Saturday, September 13, 2025

Local News

ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ വെള്ളിയാഴ്ച മള്ളങ്കയ്യിൽ പ്രവർത്തനം ആരംഭിക്കും

ബന്തിയോട് (www.mediavisionnews.in): ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ വെള്ളിയാഴ്ച ബന്തിയോട് മള്ളങ്കയ്യിൽ പ്രവർത്തനം ആരംഭിക്കും. സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. പിബി അബ്ദുൽ റസാഖ്‌ എം.എൽ.എ, എ.കെ.എം അഷ്‌റഫ്, ശാഹുൽ ഹമീദ് ബന്തിയോട്, കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ പ്രേമസദൻ, എംബി യൂസഫ് ഹർജി പട്ടേൽ (മുംബൈ ചാൻജി മാനേജിങ് ഡയറക്ടർ), അഷ്‌റഫ് തുടങ്ങിയവർ...

മഞ്ചേശ്വരത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

മഞ്ചേശ്വരം(www.mediavisionnews.in) : മഞ്ചേശ്വരത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. അല്‍ത്താഫ്, അബി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ആക്ട് പ്രകാരം 363/354 7/8 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇരയായ കുട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി എസ് ഐ ഷാജി, അഡീഷണല്‍ എസ് ഐ അനീഷ് എന്നിവരോട് പരാതി പറയുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍...

ബന്തിയോട് മള്ളങ്കയ്യിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള (www.mediavisionnews.in) : മകളുടെ സുഹൃത്തിനെ ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവരെ അറസ്റ്റ് ചെയ്തു. ബന്തിയോട് മള്ളങ്കയ്യിലെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍...

മുഗു ബാങ്ക്: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി.പി.എം

കുമ്പള(www.mediavisionnews.in): മുഗു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചിലർ സി.പി.എമ്മിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. പുത്തിഗെ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കാരായി വിജിലൻസ് കണ്ടെത്തിയ സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നുതന്നെയാണ് പാർട്ടി നിലപാടെന്നും ഇതിൽ ഒരു ഒളിച്ചുകളിയുമില്ലെന്നും അറിയിച്ചു. മുഗു സർവീസ് സഹകരണ ബാങ്ക് കാലാകാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത് യു.ഡി.എഫും ബി.ജെ.പി.യുമാണ്. അംഗങ്ങൾക്ക്...

മതേതര ശക്തികൾ മൗനം വെടിയണം പിഡിപി

ഉപ്പള(www.mediavisionnews.in): രാജ്യത്ത് വർധിച്ചു വരുന്ന ഭരണ കൂട ഭീകരതയും അസഹിഷ്ണുതയും രാജ്യത്തിന്റെ മതേതര സംവിധാനങ്ങളെ വെല്ലുവിളിക്കുമ്പോൾ മുഖ്യധാരാ മതേതര ശക്തികളുടെ മൗനം അപലപനീയമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ മഞ്ചേശ്വരം അഭിപ്രായപ്പെട്ടു. ഫാസിസിസ്റ്റു ഭരണ കൂട ഭീകരതയുടെ ഇരകളായ സഞ്ജീവ് ഭട്ട് ഐ.പി.എസ്നും ഡോക്ടർ കഫീൽ ഖാനിനും നീതി നൽകണമെന്നും, ഉടൻ...

ബന്തിയോട് മുട്ടത്ത് യുവാവിനെ അക്രമിച്ച സംഭവത്തിൽ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ബന്തിയോട് (www.mediavisionnews.in):: മുട്ടത്ത് മത്സ്യത്തൊഴിലാളിയെ മാരകായുധങ്ങളുമായി എത്തിയസംഘം അക്രമിച്ചതായി പരാതി. ബേരിക്ക കടപ്പുറത്തെ മത്സ്യത്തൊഴിലാളി അമീറി(24)നാണ് അക്രമത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ അമീറിനെ ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട് കുമ്പള പൊലീസ് നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബന്തിയോട് അട്ക്കയിലെ അജയ്, അകിത്ത്, ഹര്‍ഷി, കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി എട്ട്...

കാസർകോട് ജില്ലാ ബാങ്ക് മാറ്റിയെടുത്തത് 101 കോടി രൂപ

കാസർകോട് (www.mediavisionnews.in) :നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് 2016 നവംബർ ഒൻപതുമുതൽ 16 വരെ കാസർകോട് ജില്ലാ ബാങ്ക് വ്യക്തികളിൽനിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും ലഭിച്ച 101.4 കോടി രൂപയാണ് മാറ്റിയെടുത്തതെന്ന് ജനറൽ മാനേജർ പത്രക്കുറിപ്പിൽ അറിയിച്ചു. 293.58 കോടി രൂപ മാറ്റിയെടുത്തതായുള്ള വാർത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

മധുരയിൽ കൊല്ലപ്പെട്ട മംഗളൂരു സ്വദേശിയുടെ ഭാര്യയും സുഹൃത്തും ഒളിവിൽ

മംഗളൂരു (www.mediavisionnews.in):  തമിഴ്‌നാട്ടിലെ മധുരയിൽ കൊല്ലപ്പെട്ട മംഗളൂരു ഗഞ്ചിമട്ട് ബഡഗുളിപ്പാടിയിലെ മുഹമ്മദ് സമീറി(35)ന്റെ ഭാര്യയും സുഹൃത്തും ഒളിവിൽ. ദുരൂഹസാഹചര്യത്തിൽ നാട്ടിൽ കാണാതായ മുഹമ്മദ് സമീറിനെ കഴിഞ്ഞ ഞായറാഴ്ച മധുര ദേവദനപ്പട്ടിയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ്‌ ഭാര്യ ഫിർദോസ്, സുഹൃത്തും ബംഗളൂരുവിൽ ഡ്രൈവറുമായ കാർക്കളയിലെ ആസിഫ് എന്നിവർ അപ്രത്യക്ഷരായത്. അഞ്ചുലക്ഷം രൂപയും 60 പവൻ സ്വർണവും ഇവർ...

പേരിൽ ഹൈവേ, പേരിനുപോലും ബസ്സില്ല

മഞ്ചേശ്വരം (www.mediavisionnews.in): കേരള-കർണാടക അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി യാത്രാപ്രശ്നം നേരിടുന്ന പഞ്ചായത്താണ് വൊർക്കാടി. നല്ല റോഡുണ്ടായിട്ടും ആവശ്യത്തിന് ബസ്സില്ലാത്ത മലയോരമേഖലയാണ് ബാക്രബയൽ, പാത്തൂർ എന്നിവ. ഇവിടെനിന്ന് ഹൊസങ്കടിയിലേക്ക് 19 കിലോമീറ്ററുണ്ട്. ബി.സി. റോഡ്-ബാക്രവയൽ-വൊർക്കാടി-ഹൊസങ്കടി വഴി കാസർകോട് ബസ്‌റൂട്ടുണ്ടെങ്കിലും ഇതുവഴി ബസ്സുകൾ ഓടുന്നില്ല. കർണാടക ആർ.ടി.സി.യുടെ ഏക ബസ് കടന്നുപോകുന്നത് കാസർകോട്-ബി.സി.റോഡ്-മുടിപ്പുവഴി-തൊക്കോട്ട് പാതയിലൂടെയാണ്. അതിർത്തി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഇത് ഉപകാരപ്പെടുന്നുമില്ല. വൊർക്കാടിയിൽ...

ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലർ പിൻവലിക്കണം -മുസ്‍ലിം ലീഗ്

കാസർകോട്(www.mediavisionnews.in): ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് മുസ്‍ലിം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കാലകാലങ്ങളിലായി സർക്കാർ ജീവനക്കാർ നടത്തിയ അവകാശസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അനുകൂല്യങ്ങളും സർക്കാരിന്റെ ഔദാര്യമാണെന്ന് വ്യാഖ്യാനിച്ച് സർക്കുലർ നൽകിയ ജില്ലാ പോലീസ് മേധാവി സർക്കാർ ജീവനക്കാരെയും സർവീസ് സംഘടനകളെയും അപമാനിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജീവനക്കാരുടെ ശമ്പളം സർക്കാരിലേക്ക് കണ്ടെത്തുന്നതിന് നേരായ മാർഗങ്ങൾ...
- Advertisement -spot_img

Latest News

കേരളം വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിലേക്ക്: 2002-ന് ശേഷമുള്ളവർ രേഖനൽകണം, ബിഎൽഒമാർ വീട്ടിലെത്തും

തിരുവനന്തപുരം: ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം(എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ ഇത് പൂർത്തിയാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ്...
- Advertisement -spot_img