Local News

കാസർകോട് രണ്ടാം ഘട്ടത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം; 107 പേർ രോഗമുക്തി നേടി

കാസർകോട്: (www.mediavisionnews.in) കോവിഡ് 19 രോഗം രണ്ടാം ഘട്ടം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോൾ ജില്ല ആശ്വാസത്തീരത്ത്.168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം ഏറെ കുറഞ്ഞതും ജില്ലയിൽ ആരോഗ്യ മേഖലയിൽ എടുത്തു പറയത്തക്ക നേട്ടമാണ്.  മാർച്ച് 17നാണ് ദുബായിൽ നിന്നെത്തിയ കളനാട് സ്വദേശിക്കു...

കരുനാഗപ്പള്ളിയിലേക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും

കാസർകോട്: (www.mediavisionnews.in) കരുനാഗ പള്ളിയിലെ വവ്വാക്കാവിലെ പത്ത് വയസ്സുള്ള രക്താർബുദമുള്ള കുട്ടിക്കുള്ള മരുന്നുമായി എസ്‌.വൈ.എസ്‌ സാന്ത്വനം ആംബുലൻസ് ഇന്ന് ചീറിപ്പായും. പൂനയിലെ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലുള്ള കുട്ടിയുടെ മരുന്ന് പൂനയിൽ മാത്രം ലഭ്യമാണ്. ലോക് ഡൗണിന്ന് തൊട്ട് മുമ്പ് പാർസലായി കൊടുത്ത വിട്ട മരുന്ന് ലഭിക്കാത്തതിനാൽ കുട്ടി അത്യാസന്ന നിലയിലാണ്. കുട്ടിയുടെ പിതാവ് നിസാം...

അബ്ബാസ് ഹാജി ഉപ്പളയുടെ വിയോഗം: നഷ്ടമായത് സുന്നീ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകനെ

ഉപ്പള (www.mediavisionnews.in): അബ്ബാസ് ഹാജിയുടെ വിയോഗത്തിലൂടെ ജില്ലക്ക് നഷ്ടമാകുന്നത് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ധീരനായ പ്രവര്‍ത്തകനെ. പ്രാസ്ഥാനിക രംഗത്ത് കഴിഞ്ഞുപോയതും ഇന്നുള്ളതുമായ ഒട്ടുമിക്ക നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അബ്ബാസ് ഹാജി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് കെ എം സി സിയുടെ സജീവ നേതാവായിരുന്നിട്ടും സുന്നീ ആദര്‍ശബോധം കൊണ്ട് കാന്തപുരം ഉസ്താദടക്കമുള്ള നേതാക്കളുമായി ബന്ധം...

കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെമ്മനാട് സ്വദേശിക്ക്

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച്‌ 19 ന് ദുബായിൽ നിന്നും എത്തിയ 20 വയസുള്ള ചെമ്മനാട് സ്വദേശിക്കാൻ രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. 24 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി. കണ്ണൂര്‍...

മംഗളൂരുവിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവിനെ ട്രോളിബാഗില്‍ കടത്തി; സുഹൃത്തിനെതിരെ കേസ്

മംഗളൂരു: (www.mediavisionnews.in) ലോക്ക്ഡൗണിനെത്തുടർന്ന് കളിയും തമാശയും പുറത്തെ കറക്കവുമൊന്നുമില്ലാതെ ബോറടിച്ച പതിനേഴുകാരൻ സുഹൃത്തിനെ വീട്ടിലെത്തിക്കാൻ ശ്രമിച്ചത് സിനിമാരംഗങ്ങളെ വെല്ലുന്ന തിരക്കഥയൊരുക്കിയിട്ട്. മംഗളൂരു നഗരമധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ അപ്പാർട്ട്‌മെന്റിലാണ് ആത്മസുഹൃത്തിനെ ട്രോളിബാഗിലാക്കി വീട്ടിലെത്തിക്കാൻ ശ്രമം നടന്നത്. വാച്ച്മാൻ പിടിച്ചതോടെ പദ്ധതി പൊളിയുകയും ഒടുവിൽ യുവാക്കൾ പോലീസ് പിടിയിലാവുകയും ചെയ്തു. കൊറോണഭീതി നിലനിൽക്കുന്നതിനാൽ അപ്പാർട്ട്‌മെന്റിലേക്ക് പുറത്തുനിന്നുള്ള ആരെയും കടത്തിവിട്ടിരുന്നില്ല....

സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക; യൂത്ത് ലീഗ് നേതാവിന്റെ നിവേദനത്തെ തുടർന്ന് നടപടിയായി

കുമ്പള  (www.mediavisionnews.in): കേരളത്തിൽ നിലവിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിലെ കുടിശ്ശിക കൊവിഡ് പശ്ചാതലത്തിൽ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയതിനെ തുടർന്ന് നടപടിയായി.പിന്നീട് ഇക്കാര്യം വാർത്തയാകുകയും ചെയ്തതിരുന്നു. കുടിശ്ശികയുള്ള മുഴുവൻ പെൻഷനുകളും പുനർവിവാഹം ചെയ്തില്ലെന്ന സത്യ പ്രസ്താവന...

ഉപ്പളയിൽ യുവ കൂട്ടായ്മയയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം; ആശ്വാസമാകുന്നത് എഴുന്നൂറോളം പേർക്ക്

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിൽ ഒരു കൂട്ടം യുവാക്കൾ മറ്റുള്ളവരുടെ വിശപ്പകറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ കർമനിരരാണ്. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുടെ ശ്രമഫലമായി ഈ ലോക്ക് ഡൗൺ കാലത്ത് എഴുന്നൂറോളം പേർക്ക് ഭക്ഷണമൊരുക്കിയാണ് അവരുടെ വിശപ്പകറ്റുന്നത്. ലോക്ക് ഡൗണിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ ഇതര...

കാസർകോട് ടാറ്റ നിർമ്മിക്കുന്ന കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍കോട് നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു. അഞ്ച് ഏക്കർ ഭൂമിയിലാണ് ആശുപത്രി കെട്ടിടം പണിയുക.  ആശുപത്രിയുടെ നിര്‍മ്മാണത്തിനായി 3.97 ഏക്കർ സ്ഥലം എംഐസി വിട്ടുകൊടുക്കും. സമീപത്തെ റവന്യൂ ഭൂമിയിൽ നിന്ന് എംഐസിക്കു തുല്ല്യമായ സ്ഥലം നൽകും. നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍...

മംഗളൂരുവിലേക്ക് ചികിത്സക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി; വിവേചനമെന്ന് ആരോപണം

മംഗളൂരു: (www.mediavisionnews.in) ആവശ്യമായ ചികിത്സകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ നാലുപേരാണ് ചികിത്സ തേടി മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ആവശ്യപ്പെട്ട ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് മൂന്ന് രോഗികള്‍ ആദ്യം ദിനം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ അവസാന രോഗി ഇന്നലെ രാത്രിയാണ്...

കേരളത്തിനെതിരെ കർണാടകത്തിന് രണ്ട് പരാതികൾ, മംഗളൂരുവിൽ അടിയന്തര ചികിത്സയ്‌ക്കുള്ള പ്രവേശനം തൊടുന്യായം പറഞ്ഞ് മുടക്കുന്നു

കാസർകോട്: (www.mediavisionnews.in) കേരള സർക്കാരിന്റെ നിരന്തര ഇടപെടലും സുപ്രീംകോടതി വിധിയേയും തുടർന്ന് കേരള- കർണാടക അതിർത്തിയായ തലപ്പാടിയിലൂടെ അടിയന്തര ചികിത്സ തേടുന്ന രോഗികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും പരാതി തീരാതെ കർണാടകം. കാസർകോട് സ്വദേശികൾക്കെതിരേ രണ്ട് പരാതികൾ ഉള്ളാൾ പൊലീസിൽ നൽകി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കരാർ ദുരുപയോഗം ചെയ്തതായി കർണാടക പരാതിപ്പെട്ടത്. സുപ്രീം കോടതിയുടെ വിധി...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img