Tuesday, January 27, 2026

Local News

രാജ്‌മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി

മഞ്ചേശ്വരം(www.mediavisionnews.in): പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ശനിയാഴ്ച മഞ്ചേശ്വരം നിയോജക മണ്ഡലത്തലിൽ വോട്ടഭ്യർഥിച്ചു. പുത്തിഗെ പഞ്ചായത്തിലെ കട്ടത്തട്ക്കയിലാണ് ആരംഭിച്ചത്. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാർ ടി.എ.മൂസ പര്യടനം ഉദ്ഘാടനംചെയ്തു. തുടർന്ന് പൊന്നങ്കളം, പഡലടുക്ക, മുങ്ങിത്തടുക്ക, ബൻപത്തടുക്ക, ഉക്കിനടുക്ക, കാജംപാടി, സൊർഗ, പെർലത്തട്ക്ക, ചൗരിക്കാട്, നെൽക്ക, ഷേണി, കണ്ടൽ മണിയംപാറ, ബാഡൂർ, അൻഗഡി മുഗർ...

പെരുമാറ്റച്ചട്ടലംഘനം: രാജ്മോഹൻ ഉണ്ണിത്താൻ നാളെ മറുപടി നൽകും

കാസർകോട്(www.mediavisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നാളെ ജില്ലാ വരണാധികാരിക്ക് മറുപടി നൽകും. മറുപടി തയ്യാറാക്കാനായി അഡ്വക്കറ്റ് സി കെ ശ്രീധരനെ ചുമതലപ്പെടുത്തി. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് എൽഡിഎഫാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ നോഡൽ ഓഫീസർ രാജ്മോഹൻ ഉണ്ണിത്താൻ ചട്ടം...

രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നായിരുന്നു എല്‍.ഡി.എഫ് പരാതി. പയ്യന്നൂർ അരവഞ്ചാലിലാണ് ഏപ്രിൽ 8ന് ഉണ്ണിത്താൻ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എൽ.ഡി.എഫ് കാസർകോട് മണ്ഡലം സെക്രട്ടറി...

സമൂഹമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ അപവാദ പ്രചാരണം: മുസ്ലിം ലീഗ് പരാതി നൽകി

ഉപ്പള(www.mediavisionnews.in): നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം നടത്തിയെന്ന് കാട്ടി മുസ്ലിം ലീഗ് പരാതി നല്‍കി. പെരഡാല അരിയപ്പാടി ഗുണാജെ ഹൗസില്‍ അസ്‌കര്‍ അലിക്കെതിരെയാണ് മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്. മുസ്ലിം ലീഗ് പാര്‍ട്ടിയേയും, സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍...

തുമിനാടിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി

മഞ്ചേശ്വരം(www.mediavisionnews.in): കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം തുമിനാട് ദേശീയപാതയിലാണ് സംഭവം. എസ്.ഐ സുബാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് തലപ്പാടി ഭാഗത്ത് നിന്നും ആൾട്ടോ കാറെത്തിയത്. കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിൽ സംശയം തോന്നി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറോടിച്ച മുഹമ്മദലി മദ്യ ലഹരിയായിരുന്നുവെന്നും കേസെടുത്തതായും പോലീസ്...

ഉപ്പള നയാബസാറിൽ യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചതായി പരാതി

കുമ്പള(www.mediavisionnews.in): ദേശീയപാതക് സ്ഥലം വിട്ടു നൽകിയതിൽ കുടുംബത്തിന് ലഭിച്ച തുകയുടെ ഒരു വിഹിതം നൽകാത്തത് ചോദിച്ച വിരോധത്തിന് പത്തൊമ്പത്ക്കാരനെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചതായി പരാതി. അടിയേറ്റ് പരിക്കേറ്റ ഉപ്പള നയാബസാറിലെ മുജാഹിർ ഹുസൈനെ (19) കുമ്പള ജില്ലാസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള നയാബസാറിൽ മുജാഹിർ ഹുസൈന്റെ പിതാവിനും ജ്യേഷ്ഠ സഹോദരനും അവകാശപ്പെട്ട അരസെന്റ്...

ഉപ്പളയിലെ വീട്ടിൽ നിന്നു സ്വർണ്ണവും വീഡിയോ ക്യാമറയും കവർന്നു

ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് ആറര പവന്‍ സ്വര്‍ണ്ണാഭരണവും 22,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ ഷേഖ് അബ്ദുല്‍ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച്ച അബ്ദുല്‍ റഹ്മാനും കുടുംബവും വീടുപൂട്ടി കര്‍ണ്ണാടക സീമുഖയിലെ ആസ്പത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയതായിരുന്നു.  ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍...

മൂസോടി പ്രീമിയർ ലീഗ് 2019 ഫ്രണ്ട്സ് പാറക്കട്ട ജേതാക്കൾ

ഉപ്പള (www.mediavisionnews.in): അലിഫ് സ്റ്റാർ മൂസോടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂസോടി പ്രീമിയർ ലീഗ് ക്രിക്കറ്റ്റ് 2019ലെ ടൂർണമെന്റ്റിൽ ഫ്രണ്ട്സ് പാറക്കട്ട ജേതാക്കളായി.മൂന്ന് ദിവസം നീണ്ടു നിന്ന ടൂർണമെന്റ്റിൽ തിങ്കളാഴ്ച നടന്ന ഫൈനലിൽ റാസ്‌ കർള ആരിക്കാടിയെ പരാജയപ്പെടുത്തിയാണ് പാറക്കട്ട ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി റാസ്‌ കർള ആരിക്കാടിയുടെ അൻസാഫിനെ...

ഉപ്പളയിലെ ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് പദ്ധതി തയ്യാറാക്കി

കാസർഗോഡ്(www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് വീണ്ടു ശക്തിയാർജ്ജിച്ച് കൊണ്ടിരിക്കുന്ന ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ പോലീസ് പദ്ധതി തയ്യാറാക്കി. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫ്, എഎസ്പി ഡി.ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഉപ്പള കേന്ദ്രീകരിച്ച് സജീവമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. ഗുണ്ടാസംഘങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പൂർവകാല ചരിത്രം, കേസുകളിലെ...

ചെര്‍ക്കളം അബ്ദുല്ല സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മ്മയുടെ തീരദേശ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

കുമ്പള(www.mediavisionnews.in): ഒരു പുരുഷായുസ്സ് മുഴുവന്‍ ന്യുനപക്ഷ പിന്നോക്ക ജനവിഭാഗത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുക വഴി തുളുനാടിന്റെ മണ്ണില്‍ ജനഹൃദയങ്ങളില്‍ മായാതെ കിടക്കുന്ന മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തില്‍ സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മ്മ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ പ്രദേശത്ത് നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്പള കോയിപ്പാടിയില്‍ വെച്ച് കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ നിര്‍വ്വഹിച്ചു. മണ്‍മറഞ്ഞു പോയ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img