കാസര്‍കോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബന്തിയോട് കുക്കാറിലെ ഷബീർ മൊയിതീ(33)നെയാണ് കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ മാസം 23 ന് അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിലെ...
മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി വരാനുള്ള സാധ്യത ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി രംഗത്തെത്തിയത്.
മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ....
മഞ്ചേശ്വരം (www.mediavisionnews.in): ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷറഫുദ്ദീന്‍ തങ്ങളും ഭാര്യയും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിക്കും തലപ്പാടിക്കുമിടയിൽ ദേശീയപാത തകർന്നു. റോഡിൽ വൻ കുഴികൾ നിറഞ്ഞതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, പൊസോട്ട്, പത്താംമൈൽ, കറോഡ, കുഞ്ചത്തൂർ, തൂമിനാട്, തലപ്പാടി എന്നിവിടങ്ങളിൽ ദേശീയപാത തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
കുഴിയടക്കാത്തത് അപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. തലപ്പാടിയിൽ ചെക്പോസ്റ്റിന് സമീപം മീറ്ററുകളോളം ടാറിളകി റോഡ് പാടെ തകർന്നിട്ടുണ്ട്....
ബന്തിയോട്: (www.mediavisionnews.in) മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി നിമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനവും രണ്ടാമത്തെ ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മവും പച്ചമ്പള ദീനാർ നഗറിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി....
കുമ്പള: (www.mediavisionnews.in)ദുബായ് ആസ്ഥാനമായി കലാ സാംസ്കാരിക സാമുഹിക വിദ്യഭ്യാസ ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതായി ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിച്ചു.
മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ദക്ഷിണ കർണാടകയിലെ മികച്ച സാമുഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തകൻ...
മംഗളൂരു: (www.mediavisionnews.in) പുത്തൂരിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് ശക്തമായ നിലപാടിലേക്ക്. പെൺകുട്ടിയുടെ വീഡിയോയും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാട്‌സാപ്പിൽ പുത്തൂരിലെ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ പല പെൺകുട്ടികളുടെയും ഫോട്ടോ...
മഞ്ചേശ്വരം (www.mediavisionnews.in): കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും മിനിസ്ട്രി ഓഫ് യൂത്ത് ആഫയർസ് ആൻഡ് സ്പോർട്സിന്റെ കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ മഞ്ചേശ്വരം ബ്ലോക്കിലെ യൂത്ത് കോർഡിനേറ്ററായി മജീദ് പച്ചമ്പളയെയും ദീക്ഷിതയെയും തെരെഞ്ഞെടുത്തു. കാസറഗോഡ് കളക്ടറേറ്റിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ അനിൽകുമാർ, കാസറഗോഡ് എ.ഡി.എം നടത്തിയ ഇന്റർവ്യൂലൂടെയാണ് തെരെഞ്ഞെടുത്തത്. മഞ്ചരേശ്വരം മേഖലയിലെ...
യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...