കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
503

കാസർകോട് (www.mediavisionnews.in):  ജില്ലയിൽ ഇന്ന് ഒമ്പത് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ മുബൈയിൽ നിന്ന് വന്നവരുമാണ്.

വിദേശത്ത് നിന്ന് വന്നവർ

ജൂൺ 7 ന് ഖത്തറിൽ നിന്ന് വന്ന 30 വയസുള്ള ഉദുമ സ്വദേശി, മെയ് 30 ന് കുവൈത്തിൽ നിന്ന് വന്ന 33 വയസുള്ള ചെറുവത്തൂർ സ്വദേശി, മെയ് 29 ന് ദുബായിൽ നിന്നെത്തിയ 51 വയസുള്ള പള്ളിക്കര സ്വദേശി, മെയ് 26ന് ദുബായിൽ നിന്നെത്തിയ 30 വയസുള്ള കാറഡുക്ക സ്വദേശിനി, ജൂൺ 11 ന് കുവൈത്തിൽ നിന്നെത്തിയ 45 വയസുള്ള കരിന്തളം സ്വദേശി, മെയ് 30ന് ദുബായിൽ നിന്നെത്തിയ 26 വയസുള്ള ചെങ്കള സ്വദേശിനി,
മെയ് 30ന് കുവൈത്തിൽ നിന്നെത്തിയ 62 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്.

മഹാരാഷ്ട്രയിൽ നിന്ന് വന്നവർ

മെയ് 26ന് ട്രെയിനിന് വന്ന 31 വയസുള്ള കാറഡുക്ക സ്വദേശി, ജൂൺ നാലിന് ട്രെയിനിന് വന്ന 47 വയസുള്ള കുമ്പള സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 15 പേർക്കും കണ്ണൂർ ജില്ലയിൽ 14 പേർക്കും കോഴിക്കോട് ജില്ലയിൽ 12 പേർക്കും, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ 9 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ 8 പേർക്കും എറണാകുളം ജില്ലയിൽ 7 പേർക്കും ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേർ രോഗമുക്തി നേടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here