ഉപ്പള (www.mediavisionnews.in): തകര്‍ന്നു കിടക്കുന്ന ദേശീയപാതയിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞതോടെ അപകട ഭീഷണി ഇരട്ടിച്ചു. തലപ്പാടി മുതല്‍ കുമ്പള വരെയുള്ള റോഡിലുടനീളം വലിയ കുഴികളാണ്. ബസ് സമരത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി ഉടന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കുഴിയടക്കാനുള്ള പ്രവൃത്തി ആരംഭിച്ചതിന് പിന്നാലെയാണ് ഇന്നലെ ശക്തമായ മഴ പെയ്‌തത്. ഇതോടെ വലിയ കുഴികളില്‍ വെള്ളം നിറയുകയായിരുന്നു....
ഉപ്പള: നേരിനായിസംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഡിസംബർ മൂന്നാം തിയ്യതി നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിന് വേണ്ടി മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ ക്യാപ്റ്റനും ജനറൽ സെക്രട്ടറി പിവൈ ആസിഫും വൈസ്...
കുമ്പള: (www.mediavisionnews.in) കുമ്പള കളത്തൂര്‍ പള്ളം സ്വദേശി സുദര്‍ശ(21)നെ കൊലപ്പെടുത്തിയ കേസില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സുദര്‍ശനെ കൊലപ്പെടുത്തിയ കോട്ടേക്കാര്‍ ബീരി മടിയാറിലെ വാടക മുറി പൊലീസ് കണ്ടെത്തി. മൂന്നംഗ സംഘമാണ് ഈ മുറി നാല് ദിവസം മുമ്പ് വാടകക്ക് വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുദര്‍ശനെ ഇവിടേക്ക് വിളിച്ചു വരുത്തുകയും കൊലപ്പെടുത്തിയ...
മഞ്ചേശ്വരം: (www.mediavisionnews.in) കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. മംഗളുരു കോട്ടക്കാർ മടൂരിലെ ഷെയ്ക് മുഹമ്മദ് ഹുസ്സൈന്റെ മകൾ ജറീന ബാനു ( 25 ) നൽകിയ പരാതി. ഭർത്താവ് ഉപ്പള കൊടിബയലിലെ ഇമ്രാൻഖാൻ (31), മാതാപിതാക്കളായ സമർഖാൻ, ആമിനാബി, സഹോദരി ഫർവേസ്, ഇവരുടെ ഭർത്താവ്...
മംഗളൂരു: (www.mediavisionnews.in) ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസരം മുസ്‌ലിങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ മധുരയിലെയും വാരാണസിയിലെയും പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെ ഉണ്ടാവാന്‍ ഇടയാകരുതെന്നും അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും കെ.കെ മുഹമ്മദ്. ബാബരി മസ്ജിദിന് മുന്‍പ് ഇവിടെ രാമക്ഷേത്രമുണ്ടായിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തു ഗവേഷകനും മലയാളിയുമാണ് വിചിത്ര വാദവുമായി രംഗത്തെത്തിയ...
മംഗളൂരു: (www.mediavisionnews.in) മംഗളൂരു തൊക്കോട്ട് കുമ്പള കളത്തൂർ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമ്പള കളത്തൂർ പള്ളം സ്വദേശി സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മാരകപരിക്കുകളുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാതലവന്‍ ഡി കെ രക്ഷിത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്....
മംഗളൂരു: (www.mediavisionnews.in) സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന മോഹൻ കുമാറിന് അഞ്ചാമത്തെ കേസിലും വധശിക്ഷ. മലയാളി യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ബണ്ട്വാൾ കന്യാനയിലെ മുൻ കായികാധ്യാപകൻ മോഹൻ കുമാറിന് (56) മംഗളൂരു കോടതി വധശിക്ഷ വിധിച്ചത്. കാസർകോട് പൈവളിഗെ കയ്യാറിലെ സാവിത്രി (25) കൊല്ലപ്പെട്ട കേസിലാണ് വിധി. വധശിക്ഷയും 30 വർഷം...
ഉപ്പള: (www.mediavisionnews.in) ഉപ്പള ബേക്കൂർ മര മില്ലിന് സമീപത്തെ ഒരു വീടിനു നേരെ ഗുണ്ടാ ആക്രമണം. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ നാലംഗ സംഘം വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിനു നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ രണ്ടര മണിയോടെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബൈക്കും...
കാഞ്ഞങ്ങാട്: (www.mediavisionnews.in) കൗമാര കലയുടെ നാല് രാപ്പകലുകൾക്ക് തുടക്കമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒൻപതിന് സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിക്കുക. 28 വർഷങ്ങൾക്ക് ശേഷം സ്കൂൾ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞങ്ങാടും കാസർഗോഡ് ജില്ലയും.
കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണമായി. 28 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 അധ്യാപകർ ചേർന്നാലപിക്കുന്ന...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...