കുമ്പള(www.mediavisionnews.in): ഉപ്പള നയാബസാറിൽ രൂക്ഷമായ ഗുണ്ട വിളയാട്ടം നടക്കുന്നതായി നാട്ടുകാർ. പരാതിപ്പെട്ടിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
മാസങ്ങളായി പ്രദേശത്ത് ഗുണ്ടകൾ അഴിഞ്ഞാട്ടം തുടങ്ങിയിട്ട്. കഞ്ചാവ് ലഹരിയിൽ സംഘം ചേർന്ന് ആളുകളെ ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും പതിവായിട്ടുണ്ട്. സ്കൂൾ ബസ് തടഞ്ഞ് വിദ്യാർത്ഥിനികളെ ഇറക്കിക്കൊണ്ട് പോകുന്നതും ചോദ്യം ചെയ്യുന്ന രക്ഷിതാക്കളെ...
കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനു ഇരയായത്.
മീഡിയവിഷൻ...
മംഗളൂരു (www.mediavisionnews.in): ബംഗളുരുവിനെയും തെക്കന്‍ കേരളത്തേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66ന്റെ ഭാഗമായ ഉള്ളാലിലെ തോക്കോട്ട് ജങ്ഷന്‍ ഫ്‌ളൈ ഓവര്‍ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി കര്‍ണാടകയിലെ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും ചിത്രമുള്ള മുഖംമൂടികള്‍ ധരിച്ചുകൊണ്ട് ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
കൂടിയിരിക്കുന്ന...
ബന്തിയോട്(www.mediavisionnews.in): ബന്തിയോട് മുട്ടം ഗേറ്റിന് സമീപം ദേശിയ പാതയിൽ സ്കൂട്ടറും കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മഞ്ചേശ്വരം ഉദ്യാവരയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ബാസിത് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 12 വയസുള്ള മുഹമ്മദ് എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചു...
ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ പ്രമുഖ മെഡിക്കൽ സ്റ്റോറിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഫർമസിസ്റ്റിന് മുൻഗണന.
താല്പര്യമുള്ളവർ ബന്ധപ്പെടുക: +918281889955, 8075590136
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മംഗളൂരു(www.mediavisionnews.in): എട്ടുതൊഴിലാളികളുമായി ഉൾക്കടലിൽ മീൻപിടിക്കാൻപോയി കാണാതായ സുവർണ ത്രിബുജ എന്ന ബോട്ടിനെക്കുറിച്ച് 13 ദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. തൊഴിലാളികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് തിരച്ചിലിനായി നാവികസേനയും രംഗത്തെത്തി. മംഗളൂരു കോസ്റ്റ്ഗാർഡിന്റെ മൂന്നും ഗോവയിൽനിന്നെത്തിയ രണ്ടും സ്പീഡ് ബോട്ടുകൾ തിരച്ചിൽ നടത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്റർ കഴിഞ്ഞ മൂന്നുദിവസമായി തിരച്ചിൽ നടത്തിയിട്ടും ബോട്ടിനെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ്...
ഉപ്പള (www.mediavisionnews.in): യുവജനയാത്രാ സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെ തൽസ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. വാർഡ് കമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...