Local News

ചികിത്സ നിഷേധത്തിലൂടെയുള്ള മരണങ്ങൾക്കെതിരെ ജനകീയ നീതി വേദി കോടതിയെ സമീപിക്കും

കാസർകോട്: (www.mediavisionnews.in) കൊറോണ രോഗം സാമൂഹികമായി വ്യാപിക്കുന്നതിനെതിരെയുള്ള അടച്ചുപൂട്ടലുകൾക്കിടയിൽ കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന റോഡുകളെല്ലാം കർണ്ണാടക സർക്കാർ അടച്ചിച്ചിട്ടതിനെതിരെ റോഡുകൾ തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി കേരള ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്യാതിരുന്നിട്ടുപോലും, മംഗലാപുരം തുടർ ചികിത്സ ആവശ്യമുണ്ടായിരുന്ന പത്തിലധികം പേർ മരിക്കാനിടയായ...

കാസര്‍കോട്ട് 540 കിടക്കകളുള്ള പുതിയ ആസ്പത്രി; മൂന്ന് മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട് (www.mediavisionnews.in): ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടം കോവിഡ്-19 ആസ്പത്രിയായി തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങിയതിന്റെ പിന്നാലെ ജില്ലയ്ക്ക് മറ്റൊരു സമ്മാനം കൂടി. 540 കിടക്കകളോട് കൂടിയ പുതിയ ആസ്പത്രി മൂന്ന് മാസത്തിനകം സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഉത്തരവ് ലഭിച്ചില്ല, തലപ്പാടി അതിര്‍ത്തിയില്‍ ആംബുലന്‍സ് തടയുമെന്ന് കര്‍ണാടക പൊലീസ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ആളില്ല

കാസർകോട്: (www.mediavisionnews.in) സ്വന്തം സർക്കാരിന്റെ ഉറപ്പ് ലംഘിച്ച് സംസ്ഥാനാതിർത്തിയിൽ കർണാടക പൊലീസ് കർശന നിയന്ത്രണം തുടരുന്നു. ആംബുലൻസുകൾ അതിർത്തി കടത്തി വിടാമെന്ന സർക്കാരിന്റെ ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കർണാടക പൊലീസ് നൽകുന്ന വിശദീകരണം. കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന് അനുകൂലമായ ധാരണ ഉണ്ടാക്കിയത്. കൊവിഡ് ഒഴികെയുള്ള...

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം

കാസര്‍​ഗോഡ്: (www.mediavisionnews.in) ഡല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍​ഗോഡിലെ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമെന്നത് ആശങ്ക ഉയർത്തുന്നു. രോഗം സ്ഥിരീകരിക്കുന്നതു വരെ ഇദ്ദേഹം മാസ്തിക്കുണ്ട് പള്ളിയില്‍ 2 ജുമുഅ നമസ്കാരങ്ങള്‍, അമ്മങ്കോട്ടെ വിവാഹം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പിനു വിവരം...

അതിര്‍ത്തി തുറന്നില്ല; കാസർ‍കോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

കാസ‌‌‌ർകോട് (www.mediavisionnews.in):കാസർ‍കോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ചികിത്സയ്ക്കായി അതിർത്തി തുറന്ന് നൽകാൻ ധാരണയായെന്ന് മുഖ്യമന്ത്രി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  കോവിഡ് -19 ഇന്ന് ജില്ലയിൽ 9 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 വയസ്സുള്ള മൊഗ്രാൽ പുത്തൂർ സ്വദേശിക്കും 31 വയസ്സുള്ള മൂന്നുപേർക്കും 30 വയസ്സുള്ള ഒരാൾക്കും ഇവർ നാലു പേരും ചെങ്കള സ്വദേശികൾ ആണ്.26, 43, 26 വയസ്സുള്ള ചെമ്മനാട് സ്വദേശികൾക്കും 31 വയസ്സുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശിക്കും ആണ് രോഗം...

ഉപ്പളയില്‍ യുവാവിനും 19കാരിക്കും കുത്തേറ്റു

ഉപ്പള: (www.mediavisionnews.in) യുവാവിനും 19 കാരിക്കും കുത്തേറ്റു. 19 കാരിയുടെ കൈവിരല്‍ അറ്റു. ഇന്നലെ ഉപ്പള നയാബസാര്‍ പരിധിയിലാണ് സംഭവം. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിക്കുമാണ് കുത്തേറ്റത്. യുവാവിന്റെ മാതാപിതാക്കള്‍ ചേര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് മൂന്ന്...

കർണാടയുടെ ക്രൂരത വീണ്ടും; പെറുവായി സ്വദേശിയുടെ മൃതദേഹം അതിർത്തി കടത്തിയത് ചുമന്ന്

ഉപ്പള: (www.mediavisionnews.in) ഓരോ മണിക്കൂറിലും കർണാടക സർക്കാരിന്റെ കൊടും ക്രൂരതക്ക് ഇരകളാകേണ്ടി വരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കർണാടക പെറുവായി മാളം മാനില സ്വദേശിയും വ്യാപാരിയുമായ ഹൈദറിന്റെ (49) മൃതദേഹം അതിർത്തി മണ്ണിട്ട് അടച്ചത് കാരണം ആംബുലൻസിന് കടന്നു പോകാനാകതെ വീട്ടിൽ എത്തിച്ചത് ആറരകിലോമീറ്റർ ദൂരം ചുമന്ന്. കേരളവുമായി...

സന്നദ്ധ പ്രവർത്തകർക്ക് എതിരെയുള്ള പോലീസ് രാജ് കൊറോണയേക്കൾ ഭീകരം – എ.കെ.എം അഷ്റഫ്

മഞ്ചേശ്വരം (www.mediavisionnews.in): കൊറോണ വൈറസിന്റെ ഭീതിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് വ്യതസ്തമായ സേവനങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സന്നദ്ധ പ്രവർത്തകരാണ് മുന്നോട്ട് വന്നു പ്രവർത്തിക്കുന്നത്. പക്ഷേ മഞ്ചേശ്വരത്തിന്റെ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തകരോട് കൊടും ക്രിമിനലുകളോട് എന്ന പോലെയാണ് പോലീസ് പെരുമാറുന്നത്. ദിവസങ്ങളോളമായി ഉപ്പള കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം നൽകി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത് 7 വയസുകാരന്

കാസർകോട് (www.mediavisionnews.in):  ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ.എ.വി. രാംദാസ് പറഞ്ഞു. കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img