Sunday, September 14, 2025

Local News

പരാതിയില്‍ പരിഹാരം കണ്ടില്ല; കളക്‌ട്രേറ്റില്‍ മൊബൈല്‍ ടവറില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി

കാസര്‍കോട്(www.mediavisionnews.in):കളക്‌ട്രേറ്റിന് മുന്നില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. 24 മണിക്കൂറിനുള്ളില്‍ തന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ടവറിനു മുകളില്‍ നിന്നും ചാടിമരിക്കുമെന്നാണ് കാറഡുക്ക സ്വദേശിയുടെ ആത്മഹത്യാ ഭീഷണി. കാറഡുക്ക നെല്ലിയടുക്ക സ്വദേശിയായ പി കെ മോഹന്‍ദാസ് (64) ആണ് ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ഥലംസംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍...

മംഗളൂരു വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങുന്നു

മംഗളൂരു(www.mediavisionnews.in): നഗരത്തിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നു. യാത്രക്കാരുടെ നിരന്തരമുള്ള അഭ്യർഥന മാനിച്ച് എ.സി. ലോഫ്ളോർ ബസ് സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ബസ്സുകൾ സർവീസ് നടത്താനാണ് തീരുമാനം. ബുധനാഴ്ച ഒരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി. കണ്ണൂർ, കാസർകോട് ഭാഗത്തുനിന്നുള്ള വിമാനയാത്രക്കാർക്ക് ഇത് ആശ്വാസമാകും. മംഗളൂരു നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക്...

യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസ്; പ്രതിയെ പിടികൂടാൻ വൈകുന്നതായി പരാതി

കുമ്പള(www.mediavisionnews.in): യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകുന്നതായി പരാതി. അരിമല സ്വദേശിനിയും ഷിറിയ കുന്നിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന ഹുസൈൻ ഹാജിയുടെ മകൻ മുസമ്മിലിന്റെ ഭാര്യയുമായ ഫാത്തിമത്ത് ശബാനയെയാണ് കഴിഞ്ഞ ജൂലൈ പത്തിന് ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച നിലയിൽ...

മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സമ്മേളനവും റാലിയും നവംബർ 3ന്; കെ.പി.എ മജീദ് സംബന്ധിക്കും

ഉപ്പള(www.mediavisionnews.in): അത്യുത്തര കേരളത്തിന്റെ ഭാഷാ സംഗമ ഭൂമിയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയാണ് മംഗൽപാടി. ഇക്കാലമത്രയും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു വെച്ച ഹരിതകോട്ട പുതിയൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കുകയാണ്. മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് സമ്മേളനം നവംബർ 3ന് ഉപ്പള നഗരത്തിൽ പ്രതേകം സജ്ജീകരിച്ച ചെർക്കളം അബ്ദുല്ല നഗരിയിൽ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി

കൊച്ചി(www.mediavisionnews.in): മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഹൈക്കോടതിയിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അന്തരിച്ച സാഹചര്യത്തില്‍ കേസ് തുടരണോ വേണ്ടയോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നേരത്തെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊരു തെരഞ്ഞെടുപ്പ് കേസാണെന്നും ചട്ടം പ്രകാരം ഹരജിക്കാരന് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍...

പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

കാസർകോട്(www.mediavisionnews.in): പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിന്റെ ലൈസൻസ് നഗരസഭാധികൃതർ റദ്ദാക്കി. കാസർകോട് ട്രാഫിക് ജംക‍്ഷനടുത്തെ ഷാൻ റസ്റ്ററന്റിന്റെ ലൈസൻസാണ് ആരോഗ്യവകുപ്പ് അധികൃതർ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് റോഡ് സമീപത്ത് ചാക്കുകളിൽ നിറച്ച മാലിന്യം സ്കൂട്ടറിലെത്തി തള്ളുന്നതിനിടെ ഉറക്കമൊഴിച്ചിരുന്ന നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയത്...

ബായാർ മുജമ്മഅ ഹുബ്ബു്റസൂൽ മീലാദ് ക്യാമ്പയിൻ മുന്നൊരുക്ക സംഗമം നവംബർ 1-ന്

ബായാർ(www.mediavisionnews.in): ബായാർ മുജമ്മഹു സ്സഖാഫത്തി സ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ റബീഉൽ അവ്വൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ മുന്നൊരുക്ക സംഗമം നവമ്പർ 1 വ്യാഴം വൈകിട്ട് 3 മണിക്ക് സ്ഥാപനത്തിൽ നടക്കും. അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി നേതൃത്വം നൽകും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ എസ്.വൈ. എസ് സംസ്ഥാന...

മുഖ്യമന്ത്രിക്ക് വധഭീഷണി;കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട് (www.mediavisionnews.in):മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് പൊലീസ് നടപടി. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും ശബരിമലയിലെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. മീഡിയവിഷൻ...

അബൂബക്കര്‍ സിദ്ദിഖ‌് വധം കോടതിയിൽ കുറ്റപത്രം നൽകി

കാസർകോട്(www.mediavisionnews.in): ഡിവൈഎഫ്ഐ പ്രവർത്തകൻ ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ദിഖി (21) നെ  ആർഎസ‌്എസ്സുകാർ കൊലപ്പെടുത്തിയ കേസിൽ  പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.  കാസർകോട‌് തീരദേശ  പൊലീസ‌് സിഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് കൊല നടന്ന‌് 86 ാം ദിവസം അന്വേഷണം പൂർത്തിയാക്കി  കാസർകോട‌് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

പി.ബി അബ്ദുൾ റസാഖ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ബന്തിയോട്(www.mediavisionnews.in): ഷിറിയ ഗവ: ഹയ്യർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നേതൃത്വം നൽകിയ മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാഖിനോടുള്ള ആദരസൂചകമായി ഷിറിയ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു . തിങ്കളാഴ്ച ഉച്ചക്ക് 2:30 ന് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ, പഞ്ചായത്ത് മെമ്പർ ശ്രിമതി ബീഫാത്തിമ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img