Thursday, November 13, 2025

Local News

കൊവിഡ് 19 ഫൈൻ ഗോൾഡ് 21.3.2020 മുതൽ അടച്ചിടും

ഉപ്പള : (www.mediavisionnews.in) കൊവിഡ് 19 ( കൊറോണ ) വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന ജാഗ്രതയും ജനങ്ങളുടെയും സ്ഥാപന ജീവനക്കാരുടെയും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഉപ്പളയിലെ ഫൈൻ ഗോൾഡ് 21- O3 - 2020 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അടച്ചിടുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കാസർകോട്ടെ രോഗിയുമായി അടുത്തിടപഴകിയില്ല, സെൽഫി എടുത്തിട്ടുണ്ടെന്ന് എംസി ഖമറുദ്ദീൻ എംഎൽഎ

കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ. സെൽഫി എടുത്തുവെന്നും എന്നാൽ താൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നത് കൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്....

കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച സ്ഥിതി വിചിത്രം; രോഗബാധിതന്‍ ഫുട്‌ബോളടക്കമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്തു; ജില്ലയില്‍ പ്രത്യേക കരുതല്‍ നടപടികള്‍

കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ രോഗം ബാധിച്ച സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനമിറങ്ങിയതെന്നും ആ ദിവസം അവിടെ താമസിച്ചെന്നും പിറ്റേ ദിവസം കോഴിക്കോട് പോയെന്നും അവിടെ നിന്ന് കാസര്‍കോട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇയാള്‍ ധാരാളം യാത്രചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘രോഗം ബാധിച്ചയാള്‍ കരിപ്പൂര്‍ വിമാനമിറങ്ങി ആ ദിവസം അവിടെ...

കൊറോണ: കാസര്‍കോട്ട് കര്‍ശന നിയന്ത്രണങ്ങള്‍; കടകളും ആരാധനാലയങ്ങളും അടച്ചിടണം

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. അതിനാല്‍ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചിടണം. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച...

കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോഡ് ജില്ലയിലെ 12 റോഡുകൾ അടച്ചു

കാസർ​ഗോഡ് (www.mediavisionnews.in) : കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർകോഡ് ജില്ലയിലെ 12 റോഡുകൾ അടച്ചു. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ...

‘കാറിന് കൈകാട്ടി, ഫോട്ടോ എടുത്തു; ഐസൊലേഷന്‍ സ്വയം തീരുമാനിച്ചതെന്ന് ഖമറുദ്ദീന്‍ എംഎല്‍എ

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച വ്യക്തി എംഎല്‍എയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. മഞ്ചേശ്വരം എംഎംഎല്‍എ എംസി ഖമറുദ്ദീനൊപ്പമാണ് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഫോട്ടോ എടുത്തത്. കാസര്‍ഗോഡേയ്ക്ക് പോകുന്ന വഴിയില്‍ കാറിന് മൂന്ന് യുവാക്കള്‍ കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തുകയും ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിക്കുകയുമായിരുന്നുവെന്ന് എംഎല്‍എ പ്രതികരിച്ചു. 'അവര്‍ ഒരു ഫോട്ടോയെടുക്കട്ടെയെന്ന്...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3740 രൂപയും ഒരു പവന് 29,920 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

അക്രമത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍ മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) വീടുകയറി ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മൊറത്തണയിലെ മുഹമ്മദലിക്കാണ് കുത്തേറ്റത്. കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഒരു കടക്ക് സമീപം വെച്ച് മൂന്നംഗ സംഘം അക്രമിച്ചുവെന്നാണ് പരാതി. മൂന്നാഴ്ചമുമ്പ് മുഹമ്മദലിയെയും ഭാര്യയേയും ഒരു സംഘം...

കൊവി‍‍ഡ് 19: കാസർ​ഗോഡ് സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും, കോളേജുകൾ ഐസൊലേഷൻ വാർഡുകളാക്കും

കാസർ​ഗോഡ്: (www.mediavisionnews.in) സംസ്ഥാനത്ത് കൊവി‍‍ഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കാസർ​ഗോഡ് ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനം. ഇതിനായി സ്വകാര്യ ആശുപത്രികൾ താത്കാലികമായി ഏറ്റെടുക്കും. ഇവിടങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കും. വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധനക്കായി ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും....

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കുടക്: (www.mediavisionnews.in) കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img