Local News

ഹൊസങ്കടി മൊര്‍ത്തണയില്‍ കഞ്ചാവ് വില്‍പനക്കെതിരെ പരാതി നല്‍കിയ വിരോധത്തില്‍ വീടുകയറി അക്രമം; മൂന്നുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി: (www.mediavisionnews.in) കഞ്ചാവ് വില്‍പനക്കെതിരെ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ 11 അംഗ സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. മൂന്നുപേരെ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസങ്കടി മൊര്‍ത്തണയിലെ മുഹമ്മദലി (44), ഉമ്മ മറിയുമ്മ (65), ഭാര്യ സഫ്‌നാസ് (33) എന്നിവരെയാണ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് പറയുന്നു....

ബായാര്‍ മുളിഗദ്ദെയില്‍ സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.mediavisionnews.in) സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ മുളിഗദ്ദെയിലെ ഉമ്മര്‍ കുഞ്ഞി(36)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബായാര്‍ പദവിലെ കാസിം(36), ഇബ്രാഹിം ഖലീല്‍(28) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. കാസിമും ബന്ധുവായ ഉമ്മര്‍ കുഞ്ഞിയും...

അകൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം സജീവം; ഉപ്പളയിൽ തട്ടിപ്പിനിരയായത് നിരവധി പേർ

ഉപ്പള: (www.mediavisionnews.in) മൊബൈൽ ഫോണിൽ വിളിച്ച് അകൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം ഉപ്പള കേന്ദ്രീകരിച്ച് കൂടുതൽ തട്ടിപ്പുകൾ നടത്തുന്നു. ഹോട്ടലുകളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്കായി ഏറെയും ഇവർ തിരഞ്ഞെടുക്കുന്നത്. മിലിട്ടറി ഉദ്യോഗസ്ഥരെന്ന് പറഞാണ് കൂടുതൽ ഫോൺ കോളുകളും ഉപ്പളയിലെ ഹോട്ടലുകളിലേക്ക് വരുന്നത്. മിലിട്ടറി ക്യാംപ് നടന്നു വരികയാണെന്നും അതിലേക്ക്...

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കോടിയുടെ സ്വർണവുമായി കാസർകോട് സ്വദേശികളടക്കം നാല് പേർ പിടിയിൽ

മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ 4 പേരിൽ നിന്നായി 1 കോടി 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ വെളുപ്പിനു 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരായ നാദാപുരം സ്വദേശി സഞ്‌ജു ഇല്ലത്ത് (1657 ഗ്രാം), കാസർകോട് സ്വദേശി മാഹിൻ (467 ഗ്രാം), രാവിലെ 5.30നു ദുബായിൽ...

ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരളാ ടീമിനെ മജീദ് പച്ചമ്പള നയിക്കും

കാസർകോട്: (www.mediavisionnews.in) ആന്ധ്രാ പ്രദേശിലെ ചിറ്റൂരിൽ 22 മുതൽ 26 വരെ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരളത്തിൽ നിന്ന് കാസറകോട് ജില്ലയെ തെരെഞ്ഞെടുത്തു. ജില്ലയിലെ ടീമിനേ മഞ്ചേശ്വരം യൂത്ത് വോളൻ്റീർ മജീദ് പച്ചമ്പള നയിക്കും. പഞ്ചാബ്, ഗുജാറത്ത്, രാജസ്ഥാൻ, ഒറീസ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, തെലുങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 15 ടീമുകളാണ്...

ഒളയം മഖാം ഉറൂസിന് തുടക്കമായി

ബന്തിയോട്: (www.mediavisionnews.in) ചരിത്രപ്രസിദ്ധമായ ഒളയം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹിയുടെ പേരിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസിന് തുടക്കമായി. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മഹ്‌മൂദ്‌ ഇബ്രാഹിം പുതിയങ്ങാടി പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി ഓഫീസ് ഫക്രുദീൻ...

ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് തകർത്ത് മറ്റൊരു കമ്പള ഓട്ടക്കാരനായ നിഷാന്ത് ഷെട്ടി

ബംഗളൂരു: (www.mediavisionnews.in) മറ്റൊരു കമ്പള ഓട്ടക്കാരൻ നിഷാന്ത് ഷെട്ടി 13.68 സെക്കൻഡിൽ 143 മീറ്റർ ഓടി റെക്കോഡ് ഇട്ടു. 100 മീറ്ററിൽ കണക്കാക്കിയാൽ 9.51 സെക്കൻഡിനുള്ളിലാണ് അദ്ദേഹം ഓട്ടം പൂർത്തിയാക്കിയത്. അടുത്തിടെ 9.55 സെക്കൻഡ് റെക്കോഡിട്ട ശ്രീനിവാസ ഗൗഡയേക്കാൾ വേഗതയേറിയതാണ് നിഷാന്ത് ഷെട്ടിയുടെ ഓട്ടം. കർണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പള എന്ന് പേരുള്ള...

ലൈംഗിക ബന്ധത്തിനു ശേഷം കാസര്‍കോട് സ്വദേശിനിയെ സയനൈഡ് കൊടുത്ത് കൊന്ന കേസിലും സയനൈഡ് മോഹന് ജീവപര്യന്തം തടവ്

മംഗലൂരു: (www.mediavisionnews.in) കാസര്‍കോട് സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലറായ കായികാധ്യാപകന്‍ മോഹന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ. മംഗലൂരു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സയീദുന്നീസയാണ് ശിക്ഷ വിധിച്ചത്. പ്രതി മോഹന്‍കുമാറിന് 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹന്‍കുമാറിനെതിരായ 20 കൊലപാതകക്കേസുകളില്‍ 19-മത്തെ ശിക്ഷയാണ് വിധിച്ചത്. 2006...

വിദ്യാർത്ഥിയെ കാണാതായി

കുമ്പള: (www.mediavisionnews.in) പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സോങ്കോലിലെ ശിവാനന്ദയുടെ മകൻ കൃപേഷി(17)നെയാണ് കാണാതായത്. വെള്ളിയാഴ്ച്ച രാവിലെ സ്കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി; ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ മംഗല്യ ഭാഗ്യമൊരുക്കി; മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് ഒരു മുസ്ലീം കുടുംബം

കാസർഗോഡ്: (www.mediavisionnews.in) ആരോരുമില്ലാത്ത രാജശ്രീക്ക് കുഞ്ഞുനാളുമുതല്‍ തണലായി ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ നല്ലൊരു കൂട്ടുകണ്ടെത്തി കൈപിടിച്ച്‌ നല്‍കി ഒരു മുസ്ലീം കുടുംബം. മകളെപ്പോലെ വളര്‍ത്തിയ രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തില്‍ വെച്ചാണ് അബ്ദുല്ലയും ഖദീജയും കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചത്. 12 വര്‍ങ്ങള്‍ക്ക് മുമ്പ് തന്റെ പത്താം വയസിലാണ് അച്ഛനമ്മമാര്‍ മരിച്ച രാജശ്രീ കാസര്‍ഗോഡുള്ള ഷമീം...
- Advertisement -spot_img

Latest News

മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

എറണാകുളം: കൂടുതൽ മണ്ഡലങ്ങളിൽ ബിജെപി- സി പി എം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മും...
- Advertisement -spot_img