Tuesday, January 27, 2026

Local News

കുമ്പള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി രണ്ടുവർഷം കഴിഞ്ഞു; വ്യാപാരികളടക്കം ആശങ്കയിൽ

കുമ്പള (www.mediavisionnews.in): : അപകടാവസ്ഥയിലായിരുന്ന കുമ്പള ബസ് സ്റ്റാൻഡ് സമുച്ചയം പൊളിച്ചുമാറ്റി രണ്ടുവർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ 28 വ്യാപാരസ്ഥാപനങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. തൊഴിലും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവർ പഞ്ചായത്തധികൃതരുടെ നടപടിയിൽ പ്രതിഷേധത്തിലാണ്. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്കായി താത്‌കാലിക ഷെഡ് മാത്രമാണുള്ളത്. നൂറുകണക്കിന് യാത്രക്കാരെത്തുന്ന കുമ്പളയിൽ പ്രാഥമികാവശ്യത്തിനുപോലും സൗകര്യങ്ങളൊരുക്കിയിട്ടില്ല....

ഉപ്പള ഐല ക്ഷത്ര സംഘർഷം: നിരപരാധികളെ വേട്ടയാടുന്നത് പോലീസ് നിർത്തുക- മുസ്ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം(www.mediavisionnews.in): ഉപ്പള ഐല ക്ഷേത്രത്തിൽ കയറിയെന്നാരോപിച്ച് പോലീസ് നിരപരാധികളായ മുസ്ലിം യുവാക്കളെ വേട്ടയാടുന്നത് നിർത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നിരപരാധികളുടെ വീട്ടിൽ രാത്രി കാലങ്ങളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് പോലീസ് അറസ്റ്റിന്റെ പേരിൽ വീട് കയറുന്നത്. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാ പോലീസിന്റെ...

ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ടു ചോദിച്ചു: രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി. ബൂത്തിനകത്തുവെച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മോരോടും വോട്ടു ചോദിച്ചുവെന്നാണ് പരാതി. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. കള്ളവോട്ട് നടന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് റീ പോളിങ് നടത്തിയത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിസ്‌കൂളിലെ ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി...

ഉപ്പള ഐല മൈതാനം സംഘർഷം: രണ്ട് പേർ അറസ്റ്റിൽ

ഉപ്പള(www.mediavisionnews.in): ഉപ്പള ഐല ക്ഷേത്ര പരിസരത്ത് സംഘർഷത്തിന് ശ്രമിച്ചുവെന്ന കേസിൽ രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്കടിയിലെ മുഹമ്മദ് ഫയാസ് (27), മുഹമ്മദ് ഫായിസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13ന് രാതി കാമിതാക്കളുടെ ഒളിച്ചോട്ടം സംബന്ധിച്ച അഭ്യുഹങ്ങൾ പറന്നതിനെ തുടർന്ന് ഐല മൈതാനത്തിലെത്തിയ ഒരു സംഘം...

കാസർകോട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം

പിലാത്തറ(www.mediavisionnews.in): റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് സിപിഎം പ്രവർത്തകരുടെ  മർദ്ദനം. കാസർകോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചാരണം തടഞ്ഞ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു ആക്രമണം.  ഏഷ്യാനെറ്റ് ന്യൂസിന്‍റെ കാസര്‍കോട് റിപ്പോർട്ടർ മുജീബ് റഹ്മാനെ സിപിഎം പ്രവർത്തകര്‍ മർദ്ദിച്ചു. മുജീബിന്‍റെ മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു. ക്യാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തു. കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം.  കള്ളവോട്ട് നടന്നെന്ന്...

സാബിത്ത് വധക്കേസ്: പോലീസിന്റെ വീഴ്ച്ചയെകുറിച്ച് അന്വേഷിക്കണം: യൂത്ത് ലീഗ്

കാസര്‍കോട്(www.mediavisionnews.in): മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിലെ പ്രതികള്‍ക്ക്ശിക്ഷ ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്നും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെ കുറിച്ച് കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്നും സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പൊലീസ് നിരന്തരമായി നടത്തുന്ന വീഴ്ച്ചകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും...

ഉപ്പള പാലത്തിന്റെ കൈവരി നന്നാക്കിയില്ല, അപകടഭീതിയിൽ യാത്രക്കാർ

ഉപ്പള(www.mediavisionnews.in): ഉപ്പളപ്പുഴയുടെ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. ദേശീയപാതയിൽ വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപമാണ് പാലം. ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്ന നിലയിലാണ്. മാസങ്ങൾക്ക് മുൻപ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞിരുന്നു. ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. മീറ്ററുകളോളം ഇരുമ്പ് കൈവരിയും ഇത് ഉറപ്പിച്ച കോൺക്രീറ്റ് തൂണും അപകടത്തെത്തുടർന്ന്...

എസ്.വൈ.എസ് റിലീഫ് ഡേ വെള്ളിയാഴ്ച: ആയിരങ്ങൾ സാന്ത്വന കൈ നീട്ടം നൽകും

കാസര്‍കോട്(www.mediavisionnews.in): എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നാളെ 17ന് (വെള്ളി) നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ ആയിരങ്ങള്‍ കാരുണ്യ കൈനീട്ടം നല്‍കി പങ്കാളികളാകും. പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഫണ്ട് സമാഹരണം ജനകീയമാക്കും. ആകസ്മിക ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനും ചികിത്സ, ഭവന നിര്‍മാണം, മെഡിക്കല്‍ കാര്‍ഡ്...

സാബിത് വധം: ഏഴു പ്രതികളെയും കോടതി വെറുതെ വിട്ടു

കാസർകോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത് സാബിത് വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. നാല് തവണ മാറ്റി വെച്ചതിന് ശേഷം വ്യാഴാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ പി കോളനി...

കള്ളവോട്ട്; കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത

കാസര്‍ഗോഡ്(www.mediavisionnews.in): കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ സാധ്യത.  കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, പയ്യന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടന്നേക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പുറത്തു വരും എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img