Local News

ബാലകൃഷ്ണൻ പെരിയയുടെ ആരോപണം തെളിഞ്ഞാൽ ഞാന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയിൽ നിൽക്കുമ്പോൾ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോൺഗ്രസ്...

ചട്ടഞ്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

കാസർകോട്: ചട്ടഞ്ചാലിൽബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കിൽ, ബെണ്ടിച്ചാലിലെ തസ് ലിം (20) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാൽ സബ് ട്രഷറിക്കു മുന്നിൽ ദേശീയ പാത സർവ്വീസ് റോഡിലാണ് അപകടം. ഗഫൂർ – സഫിയ ദമ്പതികളുടെ മകനാണ് തസ് ലിം. പരിക്കേറ്റവർ മംഗ്ളൂരുവിലെ...

കാസര്‍കോട് പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന്...

30 വർഷം മുമ്പ് മരണപ്പെട്ട മകൾക്കൊരു വരനെ വേണം; പത്രത്തിൽ പരസ്യം നൽകി കുടുംബം

മംഗലാപുരം: 30 വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനെ തേടി വീട്ടുകാർ പത്രത്തിൽ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരത്തിലൊരു പരസ്യം, ഏറെ പ്രചാരമുള്ള ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചത്. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നറിയാതെ പലരും അത്ഭുതപ്പെട്ടു....

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ. ടി.എം വിപിന്റെ നേതൃത്വത്തില്‍ ബിസി റോഡ്, ശാന്തിയങ്ങാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തില്‍ മനു, ഗോകുല്‍, ഗിരീഷ്, വിനോദ്, സുഭാഷ്, സംഗീത, രതീഷ് എന്നിവരും ഉണ്ടായിരുന്നു....

കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതായിരുന്നു...

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും

കുമ്പള : കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീൻ വിതരണവും എം.എൽ.എയെ ആദരിക്കലും വ്യാഴാഴ്ച കുമ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ്ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.3ന് കുമ്പള വ്യാപാരി ഭവനിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാവപ്പെട്ട അഞ്ച് തയ്യൽ തൊഴിലാളികൾക്ക്...

ഉപ്പള ഗേറ്റിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

ഉപ്പള: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന...

‘അറബിക്കടലിൽ ഇറങ്ങണം’; ദുബൈ – മംഗളൂരു വിമാനത്തിൽ മലയാളി യുവാവിന്റെ പരാക്രമം; അറസ്റ്റിൽ

മംഗളൂരു: ദുബൈ-മംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മലയാളിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സി (24) ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മെയ് എട്ടിന് ഐഎക്സ് 814 ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡിസിപി (ലോ ആൻഡ് ഓർഡർ) സിദ്ധാർത്ഥ് ഗോയൽ...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img