കുമ്പള : അനധികൃത മണൽക്കടത്തിന് ഉപയോഗിക്കുന്ന മൂന്ന് തോണികൾ തീരദേശ പോലീസ് പിടിച്ചു. ഷിറിയ പുഴയോരത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച തോണികളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഷിറിയ അഴിമുഖത്തിൽനിന്ന് അനധികൃതമായി പുഴമണൽ എടുക്കുന്നതിനായി ഉപയോഗിക്കുന്നവയാണിവ.
കുമ്പള തീരദേശ പോലീസ് ഇൻസ്പെക്ടർ കെ.ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. ഷനോജ്, എം. പ്രജീഷ്, കെ....
ഉപ്പള: നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗൽപ്പാടി സലാമത്തൂൽ ജുമാ മസ്ജിദ് മഖാം ഉറൂസ് ഈ മാസം 27 മുതൽ മൂന്നു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
7 - നു ചൊവ്വാഴ്ച വൈകീട്ട് 4.30 നു ജുമാ മസ്ജിദ് പ്രസിഡൻ്റ് മൊയ്തീൻ ഇബ്രാഹിം പതാക ഉയർത്തും.വൈകീട്ട് 4.45-ന് മഖാം സിയാറത്തിനും കൂട്ടപ്രാർഥനയ്ക്കും സയ്യിദ് കുഞ്ഞിക്കോയ...
മഞ്ചേശ്വരം: തീവണ്ടി കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന മേല്‍പ്പറമ്പ് സ്വദേശി ഉബൈദിനെ തലയില്‍ കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പളയിലെ നിയാസ് (39) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് നാട്ടിലേക്ക് മടങ്ങാന്‍ തീവണ്ടി കാത്ത് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഉബൈദ്. അവിടെയെത്തിയ...
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവം നടക്കുന്നതിനിടെ ആണ് കൊലപാതകം നടന്നത്. കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള 4ല്‍ അധികം...
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി ഈ മാസം 29ന് പറയും. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചു.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത്...
മംഗളുരു: ഉഡുപ്പിയിലെ ജുവലറിയിലെത്തി തട്ടിപ്പ് നടത്തി യുവതികൾ മുങ്ങി. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഉഡുപ്പിയിലെ ജുവലറിയിൽ നിന്നും മുങ്ങിയത്. ജുവലറി ഉടമ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഉടൻ തന്നെ...
കാസർകോട്: ബി.ജെ.പി. പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നഗരസഭാ കൗൺസിലറായ ബി.ജെ.പി. നേതാവ് കോടതിയിൽ കീഴടങ്ങി. കാസർകോട് നഗരസഭയിലെ 36-ാം വാർഡായ കടപ്പുറം നോർത്തിലെ കൗൺസിലറായ അജിത്കുമാരൻ (39) ആണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലടച്ചു.
ജനുവരി 31-ന്...
ഇച്ചിലങ്കോട്, ബംബ്രാണ, മീപ്പിരി പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു. ബീറോളിക ഗ്രൗണ്ടില്‍ നാളെ രാവിലെ 10 ന് സ്‌കൂള്‍ മാനേജര്‍ അന്‍സാര്‍ ഷെരൂല്‍ പതാക ഉയര്‍ത്തും. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹസന്‍ ഇച്ചിലങ്കോട് അധ്യക്ഷനാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങില്‍...
മംഗളൂരു: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്ഐ) 12-മത് സമ്മേളനത്തോടനുബന്ധിച്ച് ഹരേകാല ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കനോജെ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ സംഘടനയ്ക്ക് നോട്ടീസ് അയച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. അതേസമയം, പോലീസ് നടപടിയെ ഡിവൈഎഫ്‌ഐ അപലപിച്ചു. ഡിവൈഎഫ്‌ഐയുടെ 12-ാമത്...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് കോടിക്കണക്കിന് മത്തികൾ തീരത്തടിഞ്ഞതിന്റെ വീഡിയോ ആണ്. മത്തി ചാകര വീഡിയോ പ്രത്യക്ഷപ്പെട്ടത് ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്താണ്.
ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. തീരത്തിന്റെ നാല് കിലോമീറ്റർ ദൂരം വരെ വെള്ളി നിറമായി മാറിയിരുന്നു. കോടിക്കണക്കിന് മീനുകൾ കൂമ്പാരമായി ഒഴുകിയെത്തിയതോടെയാണ് ഇങ്ങനെ സംഭവിച്ചത്.
പരിസരവാസികൾ മീൻ...
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....