കാസര്‍കോട്: കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍. പൈവളിഗെ, ബായിക്കട്ട, മഞ്ചക്കോട്ടെ അരുണ്‍ കുമാറി(27)നെയാണ് റെയില്‍വെ എസ്.ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു അരുണ്‍ കുമാറെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്...
കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്....
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ 26 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബ്ദുല്‍ നിസാമുദ്ദീ(25)ന്റെ പരാതി പ്രകാരം അക്ബര്‍, മമ്മിഞ്ഞി, ഉമ്പായി, സാക്കിര്‍, സയ്യിദ് നിസാം, നൂര്‍ജ തുടങ്ങി 26 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുബണൂരില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും...
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 97 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഹൊസങ്കടി ആശാരിമൂലയിലെ ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് അല്‍ത്താഫി(34)നെയാണ് മഞ്ചേശ്വരം എസ്.ഐ.മാരായ വികാസ്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൊറത്തണയില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി...
കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില...
കുമ്പള : ബംബ്രാണ ഭാഗത്ത് രാപകലെന്നില്ലാതെ വ്യാപകമായി ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ബംബ്രാണ ഖത്തീബ് വി കെ ജുനൈദ് ഫൈസിയുടെ നേത്രത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
പതിനെട്ടു വയസ്സിന് താഴെ യുള്ള കുട്ടികളും, മറ്റു നാടുകളിൽ നിന്ന് വരുന്ന യുവാക്കളുമാണ് രാത്രിയും, പകലുമായി ബംബ്രാണ പ്രദേശത്ത് വില്പനയും, ഉപയോഗവും വ്യാപകമായി നടത്തി വരുന്നത്.
ഇനിയങ്ങോട്ട്...
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2006 ൽ ഫാഷൻ...
കാസർകോട്: ചുറ്റിലും സി.സി.ടി.വി. ക്യാമറകൾ. സുരക്ഷാജീവനക്കാർ. സമീപത്ത് ഒരു പോലീസ് സ്റ്റേഷൻ. മോഷണമുൾപ്പെടെ കുറ്റകൃത്യങ്ങളുടെ വ്യവഹാരങ്ങൾ ഏറെ നടക്കുന്ന ജില്ലാ കോടതി സമുച്ചയത്തിലും കള്ളൻ കയറി.രേഖകൾ സൂക്ഷിക്കുന്ന റെക്കോഡ് മുറിയുടെ പൂട്ടുൾപ്പെടെ തകർത്ത കള്ളൻ സുരക്ഷാജീവനക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു. കോടതിജീവനക്കാർ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.
ഞായറാഴ്ച പുലർച്ചെയാണ് കോടതി കെട്ടിടത്തിൽ കള്ളൻ കയറിയത്. കൈയിലുണ്ടായിരുന്ന...
മംഗളൂരു: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മംഗളൂരു യേനെപോയ കൽപ്പിത സർവകലാശാല. ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാൻസലർ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരിത ബാധിത...
കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി.
...