Saturday, January 24, 2026

Local News

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ വർധന. ഒരു ഗ്രാമിന് 3550 രൂപയും ഒരു പവന് 28,400 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മുൻകരുതലായി കുറ്റവാളികളുടെ പട്ടിക കൈമാറി

മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി അതിർത്തിപങ്കിടുന്ന കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുടെ യോഗം ചേർന്നു. ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ പതിവ് കുറ്റവാളികൾ, ദീർഘകാലമായി തീർപ്പ് കൽപ്പിക്കാത്ത കേസുകളിലെ കുറ്റവാളികൾ, അന്തസ്സംസ്ഥാന കുറ്റവാളികൾ എന്നിവരുടെ വിവരങ്ങൾ ദക്ഷിണ കന്നഡയിൽനിന്നുള്ള പ്രതിനിധികൾക്ക് കൈമാറി. ഉപതിരഞ്ഞെടുപ്പിൽ ഇത്തരം സാമൂഹികവിരുദ്ധരുടെ...

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാര്‍ത്ഥി; രണ്ട് തന്ത്രിമാര്‍ക്കെതിരെയാണ് യുഡിഫ് പോരാട്ടമെന്ന് രമേശ് ചെന്നിത്തല

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്തെ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപട ഹിന്ദുക്കളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസംഘര്‍ഷത്തിനും വിഭാഗീയതയ്ക്കുമാണ് ആണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാര്‍ത്ഥി. രണ്ട് തന്ത്രിമാര്‍ക്കെതിരെയാണ് യുഡിഫ് പോരാട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് യുഡിഎഫ്- ബിജെപി മത്സരമാണ് നടക്കുന്നത്. മണ്ഡലത്തില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. ബിജെപി കര്‍ണാടക...

അതിർത്തി കടന്നും പ്രചാരണം; മഞ്ചേശ്വരത്തേക്ക് മറുനാട്ടിൽ നിന്നെത്തുക 5000 വോട്ടുകൾ

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരത്തെ അയ്യായിരത്തിലേറെ വോട്ടർമാർ മുംബൈ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിൽ. സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്ന പ്രധാന വോട്ട് ബാങ്കായായതിനാൽ പ്രചാരണത്തിരക്കിലും സ്ഥാനാർഥികൾ വോട്ട് തേടി മറുനാട്ടിൽ പറന്നെത്തുന്നത് പതിവാണ്. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളാണ് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വോട്ട് തേടി പറക്കുന്നത്. മുംബൈ, കൊച്ചി, തിരുവനന്തപുരം,...

അത് പഴയ ചിന്താഗതി; യഥാർഥ കമ്മ്യൂണിസം എന്തെന്ന് ഉണ്ണിത്താൻ പഠിക്കണം; ശങ്കർ റൈ

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് ചൂടില്‍ മഞ്ചേശ്വരത്തും വാഗ്വാദങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ഈശ്വര വിശ്വാസിയാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് ശങ്കര്‍ റൈ രംഗത്തെത്തിയത്. താന്‍ കപടവിശ്വാസിയാണെന്ന ആരോപണത്തേയും തള്ളിയാണ് ശങ്കര്‍ റൈ രംഗത്തെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍ ഈശ്വരവിശ്വാസിയാകാന്‍ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു. താന്‍ ഈശ്വരവിശ്വാസിയായ...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ നേരിയ കുറവ്. ഒരു ഗ്രാമിന് 3520 രൂപയും ഒരു പവന് 28,160 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ബർൺഔട്ടിൽ സ്ത്രീ ജിംനേഷ്യം പ്രവർത്തനം തുടങ്ങി

ഉപ്പള (www.mediavisionnews.in) : ഉപ്പള ബർണൗട്ടിൽ സ്ത്രീകൾക്കുള്ള ജിംനേഷ്യം പ്രവർത്തനം തുടങ്ങി. സ്ത്രീകൾക്കുള്ള ജിം ട്രൈനിംങ്ങ് സെന്റർ പ്രവർത്തനമരംഭിക്കുന്നതോടെ ബർണൗട്ടിന് പുതിയ രൂപവും ഭാവവും കൈവരിക്കും. ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെയാണ് ട്രൈനിംങ്ങ് സമയ പരിധി. മികച്ച സ്ത്രീ ട്രൈനർമാർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9895187819, 8973111113 എന്ന...

ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: പിഡിപി

ഉപ്പള (www.mediavisionnews.in):പിഡിപി മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികൾ ഉപ്പളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് മുന്നണിയെ പിന്തുണക്കുമെന്ന കാര്യം പാർട്ടി ചെയർമാൻ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിയാലോചിച്ച് അഭിപ്രായം സമാഹരിച്ച് ചെയർമാനെ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്....

ഷിറിയയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

കുമ്പള (www.mediavisionnews.in): ഷിറിയ പാലത്തിൽ ആഘോഷ ദിവസം മദ്യപിക്കാനെത്തിയ യുവാവ് പുഴയിൽ വീണ് മരിച്ചു. ബേഡകം നീർക്കയം സ്വദേശി അനന്തൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഷിറിയ റെയിൽ പാലത്തിൽ നിന്നാണ് ഇയാൾ പുഴയി വീണത്. ബന്ധുക്കളും കൂട്ടുകാരുമായ മണികണ്ടൻ, പ്രസാദ് എന്നിവരുടെ കൂടെയാണ് ഇയാൾ പാലത്തിലെത്തിയത്. പാലത്തിന് മുകളിൽ...

കുമ്പള കൊടിയമ്മയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം

കുമ്പള: (www.mediavisionnews.in) കുമ്പള കൊടിയമ്മയിലെ 147,148,149 ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് ഓഫീസിനു നേരെ അക്രമികളുടെ അഴിഞാട്ടം നടന്നത്. മേശകളും കസേരകളും അടിച്ചു തകർത്ത അക്രമികൾ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മാണ് അക്രമണത്തിന് പിന്നിലെന്ന് കൊടിയമ്മ മേഖല...
- Advertisement -spot_img

Latest News

ഉപ്പളയിൽ പൊതുസ്ഥലത്തേക്ക് മലിനജനം ഒഴുക്കി വിട്ടതിന് പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്

ഉപ്പള: പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലും ദുർഗന്ധമുള്ള സാഹചര്യത്തിലും ഉപ്പള പത്വാടി റോഡിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്ന പരാതി പരിശോധിച്ചത് പ്രകാരം മലിനജലം ഒഴുക്കി വിടുന്ന അപ്പാർട്ട്മെന്റ്...
- Advertisement -spot_img