കുമ്പള: (www.mediavisionnews.in) നാലാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിച്ചുവെന്ന പരാതിയിൽ കുമ്പള പോലീസ് കർണാടക സ്വദേശിയെ അറസ്റ്റുചെയ്തു. ഷിമോഗ ചിക്കാരിപുരത്തെ ഹാലേശ (40) ആണ് അറസ്റ്റിലായത്. പോലീസ് പറയുന്നതിങ്ങനെ: ബന്തിയോട് മുട്ടത്തെ വാടക ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ പെൺക്കുട്ടിയെ കുളിമുറിയിൽവെച്ച് ലൈംഗികോദ്ദേശത്തോടെ കടന്നുപിടിക്കുകയായിരുന്നു. പേടിച്ചുവിറച്ച പെൺക്കുട്ടി പിന്നീട് മാതാവിനോട് വിവരങ്ങൾ പറഞ്ഞു. പെൺക്കുട്ടിയുടെ പരാതിയെത്തുടർന്ന്...
കോഴിക്കോട്: (www.mediavisionnews.in) പൊതുവാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്ന സർക്കാർ നിബന്ധന ഒഴിവാക്കണമെന്ന് എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം. ലേബർ നിയമങ്ങൾ പൊളിച്ചടുക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന കോഡുകൾ തികച്ചും തൊഴിലാളിദ്രോഹമാണ്. എസ്ടിയു മോട്ടോർ ഫെഡറേഷൻ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എ.കെ തങ്ങൾ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ്...
മൊഗ്രാൽ: (www.mediavisionnews.in) കഠിന പ്രയത്‌നത്തിലൂടെ ലക്ഷ്യ പ്രാപ്തി കൈവരിക്കാനാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫൈറൂസ് ഹസീന. ഊണും ഉറക്കവും വെടിഞ്ഞുള്ള ഒരു വർഷത്തെ പരിശീലനം വഴി ഫൈറൂസ് ഹസീന നേടിയെടുത്തത് ചരിത്ര നേട്ടം.
കർണാടക സർക്കാർ നടത്തിയ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (സീറ്റ്) ഉന്നത റാങ്ക് കരസ്ഥമാക്കിയ (748) ഫൈറൂസ് ഹസീന ഇന്നലെ കർണാടകയിലെ പ്രശസ്ത...
ഉളിയത്തടുക്ക: (www.mediavisionnews.in) പഴയ കാല ക്രിക്കറ്റ് കളിക്കാർക്ക് സാമ്പത്തീക സഹായവുമായി ക്രിക്കറ്റ് കളിക്കാരുടെയും ക്രിക്കറ്റ് പ്രേമികളുടെയും കൂട്ടായ്മയായ KUCA GCC ഫൌണ്ടേഷൻ. തീർത്തും വ്യത്യസ്തമായ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മ നടത്തുന്നത്. വിരമിച്ച ക്രിക്കറ്റ് കളിക്കാർക്കോ അവരുടെ കുടുംബത്തിനോ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കോ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഒരു താങ്ങായി കൂടെ നിൽക്കുക എന്നതാണ് ഈ സംഘടനയുടെ...
മഞ്ചേശ്വരം:(www.mediavisionnews.in) താലൂക്ക് ആസ്ഥാനമായ ഉപ്പള ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഗതാഗതതടസ്സംമൂലം ടൗണിലെത്തുന്നവരും വിദ്യാർഥികളും യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കുന്നു.
വാഹന പാർക്കിങിന് സൗകര്യമില്ലാത്തതും ടൗണിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതുമെല്ലാം ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പൈവളിഗെ, മീഞ്ച, മംഗൽപ്പാടി, മഞ്ചേശ്വരം പഞ്ചായത്തുകളുടെ പ്രധാന വാണിജ്യകേന്ദ്രംകൂടിയാണ് ഉപ്പള ടൗൺ.
മഞ്ചേശ്വരം താലൂക്ക്...
കുമ്പള: (www.mediavisionnews.in) ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതികൂടി പൊലീസ് വലയിലായതായി സൂചന. അതേ സമയം വിശദാംശങ്ങള്‍ വെളിപ്പടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയ വളപ്പ് പറഞ്ഞു. അതിനിടെ ഒളിവില്‍ കഴിയുന്ന...
കൊച്ചി: (www.mediavisionnews.in) പൈവളികെയിലെ പരേരി ഹൗസിലെ മൊയ്തീൻ കുട്ടിയുടെ മകൻ ഖാലീദിനെ(29) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ഹൈക്കോടതി ജീപപര്യന്തം തടവിന് ശിക്ഷിച്ചു. പൈവളികെയിലെ പി.മുഹമ്മദ് എന്ന മുക്രി മുഹമ്മദിനെയാണ് ശിക്ഷിച്ചത്. കുറ്റം തെളിയിക്കാൻ കഴിയാതിരിന്നതിനെ തുടർന്ന് രണ്ടാം പ്രതി പൈവളികെ കോടിയടുക്കത്തെ ഇസ്മായിലിനെ വിട്ടയച്ചു.
2005 ഡിസംബർ 20ന് വൈകിട്ട് 6.30 മണിയോടെയാണ് നാടിനെ നടുക്കിയ...
മഞ്ചേശ്വരം(www.mediavisionnews.in) :മഞ്ചേശ്വരം പോലീസ് മുസ്ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും താളത്തിനു തുള്ളുകയാണെന്ന് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അയൽപക്കക്കാർ തമ്മിലുണ്ടായ നിസ്സാര പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് ആളിക്കത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് സതീശ് ചന്ദ്ര ഭണ്ഡാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ചന്ദ്രകാന്ത...
ഉപ്പള: (www.mediavisionnews.in) ബാങ്ക് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ ഡ്രൈവറുടെ പേരിൽ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം കാർഷിക വികസന ബാങ്ക് സെക്രട്ടറിയും മൈലാട്ടി സ്വദേശിയുമായ ടി.വിജയനെ വാളുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച ബാങ്കിന്റെ ഡ്രൈവർ ഷേണി സ്വദേശിയായ രമേശന്റെ പേരിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യലഹരിയിൽ ബാങ്കിലെത്തിയ രമേശൻ സെക്രട്ടറി...
മംഗളൂരു: (www.mediavisionnews.in) ഡ്രൈവറെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഗുണ്ടാ തലവൻ ഭവിത് രാജി(36)നെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിയുതിർത്തത്. ഒപ്പമുണ്ടായിരുന്ന മറ്റുപ്രതികളായ സന്ദേശ്, സനത് എന്നിവർ രക്ഷപ്പെട്ടു.
സംഘത്തിന്റെ ആക്രമണത്തിൽ കങ്കനാടി സ്റ്റേഷനിലെ കോൺസ്റ്റബിൾ വിനോദിന് പരിക്കേറ്റു. അക്രമം നടത്തുമ്പോൾ ഇവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...