Monday, July 21, 2025

Local News

ഉപ്പള സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

യു.എ.ഇ: (www.mediavisionnews.in) ഹൃദയാഘാതത്തെ തുടർന്ന് ഉപ്പള സ്വദേശി ദുബായിൽ മരണപ്പെട്ടു. ഉപ്പള മൂസോടി ഷാഫി നഗറിലെ അബ്ദുൽ ഖാദറാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. നേരത്തെ രണ്ട് പ്രാവശ്യം കൊറോണ പോസറ്റീവ് സ്ഥിരീകരിക്കുകയും കൊറോണയിൽ നിന്ന് അബ്ദുൽ ഖാദർ മുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ദുബായിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ...

പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും ചികിത്സ തേടി കാസർകോട്ടെത്തി,​ കേരള സർക്കാരിന്റെ നിർദേശങ്ങളനുസരിച്ച് ആശുപത്രിയിൽ,​ നസീമ ബാനു തിരികെ മടങ്ങുന്നത് ഉറച്ച കാൽവയ്പ്പോടെ

കാസർകോട്: കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയോടെ പ്രധാനമന്ത്രിയുടെ നാട്ടിൽനിന്നും കാസർകോട്ടെത്തിയ നസീമാ ബാനു (60) മടങ്ങുന്നത് ഉറച്ച കാൽവെയ്‌പോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ്. ദിവസങ്ങൾ നീണ്ട ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്‌നേഹം മാത്രമാണ് പകരം നൽകാനുള്ളതെന്നും തങ്ങളുടെ പ്രാർത്ഥനകളിൽ ഈ നാടും നാട്ടുകാരും എന്നുമുണ്ടാകുമെന്നും നിറകണ്ണുകളോടെ നസീമാ ബാനു പറയുന്നു. ഗുജറാത്തിൽ നിന്നാണ് ലോക്ക്ഡൗൺ കാലത്തെ പ്രതിബന്ധങ്ങൾ...

കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു

ഉപ്പള: കേന്ദ്ര സർക്കാരിന്‍റെ 20 ലക്ഷം കോടിയുടെ പദ്ധതിയിൽ വ്യാപാരികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്‌, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മറ്റി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി മർച്ചൻറ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റിന്റെ ഉദ്ഘാടനംവ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡൻറ്...

ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധനസഹായം വിതരണം ചെയ്തു

ഉപ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷ കെടുതിയിലും കടൽ ക്ഷോഭങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ച മണ്ഡലത്തിലെ തീരദേശങ്ങളിലെ നിർധന കുടുംബംഗങ്ങൾക്ക് ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി.എ മൂസ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സലീമിന് കൈമാറി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി...

കോവിഡ്-19 ലോക് ഡൗൺ; നിയന്ത്രണങ്ങളോടെ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് 19 നിര്‍ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക് ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനമ്പര്‍ക്കാറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ജില്ലയില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ തിരുമാനമായി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ കണ്‍ട്രോള്‍ കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍...

ലോക്ക്ഡൗൺ കാലത്ത് ഉപ്പളയിലെ ഭക്ഷണ വിതരണം; പ്രമുഖ പ്രവാസി വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഒരു മാസത്തെ ചിലവ് ഏറ്റെടുക്കും

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഭക്ഷണ വിതരണ പദ്ധതിയിൽ ഭാഗമായി സാമൂഹ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്. ഒരു മാസത്തെ ഭക്ഷണ വിതരണത്തിനാവശ്യമായ മുഴുവൻ ചിലവുകളുമാണ് ലത്തീഫ് ഉപ്പള ഗേറ്റ് ഏറ്റെടുക്കുക. ലോക്ക്ഡൗണിനെ തുടർന്ന് വളഞ്ഞ് ഉപ്പള നഗരത്തിലും സമീപ പ്രദേശങ്ങളിലും...

തലപ്പാടി അതിര്‍ത്തിയിലെ പൊലീസുകാര്‍ക്ക് ദുരിതം; പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും ഡ്യൂട്ടി

കാസര്‍കോട്: (www.mediavisionnews.in) തലപ്പാടി അതിര്‍ത്തിയിലൂടെ കൊവിഡ് ബാധിതരായ ആളുകള്‍ കടന്നുപോയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഡ്യൂട്ടിയില്‍ തുടരുന്നു. പരിശോധനയ്ക്കായി സ്രവം കൊടുത്ത് നേരെ ഡ്യൂട്ടിയ്ക്ക് കയറേണ്ടിവരുന്ന ഗതികേടാണ് അതിര്‍ത്തിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. കൊവിഡ് ബാധിത മേഖലയായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നടക്കം ദിവസവും നിരവധി പേര്‍ തലപ്പാടി ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് കടക്കുന്നുണ്ട്. ഇതില്‍ ചിലയാളുകള്‍ക്ക്...

പൊന്നാനിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് ഉപ്പള സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

മലപ്പുറം: (www.mediavisionnews.in) പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഉപ്പള പച്ചിലംപാറയിലെ മുഹമ്മദ് ഹനീഫിന്റെ മകൻ മുഹമ്മദ് റഷീദ് (28) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഉപ്പള പച്ചിലംപാറ സ്വദേശി അബ്ദുള്ള മകൻ ജമാലിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോയ തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി

മംഗളൂരു: (www.mediavisionnews.in) കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 1452 തൊഴിലാളികളുമായി തിങ്കളാഴ്ച പുലര്‍ച്ചെ തിരൂരില്‍ നിന്ന് യാത്ര തിരിച്ച ട്രെയിനാണ് മംഗളൂരു ജങ്ഷന് സമീപം പടീലില്‍ അപകടത്തില്‍പ്പെട്ടത്. ട്രെയിനിന്റെ എന്‍ജിന്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് പുറത്തേക്ക് തെന്നിമാറി മണ്ണില്‍ പൂണ്ട നിലയിലാണ്....

ഉപ്പള സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഷാര്‍ജ: ഉപ്പള സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉപ്പള ഫിർദൗസ് നഗറിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ഹനീഫ് (34) ആണ് മരിച്ചത്. ഷാർജ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷാഹ്‌സീനയാണ് ഭാര്യ, മാതാവ് അലീമ ബീവി
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img