ഉപ്പള പച്ചിലംപാറയിൽ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

0
185

ഉപ്പള(www.mediavisionnews.in) : കെ എല്‍ 14 എല്‍ 3720 നമ്പര്‍ സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പച്ചിലംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് കുമ്പള എക്‌സൈസ് ഇന്‍സ്പക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉദയകുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നും 180 മില്ലി ലിറ്റർ 45 ടെട്രാ പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പി ഒ പി ശശി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജീന്‍ കുമാര്‍, ലിജു, ശരത്ത്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here