കാസർകോട് (www.mediavisionnews.in): കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കാസർകോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോക്ടർ പി വി സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്...
മംഗളൂരു (www.mediavisionnews.in): പ്രണയാഭ്യാർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാർഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.
ശരീരത്തിൽ 12 കുത്തുകളേറ്റ വിദ്യാർഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടർന്ന് നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുശാന്തിനേയും...
ഉപ്പള (www.mediavisionnews.in): അക്രമങ്ങളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും ആവർത്തിക്കുമ്പോഴും കുറ്റകൃത്യങ്ങൾ കർശനമായി തടയാൻ പൊലീസിന് കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. ക്രമസമാധാനവും അന്വേഷണവും കാര്യക്ഷമമാകുന്നതിനായി ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനം ഇനിയും യാഥാർഥ്യമായില്ല.
ഉപ്പളയിലും പരിസരങ്ങളിലും ദിനംപ്രതി വർധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ പോലീസിന്റെ പ്രവർത്തനം ശക്തമാക്കണമെന്നും ഇതിനായി പോലീസ് സ്റ്റേഷൻ അനിവാര്യമാണെന്നും...
ഹൊസങ്കടി (www.mediavisionnews.in): ഹൈവേ പോലീസ് പരിശോധനക്കിടെ സംശയസാഹചര്യത്തിൽ കണ്ടയാൾ ബാഗ് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 12.30 ഓടെ ഹൊസങ്കടി ടൗണിലാണ് സംഭവം.
തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ 30000 രൂപയും നാല് മെബൈൽ ഫോണുകളും കണ്ടെത്തി. ഇത് കവർച്ച നടത്തിയതാകുമെന്നാണ് പോലീസ് കരുതുന്നത്. ഇതി സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍...
ഉപ്പള (www.mediavisionnews.in): അല്‍താഫ് വധക്കേസില്‍ പ്രതികളെ സഹായിച്ചവരും കുടുങ്ങുമെന്ന് പൊലീസ്. പ്രതികള്‍ക്ക് ചിലര്‍ പണവും മറ്റും നല്‍കി സഹായിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതിന് ശേഷം ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രമേ പ്രതികളെ സഹായിച്ചവര്‍ ആരൊക്കെയെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പ്...
കാസര്‍കോട് (www.mediavisionnews.in): പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തി പണവും വാഹനവും കവര്‍ന്നതിനു പിന്നാലെ അക്രമം അഴിച്ചുവിട്ട് ഏഴോളം ബസുകള്‍ തകര്‍ക്കുകയും ചെയതത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലിസ് കണ്ടെത്തി. പശുവിനെ കടത്തുകയാണെന്നു ആരോപിച്ചു ആക്രമണം നടത്തി പശുക്കളെയും വാഹനവും, അന്‍പതിനായിരം രൂപയും സംഘം തട്ടിയെടുത്തു. പിറ്റേ ദിവസം രാവിലെയാണ് കര്‍ണാടക കേരള അതിര്‍ത്തി പ്രദേശത്ത് ഒരു...
ഉപ്പള(www.mediavisionnews.in): മസ്കത്ത് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മംഗൽപ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് വാർഡിൽ വാഹാനപകടത്തിൽ പരിക്കേറ്റ എസ്ടിയു നേതാവിന്റെ മകനുള്ള മർഹും ഗോൾഡൻ അബ്ദുൽ കാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത്തി അഞ്ചായിരം രൂപ ധന സഹായം നൽകി.
ഉപ്പള സിഎച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കെഎംസിസി സെക്രട്ടറി അബ്ദുൽ...
ഉപ്പള (www.mediavisionnews.in): രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകവും മതന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൈകോര്‍ത്ത് നില്‍ക്കണമെന്ന് യു.ഡി.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും യോഗം...
ഉപ്പള (www.mediavisionnews.in): ബേകൂർ സ്വദേശി പ്രതാപ് നഗർ പുളിക്കുത്തിയിലെ അൽത്താഫിനെ (45) കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികളുള്ളതായി പോലീസ്. ഇവരിൽ മൂന്ന് പേർ വലയിലായതായി സൂചന. ഒരു പ്രതിയുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ തട്ടിക്കെണ്ടുപോകിലിനും വധശ്രമത്തിനും ഇവക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരുന്നു. അൽത്താഫ് മരിച്ചതോടെ വകപ്പുമാറ്റി പ്രതികൾക്കെതിരെ കൊലക്കുറ്റം...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...