Sunday, May 19, 2024

Local News

കാസര്‍കോട് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്കും കോവിഡ്; 11 പേർക്ക് പകർന്നു

കാസര്‍കോട്: (www.mediavisionnews.in) ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്ക്. 11 പേർക്ക് രോഗം പകർന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികള്‍ക്കും പകര്‍ന്നു. ഒൻപത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്.  കേരളത്തിൽ ഇന്നലെ 39 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ,...

കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിതീകരിച്ചവരുടെ പട്ടിക

കാസർകോട്: കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് 34 പേർക്ക്. ഇതിൽ 25 പുരുഷൻമാരും ഒൻപത് സ്ത്രീകളും പതിനൊന്ന് പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരും മറ്റുള്ള 23 ആളുകൾ ദുബായിൽ നിന്നും എത്തിയവരുമാണ്. ഇതിൽ 11, 16 വയസുള്ള കുട്ടികളും ഉൾപ്പെടുന്നു.കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ ചുവടെ...

മംഗളൂരു ആസ്പത്രിയില്‍ പോകുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞു;കാസര്‍കോട് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

കാസര്‍കോട് (www.mediavisionnews.in) : പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് മംഗളൂരു ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നുള്ള മടക്കയാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്.ഇതോടെ യുവതിയെയും കുഞ്ഞിനെയും മൊഗ്രാലിലെ ഒരു വീട്ടിലെത്തിച്ച ശേഷം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ആസ്പത്രിയില്‍ ചികിത്സയിലാണ്. മീഡിയവിഷൻ ന്യൂസ്...

മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ ആസ്മ രോഗി മരിച്ചു; മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായില്ലെന്ന് ബന്ധുക്കള്‍

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തുമിനാട്ടില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് അബ്ദുള്‍ ഹമീദ് (57) എന്ന ആസ്മ രോഗിയാണ് മരണപ്പെട്ടത്. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ ഹമീദ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റോഡുകളില്‍ വാഹനങ്ങള്‍ പൊലീസ് തടയുന്നുണ്ട്. അതേസമയം രോഗികളേയും...

കാസര്‍കോട് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 47 ആയി. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുളളവരുടെ എണ്ണം 126 ആണ്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കോറോണ ബാധിച്ചത്.  കണ്ണൂരില്‍...

കാസർകോട് ദേലംപാടിയില്‍ പൊലീസിന്‌ നേരെ നാട്ടുകാരുടെ ആക്രമണം; എസ്‌.ഐ അടക്കം നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്ക്‌

കാസര്‍കോട്‌: (www.mediavisionnews.in) ദേലംപാടി കല്ലടുക്ക കോളനിയില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ എസ്‌.ഐ ഉള്‍പ്പടെ നാല്‌ പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. സംഭവത്തില്‍ പ്രദശവാസികളായ രണ്ട്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. കൊറോണ വ്യാപനം തടയുന്നതിനായി കല്ലടുക്കയിലെ റോഡ്‌ അധികൃതര്‍ മണ്ണിട്ടടച്ചിരുന്നു. ഇതിന്‌ സമീപത്തെ കോളനിയിലേക്കുള്ള റോഡും തടസപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ സ്ഥലത്ത്‌ തര്‍ക്കം നിലനിന്നിരുന്നു....

അര കിലോ പഞ്ചസാരയും രണ്ട് തക്കാളിക്കും വേണ്ടി പുറത്തിറങ്ങരുത്: കാസർകോട് എസ്പി

കാസർകോട്: (www.mediavisionnews.in) സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിൽ ഭക്ഷ്യ വസ്തുക്കൾ വാങ്ങാൻ എന്ന വ്യാജേന ആണ് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്നതെന്ന് കാസർകോട് എസ്പി സാബു. അര കിലോ പഞ്ചസാരയും അരകിലോ തക്കാളിയും മാത്രം വാങ്ങിപോകുന്നത് അംഗീകരിക്കാനാവില്ല. ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുമിച്ച് വാങ്ങണം. ഇത്തരക്കാർക്ക് പിന്നീട് ഒരാഴ്ച കഴിഞ്ഞേ പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന് കാസർകോട്...

77 പേരുടെ പരിശോധന ഫലം ഇന്ന്; കാസര്‍കോടിന് നിര്‍ണായക ദിനം -കലക്ടര്‍

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതില്‍ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആള്‍ മാത്രമാണ്...

ലോക്ക്ഡൗൺ; ഭക്ഷണം കിട്ടാതെ വലഞ്ഞ് ഉപ്പളയിൽ അന്യസംസ്ഥാന തൊഴിലാളികളും യാചകരും

ഉപ്പള: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ് ആയിരകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും യാചകരും. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിയും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളമായി താമസസ്ഥലങ്ങളിൽ കുടുങ്ങിരിക്കുകയാണ്. മുമ്പ് നിരോധനാജ്ഞയും ഇപ്പോർ സമ്പൂർണ്ണ ലോക്ക് സൗണും വന്നതോടെ ഏറെ ഭീതിയിലായ ഇവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ...

അനുമതിയില്ലാതെ സന്നദ്ധപ്രവര്‍ത്തനം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കാസര്‍ഗോഡ് കളക്ടര്‍

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ അനുമതിയില്ലാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു. ഒരു സന്നദ്ധ പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ലെന്നും ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെങ്കില്‍ പറയും. ഇവിടെ നിലവില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകരുടേയും ആവശ്യമില്ല. അത്തരത്തില്‍ പ്രവര്‍ത്തനമെന്ന് പറഞ്ഞ് ഇറങ്ങുന്നവരെ അറസ്റ്റ്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img