കാസർകോട് (www.mediavisionnews.in): കോവിഡ് 19 ഇന്ന് ജില്ലയിൽ പുതിയതായി 3 പേർക്ക് റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ 48 വയസുകാരനും ,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് 3 പേരും വിദേശത്തുനിന്നും വന്നവരാണ് .സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം,...
ഉപ്പള: (www.mediavisionnews.in) പദ്ധതി നിർവ്വഹണ സമയത്ത് ഉത്തരവാദിത്വ ബോധവുമില്ലാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നിർബന്ധ പിരിവാക്കി എടുക്കുകയും, കൊറോണ കാലത്ത് ഊണും ഉറക്കവുമില്ലാതെ ജോലിയിലേർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്നും എം സി ഖമറുദ്ധീൻ എം.എൽ.എ ആവശ്യപ്പെട്ടു.
കാസർകോട് : കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഭാരവാഹികൾ ഐജി വിജയ് സാക്കറെ യുമായി കൂടിക്കാഴ്ച നടത്തി. കാസർകോട് ജില്ലയിലെ വ്യാപാര സമൂഹത്തിൻറെ ഉൽക്കണ്ഠയും ലോക് ഡൗണിനു ശേഷമുള്ള വെല്ലുവിളിയെയും പറ്റി ചേംബർ ഭാരവാഹികൾ ഐജിയെ ധരിപ്പിച്ചു.
മെയ് 3നു ശേഷം ലോക് ഡൗൺ എടുത്തു കഴിഞ്ഞാൽ...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിൽ പൊലീസുകാർക്ക് സൺഗ്ലാസുകൾ നൽകി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച സേവനം നൽകി മാതൃകാ പ്രവർത്തനം നടത്തിയ മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഡ്യൂട്ടിയിലുള്ള 120 ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് സൺ പ്രൊട്ടക്ഷൻ ഗ്ലാസ്സ് നൽകി മംഗൽപാടി ജനകീയവേദി മാതൃകയായത്. സി ഐ അനുപിന്റെ...
ഉപ്പള: (www.mediavisionnews.in) അതിർത്തികൾ കൊട്ടിയടച്ച് കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ളവർക്ക് ചികിത്സ നിഷേധം തുടരുന്നതിനിടെ കർണാടകയിലെ മംഗളൂരുവിലെയും സമീപ പ്രദേശങ്ങളിലെയും രോഗികൾക്ക് കേരളത്തിൽ നിന്നും മരുന്നുകളെത്തിച്ച് വേറിട്ടൊരു മാതൃക.
മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡിചെയിനും മെസ്റ്റും (മുസ്ലിം ലീഗ് എമർജൻസി സർവീസ് ടീം) ചേർന്ന് സംയുക്തമാണ് മരുന്നുകൾ എത്തിച്ചു നൽകുന്നത്.
കോഴിക്കോട്, കോട്ടക്കൽ,...
കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വിമുക്തരായ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശു പത്രിയിലും കാസർകോട് ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലുള്ളവരാണ്.
രണ്ടു പേർ കാഞ്ഞങ്ങാട്...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ലോക്‌ഡൗണിൽ കുടുങ്ങിയ 800 പേർക്ക് മരുന്ന് എത്തിച്ചു നൽകി. മംഗളൂരു ഭാഗത്തു കിട്ടുന്ന മരുന്നുകൾ കാസർകോട് ജില്ലയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വരെ എത്തിച്ചു കൊടുക്കുന്നു. മംഗളൂരുവിൽ ചികിത്സ നടത്തുന്ന പലരും അവിടെ നിന്ന് എഴുതിയ മരുന്നുകൾ കിട്ടാത്തതു കാരണം...
കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലയിൽ രണ്ട് നഗരസഭകളിലും 15 പഞ്ചായത്തുകളിലുമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായത്. കാസർകോട് നഗരസഭയിൽ 34 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഭേദമായി. 16 പേർ കാസർകോട് ജനറൽ ആസ്പത്രി, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ചികിത്സയിലാണ്. ചെമ്മനാട്ടെ 12 പേർ രോഗമുക്തി നേടാനുണ്ട്. ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ പോസിറ്റീവ്...
കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒരു സംഘം യാത്ര തിരിച്ചു.
ഡോക്ടർമാരുടെ സംഘത്തിൽ ഡോ. നരേഷും ഉണ്ടായിരുന്നു. ഏഴു...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...