Monday, September 15, 2025

Local News

ആർ.എസ്.എസ് മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നു- ഡി.വൈ.എഫ്.ഐ

ഉപ്പള(www.mediavisionnews.in): ആർഎസ്എസ് സംഘപരിവാർ മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നുവെന്നും, ആരാധനകേന്ദ്രത്തിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യൻ മോഡൽ കലാപത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാദിഖ് ചെറുഗോളി. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ ഹർത്തലിന്റെ മറവിൽ ബന്തിയോട്, ബായാർ, കടമ്പാർ, കുഞ്ചത്തൂർ, തലപ്പാടി എന്നിവിടങ്ങളിൽ ആരാധനകേന്ദ്രങ്ങൾക്കും വീടുകൾക്കും നിരവധി വാഹനങ്ങൾ, കടക്കൾക്ക് നേരെയുണ്ടായ അക്രമം. ഇത്...

മുത്തലിബ് വധക്കേസില്‍ വിചാരണ അടുത്തമാസം മുതല്‍

കാസര്‍കോട്(www.mediavisionnews.in): ഉപ്പള കൊടിബയല്‍ മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (36) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്തമാസം മുതല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടിതിയില്‍ ആരംഭിക്കും. 2013 ഒക്‌ടോബര്‍ 24ന് രാത്രിയാണ് മുത്തലിബിനെ വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. കാറില്‍ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന മുത്തലിബിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് റഫീഖ് എന്ന...

ഹര്‍ത്താലില്‍ അക്രമം: മഞ്ചേശ്വരത്ത് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 50 പേർക്കെതിരെ കേസ്; ഒരാൾ അറസ്റ്റില്‍

മഞ്ചേശ്വരം (www.mediavisionnews.in): കാസര്‍കോട് ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് റോഡില്‍ ടയറിട്ട് കത്തിക്കുകയും തടയാനെത്തിയ പോലീസിനു നേരെ കൈയ്യേറ്റം നടത്തുകയും ചെയ്ത സംഭവത്തില്‍ 50 പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാൾ അറസ്റ്റിൽ. മൊറത്തണയിലെ നവീനെ (22) മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. റോഡില്‍ ടയറിട്ട് കത്തിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും തടയാനെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മീഡിയവിഷൻ ന്യൂസ്...

ഉപ്പള നയാബസാറിൽ ട്യൂഷൻ സെന്ററിന് നേരെ ആർ.എസ്.എസ് ആക്രമണം

ഉപ്പള (www.mediavisionnews.in):ഉപ്പള നയാബസാറിൽ ട്യൂഷൻ സെന്ററിന് നേരെ ആർ.എസ്.എസ് ആക്രമണം.നയാബസാറിലെ മുജാഹിർ ഹുസൈന്റെ ഉടമസ്ഥയിലുള്ള ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ട്യൂഷന്‍ സെന്ററിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ഫോട്ടോയും ഇന്ത്യന്‍ പതാകയും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

ഹര്‍ത്താല്‍ അക്രമം: മഞ്ചേശ്വരത്ത് നിരോധനാജ്ഞ, സ്കൂളുകള്‍ക്ക് അവധി

മഞ്ചേശ്വരം (www.mediavisionnews.in):   ഹര്‍ത്താലില്‍ അക്രമത്തിനും സംഘര്‍ഷത്തിനും അയവ് വരാതായതോടെ കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്കാണ് കുത്തേറ്റത്. ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ബോംബറിഞ്ഞും അക്രമം നടത്തിയും കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു....

ബന്തിയോട് സമരാനുകൂലികൾ സി.പി.എം ഓഫീസ് ആക്രമിച്ചു (വീഡിയോ)

ബന്തിയോട്(www.mediavisionnews.in): ബന്തിയോട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞു അക്രമം അഴിച്ചുവിട്ടത്. കടകൾക്കും കല്ലേറുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത...

ബന്തിയോട്ട് ഹർത്താൽ അനുകൂലികൾ വാഹനങ്ങള്‍ തകര്‍ത്തു: അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി; നിരവധിപേർക്ക് പരിക്ക് (വീഡിയോ)

ഉപ്പള (www.mediavisionnews.in) ബന്തിയോട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റ മള്ളങ്കയ്യിലെ യൂസഫ്,അട്ക്കയിലെ മൂസ, ബന്തിയോടിലെ മുജീബ് എന്നിവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞു അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു....

ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍; എച്ച്.ആര്‍.പി.എം സായാഹ്ന ധര്‍ണ നടത്തി; അനിശ്ചിത കാല റിലേ സത്യാഗ്രഹം ഇന്ന് മുതല്‍

ഉപ്പള(www.mediavisionnews.in) : ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എം. ഇന്നലെ എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കൂടാതെ ഇന്ന് മുതല്‍ ഉപ്പള ടൗണില്‍ വെച്ച് എച്ച്.ആര്‍.പി.എമ്മും സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റിയും സംയുക്തമായി അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തും. മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി,...

ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി ബാത്തി എച്ച്.എൻനിനെയും ട്രഷററായി അഷ്റഫലിയെയും തെരഞ്ഞെടുത്തു. സഹഭാരവാഹികളായി തബാറക്ക്, ആരിഫ് എച്ച്.എൻ, റഫീഖ് കെ.പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി സിദ്ദീഖ് ചാക്ക്, ഷൈൻ തമാമം, സക്കീർ കസായി എന്നിവരെയും ക്രിക്കറ്റ്...

ഉപ്പള നയാബസാറിൽ കഞ്ചാവ് മാഫിയ ഗുണ്ടാ വിളയാട്ടം രൂക്ഷം; പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

കുമ്പള(www.mediavisionnews.in): ഉപ്പള നയാബസാറിൽ രൂക്ഷമായ ഗുണ്ട വിളയാട്ടം നടക്കുന്നതായി നാട്ടുകാർ. പരാതിപ്പെട്ടിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മാസങ്ങളായി പ്രദേശത്ത് ഗുണ്ടകൾ അഴിഞ്ഞാട്ടം തുടങ്ങിയിട്ട്. കഞ്ചാവ് ലഹരിയിൽ സംഘം ചേർന്ന് ആളുകളെ ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും പതിവായിട്ടുണ്ട്. സ്കൂൾ ബസ് തടഞ്ഞ് വിദ്യാർത്ഥിനികളെ ഇറക്കിക്കൊണ്ട് പോകുന്നതും ചോദ്യം ചെയ്യുന്ന രക്ഷിതാക്കളെ...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img