മഞ്ചേശ്വരം(www.mediavisionnews.in):: ഉദ്യാവർ ബി.എസ് ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പി.ബി അബ്ദുൽ റസാഖ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.എൽ.എയുടെ ദേഹവിയോഗം നാടിന് തീരാ നഷ്ടമാണെന്നും ജനകീയനായ നേതാവിനെയാണ് ജില്ലക്ക് നഷ്ടമായതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. യോഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്റഫ് ഉത്ഘാടനം ചെയ്തു. ശരീഫ് നാഷണൽ അധ്യക്ഷത വഹിച്ചു....
ഉപ്പള(www.mediavisionnews.in): മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്കോളർഷിപ് പരീക്ഷയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തിയത്.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് T A മൂസ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്...
കുമ്പള (www.mediavisionnews.in): വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 150 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് ഫറാന്‍ യീസുഫ് (22) എന്ന യുവാവിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്ന കുമാര്‍ പിടികൂടിയത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ജേക്കബിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍, ശരത്, സുധീഷ്, മൈക്കിള്‍ ജോസഫ് എന്നിവരാണ് യുവാവിനെ പിടികൂടിയത്.
മീഡിയവിഷൻ...
ഉപ്പള (www.mediavisionnews.in):കുമ്പള പൈവളികയിൽ17 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഞായറാഴ്ച രാത്രി കൈക്കമ്പ ബായാര്‍ റോഡില്‍ അട്ടഗോളി യു.പി സ്‌കൂളിന് സമീപത്ത് നിന്ന് വാഹന പരിശോധനക്കിടെയാണ് 96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടിയത്.
ഹോണ്ട സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു മദ്യ പാക്കറ്റുകള്‍. ബായിക്കട്ട സ്വദേശി ഉപേന്ദ്ര(29)ആണ് പിടിയിലായത്. നൂറ്റിയെണ്‍പത്...
കാസർകോട്(www.mediavisionnews.in): ഉറക്കമൊഴിച്ച് കാത്തിരുന്നതിനു ഫലമുണ്ടായി, ചാക്കുകളിൽ നിറച്ച് മാലിന്യം തള്ളാൻ സ്കൂട്ടറിലെത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കാസർകോട് ഫോർട്ട് റോഡിൽ നിന്നാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെ അന്യ സംസ്ഥാന തൊഴിലാളിയെ സ്കൂട്ടറുമായി പിടികൂടിയത്. ഒടുവിൽ ഹോട്ടലുടമയെ വിളിച്ചുവരുത്തി, ഇരുവർക്കെതിരെ കേസെടുക്കുകയും സ്കൂട്ടർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തള്ളിയ മുഴുവൻ മാലിന്യവും മാറ്റിയതിനുശേഷമാണ്...
കുമ്പള(www.mediavisionnews.in): തകർന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലാതായി മാറിയ കുമ്പള- കോട്ടക്കാർ-മുളിയടുക്കം റോഡ് നന്നാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാളം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന ഈ റോഡ് 2012ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. നാമമാത്ര അറ്റകുറ്റപണികൾ ചിലയിടങ്ങളിൽ നടത്തിയതല്ലാതെ കാര്യമായ വികസന പ്രവൃത്തികൾ ഇതിൽ ചെയ്തിട്ടില്ല. മുളിയടുക്കം, പെൽത്തടുക്ക, ആച്ചക്കോളി, കുറ്റ്യാളം, കോട്ടക്കാർ...
മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപക്ഷത്തുനിന്നുകൊണ്ട് യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ നിലപാട് മാറ്റണം. ജനതാല്‍പര്യം മാനിച്ചുകൊണ്ട് ആ കേസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സഹായിക്കണം. മനപ്പൂര്‍വ്വം സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. അവരെ...
കുമ്പള(www.mediavisionnews.in): കുമ്പളയിൽ പി.മുരളീധരൻ രക്തസാക്ഷി ദിനാചരണം നടത്തി. അനുസ്മരണ യോഗം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത്, കുമ്പള ഏരിയാ സെക്രട്ടറി സി.എ.സുബൈർ, പി.രഘുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സബീഷ്, രേവതി കുമ്പള, എസ്.സുധാകരൻ എന്നിവർ സംസാരിച്ചു.
വൈകീട്ട് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന വൈറ്റ് വൊളന്റിയർ പരേഡും...
ഉപ്പള(www.mediavisionnews.in): മുംബൈയിലും ബാംഗളൂരിലും പ്രശസ്തമായ ഹജിഅലി സീക്ക് കബാബ് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ ഉപ്പള ഹനഫീ മസ്ജിദ്ന് സമീപം ഫെഡറൽ ബാങ്കിന് മുൻവശം ഒക്ടോബർ 22 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ബഹു: സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ റഷീദ്, മുബീൻ മൂടബിദ്ര യൂസുഫ് കെ.എം സ്റ്റോർ,...
കാസര്‍കോട്(www.mediavisionnews.in): ജില്ലയിലെ ജലസ്രോതസ്സുകളിലേക്കും പൊതുഇടങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയോ, നിക്ഷേപിക്കുകയോ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്യുവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുതിനായി ജില്ലാ കളക്ടര്‍ ആരംഭിച്ച വാര്‍ട്സ്അപ് നമ്പര്‍ – 8547931565 മുഖേന ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടും.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....