ചരിത്രപ്രസിദ്ധമായ ഉദ്യവരം 1000 ജമാഅത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി (റ അ )ആണ്ടുനേർച്ച ഏപ്രിൽ 18മുതൽ 21വരെ

0
22

മഞ്ചേശ്വരം. ഉത്തര കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി ദർഗ ശരീഫ് ആൻഡ് നേർച്ച 2024ഏപ്രിൽ 18മുതൽ 21വരെ ഗംഭീര പരിപാടികളോട് കൂടി നടക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രെസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു ഏപ്രിൽ 18ന്ന് രാവിലെ 10മണിക്ക് ദർഗശരീഫ് സിയാറത്തോടെ പതാക ഉയരും രാത്രി നടക്കുന്ന ഉൽഘടന സമ്മേളനത്തിൽ 1000ജമാഅത് പ്രസിഡന്റ്‌ അസ്സയിദ് യു കെ സൈഫുള്ള ബുഖാരി തങ്ങളുടെ ആദ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻജിഫ്രി തങ്ങൾ ഉത്ഘാടനം നിർവഹിക്കും. കിച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും പ്രമുഖ വാഗ്മികളായ പേരോട് മുഹമ്മദ് അസ്ഹരി. മുഹിയുദ്ധീൻ ഹുദവി ആലുവ. കൂറ്റമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി. തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടാകും. അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ്‌ അസ്സയിദ് പൂകുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും ഉദ്യാപരം 1000 ജമാഅത്ത് സംയുക്ത കാസിയുമായ സയ്യിദുൽ ഉലമ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉത്ഘാടനം നിർവഹിക്കും.. സയ്യിദ് അതാവുള്ള തങ്ങൾ എം എ ഉദ്യാവരം. അസ്സയ്യിദ് ഹാമിദുൽ മിസ്ബാഹി ഹാദി തങ്ങൾ സയ്യിദ് നൂരിശ തങ്ങൾ ബി എൻ അബ്ദുൽ കാദർ മദനി. അബ്ദുൽ കരീം ദാരിമി തുടങ്ങിയ നിരവധി സാദാത്തുക്കളും ഉലമാക്കളും ഉമറാക്കളും. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നായകന്മാരും സംബന്ധിക്കും സമാപനത്തിൽ ആയിരങ്ങൾക്ക് അന്നദാനവും നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.. ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡണ്ട് അസ്സയ്യിദ് യു കെ സൈഫുള്ള തങ്ങൾ. ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ അസ്സയ്യിദ് പൂക്കുഞ്ഞി തങ്ങൾ . ആയിരം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ബട്ടർഫ്ലൈ. ദർഗ ശരീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി പള്ളിക്കുഞ്ഞ് ഹാജി ആയിരം ജമാഅത്ത് ട്രഷറർ അഹമ്മദ് ബാവ ഹാജി ദർഗ ശരീഫ് കമ്മിറ്റി ട്രഷറർ ആലിക്കുട്ടി നാഷണൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here