Thursday, January 29, 2026

Local News

മംഗൽപ്പാടി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘട്ടനം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

മംഗൽപ്പാടി (www.mediavisionnews.in): കുക്കാറിൽ ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ കമന്റടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികൾ തമ്മില്‍ സംഘര്‍ഷം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മംഗൽപ്പാടി ഗവെർന്മെന്റ് ഹൈസ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥിനികളെ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ കമന്റടിച്ചതാണ് സംഭവത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയാണ്...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്: നോര്‍ത്തും സൗത്തും നേര്‍ക്കുനേര്‍; ജില്ലാ ചാംപ്യനെ ഇന്നറിയാം

ഉപ്പള: കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. സിറ്റിസണ്‍ ഉപ്പളയാണ് ഈ പ്രാവശ്യത്തെ ഫൈനല്‍ സംഘടിപ്പിക്കുന്നത്. ഉപ്പളയില്‍ തന്നെ നടന്ന നോര്‍ത്ത് സോണ്‍...

ഖാദർ കമിഷൻ റിപ്പോർട്ട്: അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുക – കെഎടിഎഫ്

മഞ്ചേശ്വരം(www.mediavisionnews.in): വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ നിർദേശിച്ച ഖാദർ കമിഷൻ അന്തിമ റിപ്പോർട്ട് അദ്ധ്യാപക സംഘടനകളുമായി ചർച്ചക്ക് ശേഷം അദ്ധ്യാപകരുടെ ആശങ്ക പരിഹച്ച ശേഷം നടപ്പാക്കണമെന്ന് കേരള അറബിക്ക് ടീച്ചർസ് ഫെഡറേഷൻ മഞ്ചേശ്വരം സബ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. പ്രൈമറി ക്ലാസുകളിലെ ഭാഷ അദ്ധ്യാപക നിയമനവുമായി പുതിയതായി രണ്ട് വർഷത്തേക്കുള്ള ഒരു പരിശീന കോഴ്സ് തുടങ്ങണമെന്നും...

അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിഡിപി

മലപ്പുറം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ പിഡിപി മത്സരിക്കുമെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി. പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് മത്സരിക്കുക. പൊന്നാനിയില്‍ സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് മത്സരിക്കും. മലപ്പുറത്ത് നിസാർ മേത്തര്‍, ചാലക്കുടിയില്‍ മുജീബ് റഹ്മാൻ, ആലപ്പുഴയില്‍ വർക്കല രാജ്, ആറ്റിങ്ങലില്‍ മാഹിൻ തേവരുപാറ എന്നിവരാണ് മത്സരിക്കുകയെന്നും മഅ്ദനി വ്യക്തമാക്കി. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

വർഗീയ ഫാസിസത്തിന് വല വിരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്: എ അബ്ദുൽ റഹ്മാൻ

ഉപ്പള(www.mediavisionnews.in): വർഗീയ ഫാസിസത്തിന് വല വിരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ പറഞ്ഞു. റിയാസ് മൗലവി രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാസ് മൗലവി വധക്കേസിൽ...

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധം- ജില്ലാ കളക്ടര്‍

കാസര്‍കോട്(www.mediavisionnews.in): വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 99 ശതമാനം വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) ലഭ്യമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഈ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. അതിന് കഴിയാത്തവര്‍ക്ക്...

റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്(www.mediavisionnews.in): മഞ്ചേശ്വരം, മംഗല്‍പാടി മേഖലകളില്‍ റോഡരികില്‍ ഓട്ടോറിക്ഷകളിലും മറ്റുവാഹനങ്ങളിലും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ :ഡി സജിത് ബാബു അറിയിച്ചു. രാത്രി കാലങ്ങളില്‍ ഇത്തരം വാഹനങ്ങളിലെത്തിയാണ് ചാക്കുകളിലും മറ്റും മാലിന്യം തള്ളുന്നത്. പണം ഈടാക്കി വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ചിലര്‍ ഇത്തരത്തില്‍ പുറന്തള്ളുന്നതെന്നാണ് അന്വേഷണത്തില്‍...

പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍

കാസര്‍ഗോഡ്(www.mediavisionnews.in): പെരിയ ഇരട്ട കൊലപാതകം ഈ തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. പുല്ലൂര്‍ പെരിയ പഞ്ചായത്തിലടക്കം ഫലപ്രഖ്യാപനം വരുമ്പോള്‍ ഈ പ്രചരണം ഫലിക്കില്ലെന്ന് യുഡിഎഫിന് മനസിലാകുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു. ക്യാമ്പസുകളിലൂടെയാണ് ഇടതു സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്റെ രണ്ടാംഘട്ട...

ഇത്തവണത്തെ തെരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടം; ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച് രാജ്‌മേഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണം തുടങ്ങിയത്. അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ട്. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പായന്നും രാജ്‌മോഹന്‍...

റിയാസ് മൗലവി കൊലപാതകത്തിന്റെ രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനം നാളെ ഉപ്പളയിൽ

ഉപ്പള(www.mediavisionnews.in): കാസർകോട് ചൂരി മുഹ്യദ്ധീൻ ജുമാ മസ്ജിദിനകത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസ് ക്രിമിനൽ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 20ന് കാസർകോട് ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ആർ.എസ്.എസിന്റെ വർഗ്ഗീയ ഫാസിസത്തിനും, സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനുമെതിരെ ഉപ്പളയിൽ ജാഗ്രതാ സദസ്...
- Advertisement -spot_img

Latest News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...
- Advertisement -spot_img