Sunday, May 19, 2024

Local News

ഹൊസങ്കടിയിൽ മതപണ്ഡിതനെയും ഭാര്യയേയും മർദ്ദിച്ച സംഭവം: അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്

ഹൊസങ്കടി: (www.mediavisionnews.in) മദ്യപാനം എതിർത്തതിന് മതപണ്ഡിതനെയും ഭാര്യയേയും മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസ്. സയ്യിദ് ശറഫുദ്ധീൻ തങ്ങളുടെ പരാതിയിൽ മുകേഷ് ഉൾപ്പെടെ മറ്റു കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ആദൂർ പള്ളപ്പാടി സ്വദേശിയും ഹൊസങ്കടി അംഗടിപദവ് എച്ച്.പി ഗ്യാസ് ഏജൻസിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ സയ്യിദ് ശറഫുദ്ധീൻ തങ്ങൾ (36),...

അൽത്താഫ് വധക്കേസ്; മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

കാസര്‍കോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളിക്കുത്തിയിലെ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ എട്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബന്തിയോട് കുക്കാറിലെ ഷബീർ മൊയിതീ(33)നെയാണ് കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ മാസം 23 ന് അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിലെ...

‘അബ്ദുള്ളക്കുട്ടി മത്സരിച്ചത് കൊണ്ട് മുസ്‌ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല’; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സാധ്യതയെ ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി വരാനുള്ള സാധ്യത ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി രംഗത്തെത്തിയത്. മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ....

ഹൊസങ്കടിയിൽ വീട് കയറി ആർ.എസ്.എസ് ആക്രമം; മതപണ്ഡിതനെയും കുടുംബത്തെയും മർദ്ദിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷറഫുദ്ദീന്‍ തങ്ങളും ഭാര്യയും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍...

യാത്രാദുരിതം മാറുന്നില്ല ഹൊസങ്കടി-തലപ്പാടി ദേശീയപാതയിൽ സർവത്ര കുഴികൾ

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിക്കും തലപ്പാടിക്കുമിടയിൽ ദേശീയപാത തകർന്നു. റോഡിൽ വൻ കുഴികൾ നിറഞ്ഞതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, പൊസോട്ട്, പത്താംമൈൽ, കറോഡ, കുഞ്ചത്തൂർ, തൂമിനാട്, തലപ്പാടി എന്നിവിടങ്ങളിൽ ദേശീയപാത തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കുഴിയടക്കാത്തത് അപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. തലപ്പാടിയിൽ ചെക്പോസ്റ്റിന് സമീപം മീറ്ററുകളോളം ടാറിളകി റോഡ് പാടെ തകർന്നിട്ടുണ്ട്....

ഉപ്പള മണ്ണംകുഴിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു

ഉപ്പള: (www.mediavisionnews.in) മകളെ കോളജിലേക്ക് ബസ് കയറ്റിവിടാന്‍ കൊണ്ടുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. മണ്ണംങ്കുഴിയിലെ അബ്ദുര്‍ റഹ്മാന്‍ നടുവളപ്പിൽ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ റഹ്മാനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നേർവഴി...

മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിച്ചു

ബന്തിയോട്: (www.mediavisionnews.in) മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി നിമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനവും രണ്ടാമത്തെ ബൈത്തുറഹ്മയുടെ കുറ്റിയടിക്കൽ കർമ്മവും പച്ചമ്പള ദീനാർ നഗറിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി....

ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് സമർപണം ശനിയാഴ്ച്ച

കുമ്പള: (www.mediavisionnews.in)ദുബായ് ആസ്ഥാനമായി കലാ സാംസ്കാരിക സാമുഹിക വിദ്യഭ്യാസ ജീവ കാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന മലബാർ കലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതായി ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിച്ചു. മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ദക്ഷിണ കർണാടകയിലെ മികച്ച സാമുഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തകൻ...

അൽതാഫ് വധക്കേസ്: മുഖ്യപ്രതിയുടെ തിരിച്ചറിയൽ പരേഡിന് അപേക്ഷ നൽകി

കാസർകോട്: (www.mediavisionnews.in) ഉപ്പള സോങ്കാൽ പുളികുത്തിയിലെ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. മംഗൽപ്പാടി സ്‌കൂളിന് പിറകുവശത്തെ കുക്കാർ മുബാറക് മൻസിൽ കുടുംബാംഗവും മംഗളൂരു, തൊക്കോട്ട് ബബ്ബുക്കട്ടയിൽ താമസക്കാരനുമായ മൊയ്‌തീൻ ഷബീർ എന്ന ഷെബ്ബിയെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടാണ്...

പൂത്തൂരിലെ കൂട്ടബലാത്സംഗം; വീഡിയോ പ്രചരിപ്പിച്ചാൽ നടപടിയെന്ന് എസ്.പി

മംഗളൂരു: (www.mediavisionnews.in) പുത്തൂരിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് ശക്തമായ നിലപാടിലേക്ക്. പെൺകുട്ടിയുടെ വീഡിയോയും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാട്‌സാപ്പിൽ പുത്തൂരിലെ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ പല പെൺകുട്ടികളുടെയും ഫോട്ടോ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img