Saturday, May 18, 2024

Local News

ഉപ്പള പ്രതാപ് നഗറിൽ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയില്‍ ആറംഗ സംഘം ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് നാലര പവന്‍ സ്വര്‍ണ്ണാഭരണവും 34,000 രൂപയും സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ന്നു. തടയാന്‍ ചെന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം സംഘം രക്ഷപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ സന്ധ്യക്ക് 6.45 ഓടെയാണ്...

ദേശീയപാത നിർമ്മാണ കമ്പനിയുടെ അശ്രദ്ദമൂലം വാഹന അപകടം പെരുകുന്നു; ജാഗ്രത പാലിച്ചില്ലെങ്കിൽ നിർമാണ പ്രവർത്തനം തടയും: മുസ്ലിംയൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മഹ്ഷൂക് ഉപ്പള

ഉപ്പള : കാസർഗോഡ്- തലപ്പാടി റോഡിൽ ദേശീയപാത നിർമ്മാണ കമ്പനിയായ യു.എൽ. സി.സി.യുടെ ട്രക്കുകളും, ടാങ്കർ ലോറികളും വലിയ രീതിയിലുള്ള അപകടങ്ങൾ വരുത്തുന്നുവെന്നും, കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏഴോളം ജീവനുകൾ ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞു പോയിട്ടുണ്ടെന്നും, നിരവധി പേർക്ക് ഗുരുതര പരിക്ക് പറ്റി ആശുപത്രികളിൽ ആണെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി...

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കൂഡ്‌ലുവിലെ മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മഹേഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. നിരവധി...

ഉപ്പളയില്‍ വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

ഉപ്പള:ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന മകള്‍ റിയാന ബാനു എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര...

കാസര്‍കോട്ടെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്ത; ഇവിഎം യന്ത്രങ്ങള്‍ കുറ്റമറ്റത്; ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

കാസര്‍കോട് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ഒരു സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തിരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള...

ചരിത്രപ്രസിദ്ധമായ ഉദ്യവരം 1000 ജമാഅത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി (റ അ )ആണ്ടുനേർച്ച ഏപ്രിൽ 18മുതൽ 21വരെ

മഞ്ചേശ്വരം. ഉത്തര കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി ദർഗ ശരീഫ് ആൻഡ് നേർച്ച 2024ഏപ്രിൽ 18മുതൽ 21വരെ ഗംഭീര പരിപാടികളോട് കൂടി നടക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രെസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു ഏപ്രിൽ 18ന്ന് രാവിലെ 10മണിക്ക് ദർഗശരീഫ് സിയാറത്തോടെ പതാക...

പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസർകോട്ടെ സ്വതന്ത്ര സ്ഥാനാർഥി

നീലേശ്വരം : കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകിയ സ്വതന്ത്രസ്ഥാനാർഥി നീലേശ്വരം തിരിക്കുന്നിലെ എൻ.ബാലകൃഷ്ണന് വധഭീഷണിയെന്ന് പരാതി. പ്രാദേശിക സി.പി.എം. നേതാക്കളിൽ നിന്നാണ് ഭീഷണിയെന്ന് എൻ.ബാലകൃഷ്ണൻ പറയുന്നു. 2019 വരെ പാർട്ടി അംഗത്വമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രിക പിൻവലിക്കാൻ പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന്‌ സമ്മർദമുണ്ടായി. എൽ.ഡി.എഫ്‌. സ്ഥാനാർഥി...

ഉപ്പളയില്‍ വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

കാസര്‍കോട്: പുലര്‍ച്ചേ മൂന്നുമണിക്ക് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്തെ വീട്ടുമുറ്റത്ത് എത്തിച്ച് മാരകമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്വന്തം വീട്ടില്‍ തിരിച്ച് കൊണ്ടിട്ട് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ബംബ്രാണ വയലിന് സമീപത്ത് താമിസിക്കുന്ന വരുണ്‍ രാജ് ഷെട്ടി(30)യെയാണ് കുമ്പള എസ്.ഐ വിപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഈമാസം രണ്ടിന് രാവിലെ മൂന്നു മണിയോടുകൂടി ഉപ്പള...

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ....

പട്ടാപ്പകൽ കേരളം ഞെട്ടിയ കവർച്ച നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു, 100ലേറെ സിവിടിവി നോക്കി, തുമ്പ് കിട്ടാതെ പൊലീസ്

കാസർകോട്: കാസർകോട് ഉപ്പളയിൽ പട്ടാപ്പകൽ അരക്കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം. സംഘത്തിന് കാസര്‍കോട്ടും കണ്ണികളുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവർന്നത് കഴിഞ്ഞ മാസം 27നണ്. വാഹനത്തിൻ്റെ ഗ്ലാസ് പൊട്ടിച്ച് അരക്കോടി രൂപ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img