Monday, September 15, 2025

Local News

നബിദിനത്തില്‍ റാലിക്ക് നേരെയുണ്ടായ കല്ലേറ്: രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്(www.mediavisionnews.in): നബിദിനത്തില്‍ ദേശീയ പാതയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റാലിക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കറന്തക്കാട്ടെ ദിനേശന്‍ (18), ബന്തിയോട്ടെ ശ്രീകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത് കുമാര്‍ അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. കറന്തക്കാട്...

ട്രാഫിക് നിയമലംഘനം: പിടിയിലായത് 990 വാഹനങ്ങള്‍; 4.56 ലക്ഷം പിഴയീടാക്കി

കാസർകോട‌്(www.mediavisionnews.in): കലക്ടർ ഡോ. ഡി സജിത്ത് ബാബുവിന്റെ  നിർദേശപ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയിൽ അഞ്ച‌് ദിവസംകൊണ്ടു പിഴയായി ഈടാക്കിയത് 4,56,900  രൂപ. 990 വാഹനങ്ങളിൽ നിന്നായാണ് ഇത്രയും പിഴ ഈടാക്കിയത‌്. ഒന്നിന‌് തുടങ്ങിയ പരിശോധന തുടരുകയാണ്. പൊലീസ‌്, മോട്ടോർ വാഹന, റവന്യൂ വകുപ്പുകൾ സംയുക്തയാണ‌് പരിശോധന നടത്തുന്നത്. ക്രമരഹിതമായ നമ്പർ പ്ലേറ്റ്, ഹെൽമറ്റ്...

ജില്ലാ ശുചിത്വമിഷൻ ശേഖരിച്ചത‌് 3926 കിലോ ഇ‐ വേസ‌്റ്റ‌്

കാസർകോട‌്(www.mediavisionnews.in): ജില്ലാ ശുചിത്വമിഷൻ ജില്ലയിൽ നിന്നും ശേഖരിച്ചത‌്  3926 കിലോഗ്രാം ഇ-വേസ്റ്റ്.  പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായ നിരവധി മൂലകങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങൾ ഫലപ്രഥമായി സംസ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ‌് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കലക്ടറേറ്റ‌് എന്നിവടങ്ങളിലെ ഇ-വേസ്റ്റുകൾ  ശേഖരിച്ചത്. രണ്ടുവർഷത്തിനിടെ ജില്ലയിൽ മൂന്നാം തവണയാണ്  ഇലക്ട്രോണിക് വേസ്റ്റുകൾ സമാഹരിച്ചത്. പഞ്ചായത്തുകളും നഗരസഭകളും...

മൊഗ്രാലിൽ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാവും

കുമ്പള(www.mediavisionnews.in):: മുന്ന്‌‌ പതിറ്റാണ്ടുകൾക്കുശേഷം മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ഫെസ്റ്റ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന്‌ പരിപാടികൾക്ക് തുടക്കമാവും. മുമ്പ് ഇവിടെ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്ന കൂട്ടായ്മയിലെ അംഗങ്ങൾ ജീവിതമാർഗങ്ങൾതേടി വിവിധഭാഗങ്ങളിൽ പോയതാണ് ഫെസ്റ്റ് നിന്നുപോകാനിടയാക്കിയത്. ഇപ്പോൾ സംഘാടകരിൽ ഭൂരിഭാഗവും നാട്ടിൽ സംഗമിച്ചതോടെ മീലാദ് ഫെസ്റ്റിന് വഴിതെളിഞ്ഞു. ‘ദീനി സേവനരംഗത്തെ മുസ്‌ലിം സ്ത്രീകൾ’ എന്ന വിഷയത്തിൽ സെമിനാർ...

എച്ച്.എൻ പ്രീമിയർ ലീഗ്: താരലേലം പൂർത്തിയായി; ഫൈറൂസ് വിലപ്പിടിപ്പുള്ള താരം

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന എച്ച്.എൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി.146 കളിക്കാരെയാണ് വിവിധ ടീമുകള്‍ ലേലത്തില്‍ സ്വന്തമാക്കിയത്. 2350 രൂപക്ക് മാസ്റ്റേഴ്സ് തുരുത്തിയിലെത്തിയ ഫൈറൂസ് പച്ചിലംപാറ തന്നെയാണ് ലേലത്തിലെ വിലപിടിപ്പുള്ള താരം. ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന താരലേലത്തിന് ക്ലബ്...

ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത്തെ ബൈത്തുറഹ്മ പുത്തിഗെ പഞ്ചായത്തിൽ

ദുബൈ(www.mediavisionnews.in):: ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മൂന്നാമത്തെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ബൈത്തുറഹ്മ കാരുണ്യ ഭവനം പുത്തിഗെ പഞ്ചായത്തിലെ പാടുലടുക്കത്തെ ഒരു നിർധന കുടുംബത്തിനു നിർമ്മിച്ചു നൽകാൻ ഇതു സംബന്ധമായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ...

മാന്യ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ജില്ലാ ക്രിക്കറ്റിന് ഇന്നു തുടക്കം

കാസർകോട്(www.mediavisionnews.in):  10 കോടിയിലേറെ രൂപ ചെലവഴിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്നു ബദിയടുക്ക മാന്യയിൽ നിർമിച്ച ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ജില്ലാ ഡിവിഷൻ ലീഗ് മത്സരങ്ങൾക്ക് ഇന്നു തുടക്കമാവും.ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജിൻ.കെ.വർഗീസ്, ബിസിസി അംഗം ജയേഷ് ജോർജ്, കെസിഎ...

ജില്ലയിൽ വാഹനപരിശോധന കർശനമാക്കി

കാസർകോട്(www.mediavisionnews.in): അപകടങ്ങൾ നിയന്ത്രിക്കാനും ലഹരിമരുന്നു കടത്തുന്നത് തടയാനും ജില്ലയിൽ വാഹന പരിശോധന കർശനമാക്കി. ബൈക്കിൽ ഹെൽമറ്റില്ലാതെയും കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സീറ്റ് ബെൽട്ടിടാതെയും യാത്ര ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ ഡോ.സജിത്ബാബു അറിയിച്ചു. വാഹനങ്ങൾക്കു കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം. ജില്ലയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലും കൃത്യമായ രേഖകൾ ഇല്ലാതെ വാഹനങ്ങളിൽ ലഹരിമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നതായി...

പദ്ധതി വിഹിതം 50ശതമാനത്തിൽ ‍കൂടുതൽ വിനിയോഗിച്ചത് 12 പഞ്ചായത്തുകൾ മാത്രം

കാസർകോട്(www.mediavisionnews.in): സാമ്പത്തിക വർഷം അവസാനിക്കാൻ നാലു മാസം ബാക്കിയിരിക്കെ പദ്ധതി വിഹിതം 50ശതമാനത്തിൽ ‍കൂടുതൽ വിനിയോഗിച്ചത് 12 പഞ്ചായത്തുകൾ മാത്രം. അനുവദിച്ച ഫണ്ടിൽ 60 ശതമാനം എങ്കിലും നവംബറിനുള്ളിൽ വിനിയോഗിക്കണമെന്ന സർക്കാർ നിർദേശം പാലിച്ചത് കുറ്റിക്കോൽ (67.45), വലിയപറമ്പ് (65.57) ചെറുവത്തുർ (62.52), പനത്തടി(61.77) ,പിലിക്കോട് (61.54)എന്നീ പഞ്ചായത്തുകൾ മാത്രമാണ്. ജില്ലയിലെ 26 പഞ്ചായത്തുകൾ...

നിയമസഭ ചേരുമ്പോൾ എങ്ങനെ അധ്യക്ഷനാകും ? സ്പീക്കർക്ക് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ പരാതി

കാസർകോട്(www.mediavisionnews.in): നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ സർക്കാർ പരിപാടിയിൽ അധ്യക്ഷനാക്കിയതിനെതിരെ പരാതിയുമായി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, കലക്ടർ ഡി.സജിത്ത് ബാബു, എന്നിവർക്കു പരാതി നൽകി. ഇന്നു മുള്ളേരിയയിൽ നടക്കുന്ന സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി തന്നെ ചുമതലപ്പെടുത്തിയതിനെതിരെയാണ് എംഎൽഎ പരാതി നൽകിയത്. നിയമസഭാസമ്മേളനം നടക്കുന്ന ദിവസങ്ങളിൽ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img