Sunday, July 20, 2025

Local News

എസ്.കെ.ഡബ്യു.ജി ഷിറിയ കുന്നിൽ വാട്സ്ആപ്പ് കൂട്ടായ്മ റമദാൻ ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകി

കുമ്പള (www.mediavisionnews.in): എസ്.കെ.ഡബ്യു.ജി ഷിറിയ കുന്നിൽ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ ക്വിസ്‌ പരിപാടിയിൽ പങ്കെടുത്ത് ഒന്നാം സമ്മാനത്തിന് അർഹനായ മഷൂദ്‌ കുന്നിലിന് പാനൽ ബോർഡ് അംഗം റസാക്ക്‌ ഓണന്തയും ഹംസത്ത്‌ കുന്നിലും ചേര്‍ന്ന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഒന്നും രണ്ടും സ്ഥാനക്കാരെ എം.സി.ഖമറുദ്ധീൻ എം.എൽ.എ യും ജില്ലാ പഞ്ചായത്ത്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) ജില്ലയിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് കാസർകോട് ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 10 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്മാരാണ്. മംഗൽപാടി പഞ്ചായത്ത് സ്വദേശികൾ നാലു പേർ മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ്...

പള്ളി വൃത്തിയാക്കുന്നതിനിടെ വിഖായ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു

മംഗളൂരു: പള്ളി വൃത്തിയാക്കുന്നതിനിടെ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് (23) ആണ് മരിച്ചത്. സംഭവത്തില്‍ ഫാറൂഖ് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ജിദ് ക്ലീനാക്കുന്നതിനിടെ തറയില്‍ കിടന്ന വയറില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വിഖായയുടെ സജീവ പ്രവര്‍ത്തകനായ മുബാറകിന്റെ ആകസ്മിക മരണം പ്രദേശത്തെ...

റോഡ് ചതിച്ചു; ടാറ്റ ഗ്രൂപ്പ് കോവിഡ് ആസ്പത്രി വൈകും

പൊയിനാച്ചി : (www.mediavisionnews.in) കോവിഡ് കേസുകൾ ജില്ലയിൽ പിടിമുറുക്കുന്നതിനിടയിലും, രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കിലിലെ ടാറ്റാ ഗ്രൂപ്പ് കോവിഡ് ആസ്പത്രി നിർമാണം നീളുന്നു. കോവിഡ് പരിശോധനയ്ക്കും ക്വാറന്റീൻ, ഐസൊലേഷൻ സൗകര്യങ്ങൾക്കും മാത്രമായുള്ള ആസ്പത്രി പൂർണസജ്ജമാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന. അടിസ്ഥാനസൗകര്യം ഒരുക്കാൻ സമയമെടുത്തതിനാൽ 128 സ്റ്റീൽ കണ്ടെയ്‌നർ യൂണിറ്റുകൾ എത്തിക്കാൻ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശനിയാഴ്ചവരെ ഒൻപതെണ്ണമാണ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയിൽ 3 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 19 ന് കുവൈറ്റിൽനിന്നും വന്ന പീലിക്കോട് സ്വദേശിനിയായ 33 വയസുകാരി ,17 ന് ദുബായിൽനിന്നും വന്ന മധൂർസ്വദേശിയായ 68 വയസ്സുകാരൻ, 21 ന് മഹാരാഷട്രയിൽനിന്നും ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസ്സുകാരൻ, എന്നിവർക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയി...

ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു; വാമഞ്ചൂര്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു

മഞ്ചേശ്വരം: (www.mediavisionnews.in) ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് ലോറി പുഴയില്‍ വീഴാതെ നിന്നത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാമഞ്ചൂര്‍ പാലത്തിന്റെ കൈവരി ഇരുഭാഗത്തും തകര്‍ന്നിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് മണല്‍ ലോറി കൈവരിയിലിടിച്ച് തകര്‍ന്ന് പുഴയില്‍ വീണിരുന്നു. അന്ന് ഡ്രൈവര്‍ ലോറി അപകടത്തില്‍ പെട്ടയുടനെ പുഴയിലേക്ക്...

മഞ്ചേശ്വരത്ത് നിരീക്ഷണത്തിലിരിക്കേ മരണപ്പെട്ട സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി, ഖബറടക്കി

കാസര്‍കോട്: (www.mediavisionnews.in) ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലിരിക്കേ മരണപ്പെട്ട സ്ത്രീയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീനിന്‍റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തി ആരോഗ്യവകുപ്പ്...

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, ഡി ശിൽപ കാസർകോട് പൊലീസ് മേധാവി

കാസർകോട്: കാസർകോട് പുതിയ പൊലീസ് മേധാവിയായി ഡി. ശിൽപ്പയെ നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നാല് മാസം മുമ്പാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹം കാസർകോട് നിയമിതനായത്. 2016 ഐ പി എസ് ബാച്ചിൽപ്പെട്ട ശിൽപ്പയെ പ്രൊബേഷന്റെ ഭാഗമായി കാസർകോട് എ. എസ്.പിയായി നിയമിച്ചിരുന്നു....

ഉത്തരേന്ത്യൻ മോഡലിൽ കേരള – കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിയെ ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; നാല് പേര്‍ അറസ്റ്റിൽ

കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ വിദ്യാര്‍ഥിക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ സംഘ്പരിവാര്‍ അക്രമം. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍കോട് ബായറില്‍ മദ്രസാ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയായ വിട്ളയില്‍ ഏപ്രില്‍ 21നാണ് ഉത്തരേന്ത്യൻ മോഡൽ അക്രമം നടന്നത്. വിദ്യാര്‍ഥിയെ ഒരുകൂട്ടം സംഘ്പരിവാര്‍ സംഘം അക്രമിച്ച് ജയ്...

ഉപ്പളയിൽ യുവതിയെ കാണാതായതായി പരാതി

മഞ്ചേശ്വരം (www.mediavisionnews.in); ഉപ്പള പത്വാടിയിലെ ഷാഹുല്‍ ഹമീദിന്റെ മകള്‍ ഹൈറുന്നിസയെ (22)ഇന്നലെ ഉച്ചക്ക്‌ കാണാതായതെന്ന്‌ പരാതി. പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img