ഉപ്പള ഖദീജ ബീവി മഖാം ശരീഫിൽ സലാത്ത് വാർഷികം നാളെ

0
176

ഉപ്പള (www.mediavisionnews.in) : ഉപ്പളയുടെ ഹൃദ്യ ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്ത് ഖദീജ ബീവി(ന:മ) അവറുകളുടെ മഖാമിൽ ആഴ്ചതോറും നടത്തി വരുന്ന സലാത്തിന്റെ പതിനേഴാം വാർഷികം ഈ വരുന്ന ജനവരി 31 ആം തീയതി വ്യാഴായ്ച രാത്രി മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടക്കും.

അബദുൽ ഖാദർ സഖാഫി അൽ കാമിലി മഖാം സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ് കോയക്കുട്ടി തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് നജ്മുദ്ധീൻ തങ്ങൾ യമാനി ഉൽഘാടനം ചെയ്യും. സുബൈർ ദാരിമി പൊവ്വൽ പ്രഭാഷണം നടത്തും .സയ്യിദ് നസീർ തങ്ങൾ, സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ, കെ.എൻ ഇബ്രാഹിം ഹനീഫി, മുസ്താഖ് അഹ്മദ് റഴ്വി, സാദിഖ് റഴ്വി, ഇസ്മായിൽ മദനി, അഹ്മദ് മദനി തുടങ്ങിയവർ സംബന്ധിക്കും. ശേഷം അന്നദാന വിതരണത്തോട് കൂടി വാർഷികം സമാപിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here