Sunday, September 14, 2025

Local News

മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

ഉപ്പള(www.mediavisionnews.in): സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. ഉപ്പളഗേറ്റിലെ ലത്തീഫ് സീനത് ദമ്പതികളുടെ മകന്‍ ലായിസിനെ(18)യാണ് കടലില്‍ കാണാതായത്. കുഞ്ചത്തൂരിലെ ഉമ്മൂമ്മയുടെ വീട്ടിലാണ് ലായിസ് താമസം. ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിവരികയാണ്....

ഉപ്പള പാറക്കട്ടയിൽ കുഞ്ഞിന്റെ അരയിൽ നിന്നും രണ്ടു പവന്റെ ചെയിൻ കവർന്നു

ഉപ്പള(www.mediavisionnews.in): പാറക്കട്ട എ.ജെ.ഐ സ്കൂളിന് സമീപത്തുള്ള നൗഫീദയുടെ വീട്ടിൽ നിന്നും തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ആയിഷ റായിഫാ എന്ന കുട്ടിയുടെ അരയിൽ നിന്നും രണ്ടു പവനോളം തൂക്കം വരുന്ന ചെയിൻ കവർന്നു. കുട്ടിയുടെ ഉപ്പാപ്പ ഏതാനും ദിവസം മുമ്പാണ് മരണപ്പെട്ടത്. മരണാനന്തരമുള്ള പ്രാർത്ഥനാ ചടങ്ങു നടന്ന ദിവസമാണ് കളവു നടന്നത്. കുടുംബങ്ങളടക്കം ആയിരത്തോളം പേർ ചടങ്ങിൽ...

ഉപ്പള ബപ്പായിത്തൊട്ടി പാറക്കട്ട റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടും

ഉപ്പള (www.mediavisionnews.in): മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലെ ബപ്പായിത്തൊട്ടി-പാറകട്ട റോഡ് കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള വിരയെ പുറത്തെടുത്തു

മംഗളൂരു (www.mediavisionnews.in): അറുപതുകാരന്റെ കണ്ണിൽനിന്ന് 15 സെ.മീ. നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. കുന്ദാപുരം സ്വദേശിയുടെ കണ്ണിൽനിന്നാണ് ന്യൂ മെഡിക്കൽ സെന്ററിലെ ഡോ. ശ്രീകാന്ത് ഷെട്ടി വിരയെ പുറത്തെടുത്തത്. കണ്ണു ചുകന്നുതടിച്ച് വേദനയോടെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം ആസ്പത്രിയിലെത്തിയത്. പരിശോധനയിൽ കണ്ണിന്റെ വെള്ളഭാഗത്ത് വിരയുള്ളതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ തിരിച്ചറിയാൻപറ്റുന്ന തരത്തിലാണ് കണ്ണിൽ വിരയുണ്ടായിരുന്നത്. അരമണിക്കൂർ നീണ്ട...

കയറും മുമ്പേ ബസ്സ് മുന്നോട്ടെടുത്തു; വീട്ടമ്മക്ക് വീണു പരിക്ക്

ബന്തിയോട്(www.mediavisionnews.in): കാസറഗോഡ് തലപ്പാടി റൂട്ടിൽ ബന്തിയോട് വെച്ച് ബസ് കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനാൽ വീട്ടമ്മക്ക് വീണു പരിക്കേറ്റു. വീര ഹനുമാൻ ബസ്സാണ് അപകടം വരുത്തിയത്. സ്ത്രീയുടെ കണ്ണിനും മുഖത്തുമാണ് സാരമായി പരിക്കേറ്റത്. ഉപ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കാസറഗോഡ് ഗവെർന്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പ്രവേശിപ്പിച്ചു. വിവരമറിഞ്ഞു ഉപ്പളയിലെ നാട്ടുകാർ സംഘടിച്ചെത്തി ഡ്രൈവറെയും, കണ്ടക്ടറെയും...

കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ ഡിഡിഇയുടെ നിര്‍ദേശം; കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചു

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സഹായകരാമായ നിലപാടുകളാണ് സി.പി.എം എടുക്കുന്നത്: കെ.പി.എ മജീദ്

ഉപ്പള (www.mediavisionnews.in): വർഗ്ഗീയ ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ സി.പി.എം എടുക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വാക്കിൽ ബി.ജെ.പിയെ എതിർക്കുകയും പ്രവർത്തിയിൽ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വിള്ളലുകളുണ്ടാക്കി പ്രശ്നങ്ങൾസൃഷ്ടിക്കുകയാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം...

ആരിക്കാടിയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി

കുമ്പള (www.mediavisionnews.in):  കല്യാണ ത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ആരിക്കാടി, കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ്‌ കാണാതായത്‌. മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

അധികാരികളെ കാത്തുനിന്നില്ല, മംഗൽപാടി ജനകീയവേദി പ്രവർത്തകർ കാട് വെട്ടിത്തെളിച്ചു

ബന്തിയോട്(www.mediavisionnews.in): ദേശീയപാതയിൽ മംഗൽപാടി സ്കൂളിനു സമീപത്തെ കുക്കാർ പാലത്തിലേക്കും സമീപത്തെ റോഡിലേക്കും പടർന്നു കയറിയ പാഴ്ച്ചെടികളും വള്ളികളും മംഗൽപാടി ജനകീയവേദി പ്രവർത്തകർ വെട്ടി വൃത്തിയാക്കി. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചു രാവിലെ ആറു മണിക്കാണ് പ്രവർത്തകർ പ്രവർത്തനം തുടങ്ങിയത്. കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കു ഭീഷണിയായിരുന്ന കാടുമൂടിയ ഈ പ്രദേശമൊന്നു വൃത്തിയാക്കാൻ പല തവണ പല വാതിലുകളും...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്കു നിർദേശം

കാസർകോട്(www.mediavisionnews.in): ജനങ്ങൾക്കു ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ കലക്ടർ ഡോ. ഡി.സജിത്ബാബു നിർദേശം നൽകി. ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങൾ തള്ളുന്നതു രോഗങ്ങൾ പടർന്നുപിടിക്കുന്നതിനും ജലസ്രോതസ്സുകൾ മലിനമാകുന്നതിനും ഇടയാക്കുന്നുണ്ട്. ജനങ്ങൾക്ക് ഏറെ പ്രയാസവും സൃഷ്ടിക്കുന്നു. ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് ക്രിമിനൽ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img