കാസർഗോഡ്(www.mediavisionnews.in): കാസർഗോഡ് പെരിയയില്‍ കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്ലിയോട് സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഒരാൾക്ക് കൂടെ വെട്ടേറ്റു. ഒരാൾക്ക് കൂടെ വെട്ടേറ്റു. ജോഷി എന്ന ആൾക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിക്കു മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചത്.
നേരത്തെ സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം...
കാസര്‍കോട് (www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇനി മത്സരിക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
2011 ലും 2016 ലും മഞ്ചേശ്വരം...
കുമ്പള(www.mediavisionnews.in) : പൈവളികെ ഹസ്രത്ത് മമ്മി ശഹീദ് വലിയുള്ളാഹിയുടെ പേരിൽ രണ്ട് വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉറൂസ് പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 24-ാം തീയ്യതി ഞായറാഴ്ച അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
കാസറഗോഡ് സംയുക്ത ഖാദി പ്രൊ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല , സയ്യിദ്...
ബായാർ(www.mediavisionnews.in) : രാജ്യത്തെ നടുകിയ ജമ്മു കാശ്മീറിലെ ഇന്ത്യൻ സൈന്യത്തിന്ന് നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും ഖേദകരവുമാണ് ബായാർ തങ്ങൾ. രാജ്യ സുരക്ഷക്ക് ഭീഷണിയായി രാജ്യത്തിന്റെ അഖണ്ടതയും മത സൗഹാർദ്ദവും തകർക്കുന്ന രൂപത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു യഥാർത്ഥ മുസ്ലിം കൂട്ട് നിൽക്കുകയില്ല എന്ന് സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി...
പുത്തിഗെ (www.mediavisionnews.in) : മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി എന്ന എം.മുഹമ്മദ് കുഞ്ഞി ഉറുമി (65) നിര്യാതനായി. ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുംബെയിലെ മുന്നണിപോരാളി ആയിരുന്നു.കാസർക്കോട് കെയർവെൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. പിതാവ്: കുഞ്ഞിപ്പ എന്ന ഹസൈനാർ, മാതാവ്: ആസിയമ്മ. ഭാര്യ: പട്‌ള മൂസ ഹാജി ആസിയമ്മ എന്നവരുടെ മകള്‍ ആയിഷ....
കാസർകോട്(www.mediavisionnews.in) : കാസർകോട് ഒഴിഞ്ഞവളപ്പിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ വീട്ടുടമയ്ക്ക് തിരിച്ചു നൽകി മോഷ്ടാവ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ച 25 പവൻ സ്വർണം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്ന് രാവിലെയാണ് സ്വർണം കണ്ടെത്തിയത്.
ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ രമേശന്‍റെ...
കാസര്‍കോട്(www.mediavisionnews.in): റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എരിയാല്‍ ചേരങ്കൈയിലെ സി എച്ച് മുഹമ്മദ് കുഞ്ഞി(67)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍...
കാസർകോട്(www.mediavisionnews.in) ജില്ലയിൽ 17,376 പുതിയ വോട്ടർമാർ. ജനുവരി 31 വരെ വോട്ടർ പട്ടികയിൽ ചേർന്നവരാണിവർ. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 6147 പേരുടെയും കാസർകോട് 2596 പേരുടെയും ഉദുമയിൽ 3148 പേരുടെയും കാഞ്ഞങ്ങാട് 2455 പേരുടെയും തൃക്കരിപ്പൂരിൽ 3030 പേരുടെയും വർധനവുണ്ടായി. ഇതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,86,170 ആയി. ഇതിൽ 4,81,967 പുരുഷന്മാരും 5,04,203 സ്ത്രീകളുമാണ്....
ഉപ്പള(www.mediavisionnews.in): 150 ഗ്രാം കഞ്ചാവുമായി ഒരാളെ കുമ്പള എക്‌സൈസ് പിടികൂടി. കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറും സംഘവും ചേർന്നാണ് പൈവളികെ കളായി സ്വദേശി മൊയ്തീൻ കുഞ്ഞ് എന്നയാളെ ഉപ്പള ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...
കാസര്‍കോട്(www.mediavisionnews.in) : ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുതതിയ കേസിന്റെ വിചാരണ കോടതി ഫെബ്രുവരി 15 ലേക്ക് മാറ്റി വെച്ചു.
കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് വിചാരണ മാറ്റിവെച്ചത്. രണ്ടാം പ്രതിയായ ഉപ്പള സ്വദേശി ഷംസുദ്ദീന്‍ വിചാരണ വേളയില്‍ ഹാജരാകാതെ ഒളിവില്‍ പോയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്...