മംഗളൂരു: തുമകുരുവിൽ മംഗളൂരു സ്വദേശികളായ മൂന്നു പേരുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ കസ്റ്റഡിയിൽ. സ്വാമി എന്നറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകൂരു കോര പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബെൽത്തങ്ങാടി ടി.ബി. ക്രോസ് റോഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ....
കാസര്‍കോട്: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു. ചെമ്മനാട്, കടവത്ത് സ്വദേശിയും മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ബഷീര്‍ (62) ആണ് മരിച്ചത്. കാസര്‍കോട് റെയില്വെസ്റ്റേഷന് പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് 21ന് രാവിലെയാണ് അപകടം.
ബഷീറിന്റെ പിതാവ് ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ് കടവത്തെ കുടുംബവീട്ടിലെത്തി...
കാസർകോട്: കാസർകോട് ജില്ലയിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവൻ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൗക്കി ആസാദ് നഗറിൽ വച്ചാണ് കുഡ്ലു, പായിച്ചാല്‍ അയോധ്യയിലെ കെ സാവിത്രി കവർച്ചക്ക് ഇരയായത്. ഹെൽമെറ്റ് ധരിച്ച് ബൈക്കില്‍...
അമ്പലത്തറ (കാസർകോട്): അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.
പാണത്തൂർ പനത്തടിയിലെ അബ്ദുൾ റസാഖ് എന്നയാളാണ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണിൽ...
കാസര്‍കോട്: മഞ്ചേശ്വരം ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത ശില്പശാലയടക്കം തടസപ്പെട്ടു. ഒരു വിഭാഗം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതോടെ കാസര്‍കോട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കില്ലെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ തീരുമാനിച്ചു.
മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തക ശില്പശാല വിളിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല് അശ്വിനിക്കായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനും ഏകോപിപ്പിക്കാനുമായിരുന്നു...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....