Local News

മഞ്ചേശ്വരത്ത് പ്രചരണ പ്രവർത്തനങ്ങൾ ഊർജിതം; എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി

മഞ്ചേശ്വരം:(www.mediavisionnews.in) മഞ്ചേശ്വരത്ത് പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങി. എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങി. ആദ്യ ദിന പ്രചാരണ പരിപാടികളിൽ തന്നെ ഉറച്ച വിജയ പ്രതീക്ഷയാണ് ഇരു സ്ഥാനാർത്ഥികളും പങ്ക് വെക്കുന്നത്. മത നേതാക്കളെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീൻ. മഞ്ചേശ്വരത്തെ കുമ്പോൽ തങ്ങളെ സന്ദർശിച്ച എംസി ഖമറുദ്ദീൻ, പഞ്ചായത്തുകളിൽ...

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: ഒരാൾ നാമനിർദേശപത്രിക നൽകി

മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാമനിർദേശപത്രികാ സമർപ്പണത്തിന്റെ മൂന്നാംനാൾ ഒരാൾ നാമനിർദേശപത്രിക സമർപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ.പദ്മരാജനാണ് പത്രിക സമർപ്പിച്ചത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ലഭിച്ച ആദ്യ നാമനിർദേശപത്രിക ഇദ്ദേഹത്തിന്റെതാണ്. 60 വയസ്സുകാരനായ ഇദ്ദേഹം, വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. തമിഴ്‌നാട് സേലത്ത് ടയർ റീസോളിങ്...

സിറ്റി കൂൾ ഉപ്പള പ്രതിവാര നറുക്കെടുപ്പ് നടത്തി

ഉപ്പള (www.mediavisionnews.in) :സിറ്റി കൂൾ ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നാലാം നറുക്കെടുപ്പ് ഉപ്പള ഷോറൂമിൽ വച്ച് നടന്നു. ഹനീഫ് ഗോൾഡ് കിംഗ് നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. മർച്ചന്റ് യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ജബ്ബാർ സംബന്ധിച്ചു. പ്രതിവാര നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബായാർ പദവ് സ്വദേശി ഹനീഫ് (220) അർഹനായി. മീഡിയവിഷൻ...

മഞ്ചേശ്വരത്ത് പ്രദേശിക വികാരം ഉയർത്തിയത് ലീഗ്; പ്രദേശിക നേതാവിനെ സ്ഥാനാർത്ഥിയാക്കി സി.പി.എം

മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫ് പ്രദേശിക വികാരം ഉയർത്തി മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന് പ്രദേശിക നേതൃത്വവും പ്രവർത്തകരും ശക്തമായി ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്ത വിഷയം ഒടുവിൽ നടപ്പിലാക്കിയത് സി.പി.എം. കന്നട, തുളു തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള പുത്തിഗെ സ്വദേശി ശങ്കർ റൈ മാസ്റ്ററെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. സി.പി.ഐ (എം) കാസർകോട് ജില്ലാ കമ്മിറ്റി അംഗമായ ശങ്കർ...

കൊടിയമ്മയിലെ ഇരുമ്പ് നടപ്പാലം ഭരണാനുമതി വൈകുന്നത് പ്രതിഷേധാർഹം: യൂത്ത് ലീഗ്

കുമ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കൊടിയമ്മ പാലത്തിന്റെ പുനർനിർമ്മാണം തീരുന്നതുവരെ കാൽനടയാത്രക്കായി ഇരുമ്പ് നടപ്പാലത്തിനുള്ള ഭരണാനുമതി വൈകുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജൂലായ് 21ന് പാലം തകർന്ന ദിവസം തന്നെ നാട്ടുകാർ കവുങ്ങിന്റെ താൽകാലിക പാലം നിർമ്മിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇരുമ്പ് പാലത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും...

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 198 പോളിങ് ബൂത്തികളില്‍ ഒന്നിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകില്ല. പ്രശ്‌നബാധിത ബൂത്തുകളില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ് ഇല്ലാത്തതെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു. കള്ളവോട്ട് നടക്കില്ലെന്നുറപ്പ് വരുത്തുമെന്നും , കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായതിനാല്‍ മണ്ഡലത്തിലെ 9 ചെക്ക്...

മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു മാറിയേക്കും; ശങ്കര്‍ റായിലേക്ക് ആലോചന പറിച്ചു നട്ട് സി.പി.ഐ.എം

കാസർകോട്: (www.mediavisionnews.in) സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശങ്കര്‍ റായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. നേരത്തെ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശങ്കര്‍ റായിയെന്ന പേരിലേക്ക് സി.പി.ഐ.എമ്മിനെ എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം...

ബേക്കൂര്‍ സ്‌കൂളില്‍ സംഘട്ടനം; രണ്ട്‌ വിദ്യാര്‍ത്ഥികളെ പുറത്താക്കി

മഞ്ചേശ്വരം (www.mediavisionnews.in) :  ചേരി തിരിഞ്ഞ്‌ സംഘട്ടനം നടത്തുകയും, തടയാന്‍ ചെന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട്‌ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി.ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ രണ്ടു പേരെയാണ്‌ താല്‍ക്കാലികമായി പുറത്താക്കിയത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പ്ലസ്‌ വണ്‍, പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍...

മഞ്ചേശ്വരത്ത് എല്‍.ഡി.എഫും യു.ഡി.എഫും തയ്യാര്‍; സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ബി.ജെ.പി

കാസര്‍കോട് (www.mediavisionnews.in) :വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു മുഴം മുന്‍പെ എറിഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബി.ജെ.പിയ്ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. നേരത്തെ മത്സരിച്ചിരുന്ന കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തില്‍ നിന്ന് ഇനി ജനവിധി തേടില്ലെന്ന്...

മഞ്ചേശ്വരത്ത് എം.സി ഖമറുദ്ധീനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

മഞ്ചേശ്വരം  (www.mediavisionnews.in) :മഞ്ചേശ്വരത്ത് എം.സി ഖമറുദ്ധീനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. നിയമസഭയിലേക്ക് ആദ്യമായാണ് എം.​സി. ഖ​മ​റു​ദ്ദീ​ൻ മത്സരിക്കുന്നത്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടിക്കാണ് തെരഞ്ഞെടുപ്പ് ചുമതല. മ​ഞ്ചേ​ശ്വ​രത്തെ മു​സ്​​ലിം ലീ​ഗ്​ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ലീഗിൽ ത​ർ​ക്കമുണ്ടായിരുന്നു. സം​സ്​​ഥാ​ന ട്ര​ഷ​റ​ർ സി.​ടി....
- Advertisement -spot_img

Latest News

ഒന്നാമതായി സൗദി; ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യം; രാത്രിസഞ്ചാരം പൂർണ സുരക്ഷിതമെന്ന് 97.7 ശതമാനം ജനങ്ങളും

യാംബു: ജി20 രാഷ്ട്രങ്ങളിൽ 2025-ൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി ജനറൽ അതോറിറ്റി...
- Advertisement -spot_img