Local News

ഉപ്പളയിലില്ല; പൈവളികെയില്‍ പൊലീസ് സ്റ്റേഷന് അംഗീകാരം, നാട്ടുകാര്‍ക്ക് പ്രതിഷേധം

പൈവളികെ(www.mediavisionnews.in): പൈവളികെയില്‍ പൊലീസ് സ്റ്റേഷന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഉപ്പള പൊലീസ് സ്റ്റേഷന്‍ എന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യം വാഗ്ദാനങ്ങളില്‍ ഒതുങ്ങി. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി മുറവിളി ഉയര്‍ത്തിവരികയായിരുന്നു. അതിനിടെയാണ് പൈവളികെയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഉപ്പളയില്‍...

സി.ഐ. സിബിതോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചു

കാസർകോട്(www.mediavisionnews.in): മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറെ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവായി. പോലീസ് സ്റ്റേഷനുകളിൽ സി.ഐമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് തളങ്കര തീരദേശ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സി.ബി തോമസിനെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിച്ചത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

കാസര്‍കോട് ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: എംഎഫ്എ മംഗല്‍പാടി ഫൈനലില്‍

കാസര്‍കോട്(www.mediavisionnews.in): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗില്‍ സി ഡിവിഷനില്‍ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ എംഎഫ്എ മംഗല്‍പാടി 15 റണ്‍സിന് നാഷണല്‍ ചെമ്പരിക്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത എംഎഫ്എ 21 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. നിയാസ് 38 റണ്‍സും ചെമ്പരിക്കയുടെ ഫവാസ് 2, മഹ്റൂഫ് 2 വിക്കറ്റും...

ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ: സമരം രൂക്ഷമാകുന്നു; റിപ്പബ്ലിക് ദിനത്തിൽ വായമൂടികെട്ടി ഗാന്ധിയനും, സമര സമിതി നേതാക്കളും

ഉപ്പള(www.mediavisionnews.in): ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ എന്ന മുദ്രാവാക്യമുയർത്തി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം ഇരുപത്തി ആറാം ദിവസം പിന്നിട്ടു. റിപ്പബ്ലിക്ക് ദിനമായ ഇന്ന് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗാന്ധിയൻ ഗുരുവപ്പയും, സമരസമിതി നേതാക്കളും കറുത്ത തുണിയിൽ വായ മൂടി കെട്ടി...

ലോക്സഭാ തെരെഞ്ഞെടുപ്പ്: കാസർകോട്ട് ബി.ജെ.പി.യുടെ പരിഗണനയിൽ സുരേഷ് ഗോപിയും പി.കെ.കൃഷ്ണദാസും സി.കെ.പദ്മനാഭനും

കാഞ്ഞങ്ങാട്(www.mediavisionnews.in): സംസ്ഥാന നേതാക്കളെ ഗോദയിലിറക്കി കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കെ.സുരേന്ദ്രൻ ഇക്കുറി ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ നടനും രാജ്യസഭ എം.പി.യുമായ സുരേഷ്‌ഗോപിയെ കാസർകോട്ട് മത്സരിപ്പിക്കണമെന്ന് ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ഒന്നിലേറെ തവണ ആവശ്യപ്പെട്ടുകഴിഞ്ഞു. ശബരിമല വിഷയം കൊടുമ്പിരികൊള്ളുമ്പോൾ സുരേഷ്‌ഗോപിയെ കൊണ്ടുവന്ന് കാഞ്ഞങ്ങാട്ട് നടത്തിയ പരിപാടിയിൽ നല്ല...

കരീം മൗലവി വധശ്രമ കേസ്: ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി

ബായാർ(www.mediavisionnews.in): ബായാറിൽ കഴിഞ്ഞ ദിവസം ഹർത്താലിന്റെ മറവിൽ സംഘപരിവാർ പ്രവർത്തകർ വ്യാപക അക്രമം നടത്തുകയും, വഴി യാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ മാരകായുധംകൊണ്ട് തലക്കടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും, തൊട്ടടുത്തുള്ള മുസ്ലിം പള്ളിക്ക് നേരെ കല്ലെറിയുകയും ചെയ്ത് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച മുഴുവൻ സംഘപരിവാർ പ്രവർത്തകരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ്...

ബായാര്‍ പദവില്‍ കട കുത്തിത്തുറന്ന് മോഷണം

ബായാര്‍(www.mediavisionnews.in): ബായാര്‍ പദവില്‍ കട കുത്തിത്തുറന്ന് മോഷണം. ബായാര്‍ പദവ് കേംക്കോയ്ക്ക് സമീപത്തുള്ള അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ കടയിലാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 2 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ബായാര്‍ പദവില്‍ പോലീസ് എയ്ഡ് പോസ്റ്റ് നില നില്‍ക്കെ 200 മീറ്റര്‍ അകലെയാണ് മോഷണം നടന്നത്. രാത്രി കാലങ്ങളില്‍ ബായാര്‍ പ്രദേശത്ത് വ്യാപകമായ...

സംഘ് പരിവാര്‍ ഭീകരതക്കെതിരെ മുസ്‌ലിം ലീഗ് ജനജാഗ്രതാ സദസ് നടത്തി

ഉപ്പള (www.mediavisionnews.in): ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി.ജെ.പി- ആര്‍.എസ്.എസ് സംഘ് പരിവാര്‍ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെയും മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗ്രത സദസ് നടത്തി. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന മഞ്ചേശ്വരത്തിന്റെ മണ്ണില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി...

ലോക്സഭാ തെരെഞ്ഞെടുപ്പ്: കാസറഗോഡ് ജില്ലയിൽ പ്രവാസി വോട്ട് 1138 മാത്രം; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്

കാസർഗോഡ്(www.mediavisionnews.in): കാസർകോട് ജില്ലയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പ്രവാസികൾ 1118 മാത്രം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ തള്ളപ്പെട്ടതാണ് പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവാൻ ഇടയാക്കിയത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കാസർഗോഡ്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് പ്രവാസി വോട്ടുകൾ ഏറ്റവും കുറവ്. മഞ്ചേശ്വരത്ത് 62 പ്രവാസികൾക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. ഇവരിൽ 59 പുരുഷന്മാരും...

ഉപ്പള കുക്കാറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി കുക്കാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബന്തിയോട്-അടുക്ക സ്വദേശി അബൂബക്കർ സിദ്ധിക്കാണ് (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. സിദ്ധീഖ് ഓടിക്കുകയായിരുന്ന ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അബൂബക്കറിനെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img