Local News

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വാഹന പ്രചാരണ ജാഥ ജനുവരി 16 ന്

കാസറഗോഡ് (www.mediavisionnews.in):  കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വാഹന പ്രചാരണ ജാഥ നടത്തുന്നു. 2019 ജനുവരി 25 മുതൽ കോഴിക്കോട് വെച്ചു നടക്കുന്ന 54 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് വാഹന ജാഥ നടത്തുന്നത്. 2019 ജനുവരി 16നു കാസറഗോഡ് ജില്ലയിലെ വിവിധയിടങ്ങളിലാണ് ജാഥ നടത്തുന്നത്. രാവിലെ 10:30 നു തൃക്കരിപ്പൂരിൽ തുടങ്ങുന്ന...

സി.എസ്.സി പൈവളികെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പൈവളികെ(www.mediavisionnews.in): പൈവളികെ ക്രിസന്റ് ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുൽ റഹ്മാൻ സംസംനെയും ജനറൽ സെക്രട്ടറിയായി അഷ്റഫ് പി.എച്ച്നെയും ട്രഷററായി അബ്ദുൽ ജംഷാദിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികളായി അബ്ദുല്ല കുഞ്ഞി അംബിക്കാന, ജഗദീഷ്, ഷാഫി എം.എൽ.എ എന്നിവരെ വൈസ് പ്രസിഡന്റുമാരായും നൗഷാദ്, ഷാഫി കെ.കെ.ട്ടി, അനസ്സ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു....

ഭാഷാപ്രശ്നം: മഞ്ചേശ്വരത്ത് ഉദ്യോഗാർഥികൾക്കെതിരേ പ്രതിഷേധം

മഞ്ചേശ്വരം(www.mediavisionnews.in): കന്നട മാധ്യമമായിട്ടുള്ള ക്ലാസുകളിൽ മലയാളം മാതൃഭാഷയായി പഠിച്ചവരെ അധ്യാപകരായി നിയമിക്കുന്നതിനെതിരേ പ്രതിഷേധം. പുതുതായി ജോലിയിൽ പ്രവേശിക്കാനെത്തിയ രണ്ട് ഉദ്യോഗാർഥികളെ തടഞ്ഞു. പൈവളിഗെ കയർകട്ട ഗവ. ഹൈസ്കൂളിലും ഉപ്പള ബേക്കൂർ ഹൈസ്കൂളിലുമാണ് പ്രതിഷേധമുണ്ടായത്. ഹൈസ്കൂൾ വിഭാഗം സയൻസ് വിഷയത്തിൽ അധ്യാപകരായെത്തിയ രണ്ടുപേർക്കെതിരേ ജനപ്രതിനിധികളും കന്നടഭാഷാസ്നേഹികളും പി.ടി.എ.യും രംഗത്തുവരികയായിരുന്നു. പുതുതായി നിയമനം കിട്ടിയവർക്ക് കന്നട അറിയില്ലെന്നും ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നും...

“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം”: റെയിൽവേ ഉദ്യോഗസ്ഥർ മാടമ്പികളെ പോലെ പെരുമാറുന്നു- പി. കരുണാകരൻ എം.പി

ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ മാടമ്പി സ്വഭാവമാണെന്നും, ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമര സമിതിയുടെ കൂടെ നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഉപ്പള റെയിൽവേ സ്റ്റേഷൻ നിലനിർത്തി, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കുന്നത് വരെ സമരത്തിൽ ഉറച്ചു നിൽക്കണമെന്ന്...

പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് ഉപ്പളയില്‍ അരങ്ങേറും

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലയിലെ രണ്ട് പ്രമുഖ ഫുട്ബോള്‍ ക്ലബുകളായ സിറ്റിസണ്‍ ഉപ്പളയും മൊഗ്രാല്‍ ബ്രദര്‍സും തമ്മിലുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണാര്‍ത്ഥം ഇരു ക്ലബും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്താന്‍ ധാരണയായി. ഉപ്പള-മൊഗ്രാല്‍ കപ്പ് എന്ന പേരിലാണ് മത്സരം. സിറ്റിസണ്‍ ഉപ്പളയാണ് പ്രഥമ ഉപ്പള-മൊഗ്രാല്‍ കപ്പ് സ്ഘടിപ്പിക്കുന്നത്. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍...

ഇച്ചിലങ്കോട്ടെ യുവതിയെയും മകനെയും കാണാതായതായി പരാതി

ബന്തിയോട്(www.mediavisionnews.in): ഇച്ചിലങ്കോട്ടെ യുവതിയെയും ഒരു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഇച്ചിലങ്കോട്ടെ രാജന്റെ ഭാര്യ ശ്വേത(21), മകന്‍ ആദിഷ് എന്നിവരെയാണ് കാണാതായത്. 12 ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കുമ്പള പൊലീസ് അന്വേഷിച്ച് വരികയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

വിളംബരജാഥ നടത്തി

മഞ്ചേശ്വരം(www.mediavisionnews.in) : കേരളസര്‍ക്കാര്‍, കേരള നിയമസഭ, സംസ്ഥാന സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 14 ന് ആരംഭിക്കുന്ന ഭരണഘടനാ സന്ദേശയാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഞ്ചേശ്വരത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍,...

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശക്തിയെയും, ജന പിന്തുണയേയും ഭയക്കുന്നതാര്?

(www.mediavisionnews.in)മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം നേതാക്കൾക്ക് എതിരെ നിരന്തരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന നാഥനില്ലാ പോസ്റ്റുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഇതര പാർട്ടികളുടെ ജില്ലാ നേതാക്കൾ വരെ ഷെയർ ചെയ്യപ്പെടുന്നത് കാണുമ്പോൾ ഒരു കാര്യം സുവ്യക്തമാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെയും മുസ്ലിം ലീഗ് ഉയർത്തുന്ന സഹനത്തിന്റെയും സഹന ഭൂതിയുടെയും, സമാധാനത്തിന്റെയും നിലപാടുകൾക്ക് സമുദായത്തിനകത്തും, ഇതര...

മഞ്ചേശ്വരത്ത് വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു – മുസ്ലിം ലീഗ്

കുമ്പള (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ സംഘപരിവാർ, ബി ജെ പി, ആർ എസ് എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം ഏതു സമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്ത് നിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി...

പ്രൈം ലൈഫ് ഹെൽത്ത് മാൾ കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.mediavisionnews.in): സപ്ത ഭാഷാ സംഗമഭൂമിയായ കാസര്‍കോട് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കെ എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് നിലകളിലായി 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എറ്റവും പുതിയ സംവിധാനങ്ങളോട് കൂടിയ മാള്‍ ജില്ലയിലെ...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img