കുമ്പള: (www.mediavisionnews.in) പച്ചക്കറിക്കട ജീവനക്കാരന്റെ പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ മുഹമ്മദ് റിയാസ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയെ പൊലീസ് അന്വേഷിച്ചുവരികയാണ്.
കുമ്പള പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പച്ചക്കറിക്കട ജീവനക്കാരന്‍ സുരേഷന്റെ പണമാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ആറര മണിയോടെ കടക്ക് സമീപം...
മഞ്ചേശ്വരം: (www.mediavisionnews.in) കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ഉദ്യേശ്യത്തോടെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വീട്ടുമുറ്റം ക്യാമ്പയിന് മഞ്ചേശ്വരം പഞ്ചായത്തിലെ കജെയിൽ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മുക്താർ...
പൈവളിഗെ: (www.mediavisionnews.in) കൂലിത്തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പൈവളിഗെ സീറത്തടുക്ക ബദിമൂലയിലെ അബ്ദുല്‍ഖാദറി(45)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെ പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ കാറിലെത്തിയ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ചുകയറ്റി കൊമങ്കള എന്ന സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ബഹളം വെച്ചപ്പോള്‍ സംഘത്തിലെ ഒരാളുടെ വീടിന് സമീപത്തെ...
മംഗളൂരു: (www.mediavisionnews.in) കൊറോണ വൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവിനെ പൊലീസ് കണ്ടെത്തി.ആസ്പത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ മുപ്പത്തഞ്ചുകാരനായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയായിരുന്നു. പിന്നീട് ഉള്ളാളിലെ വീട്ടില്‍ നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
മഞ്ചേശ്വരം: (www.mediavisionnews.in) കായിക മത്സരങ്ങളെ വർഗ്ഗീയവൽകരികുന്നതിനെതിരെ ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക് സെക്രട്ടറി ഹാരിസ് പൈവളിക ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് മജിർപള്ളയിലെ യുവസേന എന്ന സംഘടനയുടെ പേരിൽ വ്യാപകമായി നവമാധ്യമങ്ങളിൽ മാർച്ച് 29 ന് മെറത്തണ ഗ്രൗണ്ടിൽ വെച്ച് ഹിന്ദുമത വിഭാഗത്തിൽ പെട്ടവർക്കായി ക്രിക്കറ്റ് മത്സരം നടത്തപ്പെടുകയാണെന്ന് സുചിപിച്ച് പോസ്റ്റർ...
കണ്ണൂർ: (www.mediavisionnews.in) മാർച്ച് 21 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന മൂന്നാമത് തോട്ടം ഗ്രൂപ്പ് കണ്ണൂർ സോക്കർ ലീഗിന്റെ ലോഗോ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരുണ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കണ്ണൂർ സ്കൂൾ പ്രധാന അധ്യാപിക ബേബി സബിത തോട്ടം ഗ്രൂപ്പ് മാനേജർ കരീമിന്...
മഞ്ചേശ്വരം: (www.mediavisionnews.in) ഹിന്ദു വർഗീയത ആളികത്തിച്ച് മഞ്ചേശ്വരം വീണ്ടും ഹിന്ദു അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. സംഘപരിവാർ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഹിന്ദുക്കൾക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നത്. മത്സര വിജയികൾക്കുള്ള ട്രോഫികളും മറ്റും...
കുമ്പള (www.mediavisionnews.in) : ബംബ്രാണ - നെഹ്റു യുവകേന്ദ്ര കാസറഗോഡ് ബ്ലോക്ക് യൂത്ത് പാർലമെൻറ് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര കാസർഗോഡ് ബ്ലോക്ക് തലത്തിൽ ഒലിവ് ബംബ്രാണയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച യൂത്ത് പാർലമെൻറ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ ബോധവൽകരണം നടത്തി, സമൂഹത്തിൽനിന്ന് വനിതകൾ സ്വയം...
മഞ്ചേശ്വരം: (www.mediavisionnews.in) പശുമോഷണത്തിന് എത്തിയ സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെത്തിയ സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നര മണിയോടെ ഉപ്പള മുസോടിയിലാണ് സംഭവം. മഞ്ചേശ്വരം പൊലീസ് കര്‍ണാടക സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ മുസോടി, മണിമുണ്ട എന്നിവിടങ്ങളില്‍ നിന്നായി 30...
ബന്തിയോട്: (www.mediavisionnews.in) ഏഴ് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പച്ചമ്പളയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മദ്യം വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെ പച്ചമ്പളയില്‍വെച്ചാണ് പിടികൂടിയത്. പച്ചമ്പളയിലും പരിസരത്തും മദ്യം എത്തിക്കുന്ന പ്രധാന കണ്ണിയാണ് ചന്ദ്രഹാസയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...