Wednesday, May 14, 2025

Local News

ഹർത്താൽ മറവിൽ കലാപം: കുമ്പളയിൽ സമാധാനക്കമ്മിറ്റി യോഗം ചേർന്നു; ബി.ജെ.പി വിട്ടു നിന്നു

കുമ്പള(www.mediavisionnews.in): ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഹർത്താൽ നടത്തിയതോടനുബന്ധിച്ച് ജില്ലയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാ പോലീസ് മേധാവി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ സമാധാനക്കമ്മിറ്റി യോഗങ്ങളുടെ ഭാഗമായി കുമ്പളയിൽ സമാധാനക്കമ്മിറ്റി യോഗം ചേർന്നു. ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്ന് പറഞ്ഞ്...

“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനിന്റെ അനിശ്ചിതകാല സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക്

ഉപ്പള(www.mediavisionnews.in): ഉപ്പള റെയില്‍വേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു. മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേമുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ...

രാഷട്രീയ ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങൾ വർഗീയതയിലേക്ക് നീങ്ങുന്നത് സമൂഹം ജാഗ്രതയോടെ കാണണം: എസ്.വൈ.എസ്

ഉപ്പള(www.mediavisionnews.com): ഹർത്താൽ മറവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരാധാനാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ എസ്.വൈ.എസ് ഉപ്പള സോൺ വാർഷിക കൗൺസിൽ പ്രതിഷേധിച്ചു. മദ്രസാഅധ്യാപകന് നേരെയും മസ്ജിദിന് നേരെയും നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. മത സ്ഥാപനങ്ങളെ നശിപ്പിക്കുമെന്ന ഭിഷണി പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന സമരങ്ങൾ വർഗീയതയീലേക്ക് നീങ്ങുന്നത് സമൂഹം ജാഗ്രതയോടെ...

പൊമോന യു.എസ്.എൽ ഫുട്‍ബോൾ ടൂർണമെന്റിന് തുടക്കമായി

ഉപ്പള(www.mediavisionnews.com): ഉപ്പളയിൽ കാൽപന്ത് കളിയുടെ ആവേശമുണർത്തി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പൊമോന ഉപ്പള സോക്കർ ലീഗ് (യു.എസ്.എൽ) നാലാം പതിപ്പ് ഫുട്‍ബോൾ ടൂർണമെന്റിന് തുടക്കമായി. ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി സ്റ്റേഡിയത്തിൽ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 5 വർഷമായി...

മഞ്ചേശ്വരം മേഖലയിലെ സംഘ്പരിവാർ ആക്രമണം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം: മുസ്ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം(www.mediavisionnews.com): മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി സംഘ്പരിവാർ അക്രമികൾ നടത്തിയ ആക്രമണം അസൂത്രിതവും ബി.ജെ.പി ഉന്നത നേതാക്കളുടെ അറിവോടെയുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് കാലമായി ബി.ജെ.പി-ആർഎസ്എസ് പ്രവർത്തകൾ വർഗീയ ദ്രുവികരണത്തിനുള്ള ശ്രമം നടത്തിക്കെണ്ടിരിക്കുയാണെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുള്ള തങ്ങളും ജനറൽ...

കാസര്‍കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം.

കാസര്‍കോട്(www.mediavisionnews.com): കാസര്‍കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം. ആരാധനാലയങ്ങള്‍ ഉപയോഗിച്ച് ഇതരമത വിരോധം കുത്തിവെച്ചാണ് കലാപത്തിന് ശ്രമം നടത്തുന്നതെന്നും കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തെ മതേതര കക്ഷികള്‍ കൂട്ടായ് ചെറുക്കണമെന്നും സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ.പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ‘ജനാധിപത്യം ആഗ്രഹിക്കുന്ന പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഈ വിപത്ത് മനസ്സിലാക്കി ഇത്...

ജില്ലയിൽ സ്ഥിതി ശാന്തമാകുന്നു; 766 ആളുകളുടെ പേരിൽ കേസ്‌

കാസർകോട് / മഞ്ചേശ്വരം/ കുമ്പള: (www.mediavisionnews.com): കഴിഞ്ഞദിവസം ഹർത്താലിൽ വ്യാപക അക്രമം അരങ്ങേറിയ ജില്ലയിൽ വെള്ളിയാഴ്ച സ്ഥിതി താരതമ്യേന ശാന്തമായിരുന്നു. പകൽ കാര്യമായ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. തലപ്പാടിയിൽ രാവിലെ പതിനൊന്നരയോടെ കെ.എസ്.ആർ.ടി.സി ബസ്സിന് കല്ലെറിഞ്ഞു. ചില്ല് തകർന്നെങ്കിലും ആർക്കും പരിക്കില്ല. ബസ് പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു. കടമ്പാറിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് വ്യാഴാഴ്ച...

മഞ്ചേശ്വരത്തെ നിരോധനാജ്ഞ പിന്‍വലിച്ചു

കാസര്‍ഗോഡ്: (www.mediavisionnews.com):മഞ്ചേശ്വരം താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. പൊലീസ് അവലോകന യോഗത്തിലാണ് നടപടി. ഇന്നലെ ഹര്‍ത്താലിനിടെ  നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്ക് കുത്തേറ്റിരുന്നു. അക്രമത്തിനും സംഘര്‍ഷത്തിനും അയവ് വരാതായതോടെയാണ് ഇന്നലെ മഞ്ചേശരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകള്‍ക്ക് കളക്ടര്‍  അവധി (04/01/2019) പ്രഖ്യാപിച്ചിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

ആർ.എസ്.എസ് മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നു- ഡി.വൈ.എഫ്.ഐ

ഉപ്പള(www.mediavisionnews.in): ആർഎസ്എസ് സംഘപരിവാർ മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നുവെന്നും, ആരാധനകേന്ദ്രത്തിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യൻ മോഡൽ കലാപത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാദിഖ് ചെറുഗോളി. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ ഹർത്തലിന്റെ മറവിൽ ബന്തിയോട്, ബായാർ, കടമ്പാർ, കുഞ്ചത്തൂർ, തലപ്പാടി എന്നിവിടങ്ങളിൽ ആരാധനകേന്ദ്രങ്ങൾക്കും വീടുകൾക്കും നിരവധി വാഹനങ്ങൾ, കടക്കൾക്ക് നേരെയുണ്ടായ അക്രമം. ഇത്...

മുത്തലിബ് വധക്കേസില്‍ വിചാരണ അടുത്തമാസം മുതല്‍

കാസര്‍കോട്(www.mediavisionnews.in): ഉപ്പള കൊടിബയല്‍ മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (36) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്തമാസം മുതല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടിതിയില്‍ ആരംഭിക്കും. 2013 ഒക്‌ടോബര്‍ 24ന് രാത്രിയാണ് മുത്തലിബിനെ വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. കാറില്‍ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന മുത്തലിബിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് റഫീഖ് എന്ന...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img