൺ ചൗഗുലെ(35)യെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
നാലുപേരെ...
ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടില്‍ മുസദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു, സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലാണ് അപകടം. മടിവാളയില്‍ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എ.ഐ.കെ.എം.സി.സി...
കാസര്‍ഗോഡ്: നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍. ഉത്തരവുമായി മുന്നോട്ടുപോകും. സര്‍ക്കാര്‍ നിര്‍ദേശമില്ല. കളക്ടര്‍ എന്ന നിലയില്‍ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ സാന്നിധ്യം...
മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമെന്ന് പൊലീസ്. പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെജാരുവിനടത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ ഇപ്പോൾ എയർ...
ദുബായ്: യുഎഇ യിലെ ഏറ്റവും മികച്ച പ്രവാസി സംഘടനക്കുള്ള ദുബായ് കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചെർക്കളം അബ്ദുള്ള-അഹ്മദ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് യുണൈറ്റഡ് പൈവളികൻസിന്.
നവംബർ 19ന് അബുഹയിൽ വിമൻസ് അസോസിയേഷനിൽ വച്ചു നടക്കുന്ന പ്രൗഢ ഗംഭീരമായ പരിപാടിയിൽ മഞ്ചേശ്വരം എംൽഎ എകെഎം അഷ്‌റഫ്, വ്യവസായി യഹ്യ തളങ്കര തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
കാസറഗോഡ്...
ബെംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും...
കാസർകോട്: പണമെടുക്കാൻ എ.ടി.എം. കൗണ്ടറിനകത്ത് കയറിയ യുവതിയും മകളും വാതിൽ ലോക്കായതിനെത്തുടർന്ന് കുടുങ്ങി.
എരിയൽ ചാരങ്ങായി സ്വദേശിനിയായ റംല (35), മകൾ സൈനബ (എട്ട്) എന്നിവരാണ് കാസർകോട് സർവീസ് സഹകരണ സംഘത്തിന്റെ എ.ടി.എമ്മിൽ കുടുങ്ങിയത്.
പുറത്ത് കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇവർ ചില്ലിലടിച്ച് ബഹളം വെച്ചു. തുടർന്ന് സമീപത്തുള്ളവർ പോലീസിനെ അറിയിച്ചു. കാസർകോട് ടൗൺ എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ...
മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണുഹമ്പന്‍ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം...
കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...