Friday, January 23, 2026

Local News

പുസ്തക പ്രകാശനം ചെയ്തു

ഡോക്ടർ സൈനുൽ ആബിദീൻ രചിച്ച കാൻസർ രോഗ ചികിത്സയിൽ അപലപിക്കേണ്ട മാർഗനിർദേശങ്ങൾ ഭംഗിയായി നിർദേശിക്കുന്ന ‘കുട്ടികളിലെ കാൻസർ’ എന്ന പുസ്തകം 38 ആമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രമുഖരുടെ സാനിധ്യത്തിൽ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ടിനു നൽകി പ്രകാശനം ചെയ്തു. എ.കെ ഫൈസൽ, സംശുദ്ധീൻ നെല്ലറ എന്നിവർ...

“തിരുനബി (സ)കാലത്തിന്റെ വെളിച്ചം” ബായാർ മുജമ്മഅ് മീലാദ് റാലി നാളെ ഉപ്പളയിൽ

കുമ്പള: (www.mediavisionnews.in) "തിരുനബി(സ)കാലത്തിന്റെ വെളിച്ചം"എന്ന പ്രമേയത്തിൽ ബായാർ മുജമ്മഉസ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി  കേരള മുസ്ലിം ജമാഅത്ത്,  എസ്.വൈ. എസ്, എസ്.എസ്.എഫ്‌  സംയുക്തമായി വമ്പിച്ച മീലാദ് റാലി ശനിയാഴ്ച ഉപ്പളയിൽ നടക്കുമെന്ന് കുമ്പള പ്രസ്സ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് ഒരു മണിക്ക് ബായാറിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ...

‘കനിവ് 108’ ആംബുലൻസ് മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവർത്തനം തുടങ്ങി

ഉപ്പള: (www.mediavisionnews.in) ദുരന്തമുഖങ്ങളില്‍ ഇനി മുതല്‍ പതറേണ്ട. മൊബൈല്‍ ഫോണെടുത്ത് 108 ലേക്ക് ഡയല്‍ ചെയ്താല്‍ രക്ഷാദൗത്യത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ 'കനിവ്' 108 ആംബുലന്‍സുകള്‍ പാഞ്ഞെത്തും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള കനിവ് 108 ആംബുലന്‍സ് സര്‍വീസ് ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ്‌ മംഗൽപ്പാടി താലൂക്ക് ഹോസ്പിറ്റൽ ...

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കാസര്‍കോട്: (www.mediavisionnews.in)  'മഹ' ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (01.11.2019) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

ഭക്ഷ്യ വിഷബാധ: ഇരുപതോളം പേര്‍ ആസ്പത്രിയില്‍ ചികിത്സയില്‍

കാസര്‍കോട്: (www.mediavisionnews.in) ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. കുമ്പള സ്വദേശികളായ സിനാന്‍ (22), ഇബ്രാഹിം (32), ഫയാസ്(20), സഫ്‌വാന്‍ (18), മന്‍സൂര്‍(20), മുബഷിര്‍(21), മഹ്ഷൂം (20), സഹീന്‍(20), ഉപ്പളയിലെ അബ്ദുല്ല (38), അബ്ദുൽ റഹ്മാൻ (22), മൊഗ്രാല്‍ പുത്തൂരിലെ സുനൈല്‍(17) തുടങ്ങിയവരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയിലുള്ളത്. ചൗക്കിക്ക്...

ഉപ്പളയിൽ കാറില്‍ കടത്തിയ കഞ്ചാവ് തട്ടിയെടുക്കാനെത്തിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

ഉപ്പള: (www.mediavisionnews.in) കാറില്‍ കടത്തുകയായിരുന്ന 5 കിലോ കഞ്ചാവ് തട്ടിയെടുക്കാനെത്തിയ സംഘത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് ചെളിമണ്ണില്‍ താഴ്ന്നു.കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉപ്പള ഭാഗത്തേക്ക് വിതരണം ചെയ്യാന്‍ വേണ്ടി കാറില്‍ കൊണ്ടുവരികയായിരുന്ന അഞ്ച് കിലോ കഞ്ചാവ് തട്ടിയെടുക്കാന്‍ വേണ്ടി ഉപ്പളയിലെ ഒരു ഗുണ്ടാസംഘം നടത്തിയ...

ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് ഷോക്കേറ്റ് ഉപ്പള മൂസോടി സ്വദേശി മരിച്ചു

ദോഹ: (www.mediavisionnews.in) ഉപ്പള മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. ഉപ്പള മുസോടിയിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ എം അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. നിയമനടപടികള്‍ക്ക് ശേഷം...

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തി; പി.എച്ച് അസ്ഹരി നിയമ നടപടിക്ക്

കുമ്പള (www.mediavisionnews.in): വ്യക്തിഹത്യ നടത്തുന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതുപ്രവർത്തകനും മദ്രസ അധ്യാപകനുമായ പി.എച്ച് അസ്ഹരി ആദൂർ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളത്തിൽ അറിയിച്ചു. മഞ്ചേശ്വരം നിയമ സഭാ ഉപതെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ...

പച്ചക്കറി അവശിഷ്ടത്തിനൊപ്പം 40 ഗ്രാം സ്വര്‍ണം കാള ഭക്ഷണമാക്കി; ചാണകത്തിനായി കുടുംബത്തിന്റെ കാത്തിരിപ്പ്!

ഹരിയാന: (www.mediavisionnews.in) പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം 40 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കാള ഭക്ഷണമാക്കി. ഹരിയാനയിലെ സിര്‍സയില്‍ ഒക്ടോബര്‍ 19-നാണ് സംഭവം. കാലാംവാലി മേഖലയിലെ താമസക്കാരനായ ജനക്‌രാജ് എന്നയാളുടെ ഭാര്യയുടെയും മരുമകളുടെയും സ്വര്‍ണമാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് നേരെ കാളയുടെ വയറ്റിലെത്തിയത്. സംഭവത്തെ കുറിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് പറയുന്നതിങ്ങനെ; ഒക്ടോബര്‍ 19-നാണ് സംഭവം നടക്കുന്നത്. ഒരു പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഊരി...

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂൾ കലോത്സവം തുടങ്ങി

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം പാവൽ കോടി പതാക ഉയർത്തി. പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ.ഷെട്ടി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് മമതാ ദിവാകർ അധ്യക്ഷത വഹിച്ചു. ആകാശവാണി മംഗളൂരു റിട്ട. സ്റ്റേഷൻ ഡയറക്ടർ വസന്തകുമാർ...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img