Sunday, November 9, 2025

Local News

ഷിറിയ കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ തിരമാലയില്‍പെട്ട് കാണാതായി

കുമ്പള: (www.mediavisionnews.in) ഷിറിയ കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഷിറിയ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ തിരമാലയില്‍പെട്ട് കാണാതായി. ഷിറിയ തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ മത്സ്യത്തൊഴിലാളി ബാലകൃഷ്ണന്‍ എന്ന അബ്ബ (57)യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ബാലകൃഷ്ണനടക്കം അഞ്ചുപേര്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ബാലകൃഷ്ണന്റെ കാലില്‍ വല കുടുങ്ങി തിരമാലയില്‍പെട്ട് കടലില്‍ കാണാതാവുകയായിരുന്നു....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി ഉറവിടം ലഭ്യമല്ലാത്ത ആള്‍ മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ അജാനൂര്‍ പഞ്ചായത്തിലെ...

പൊലീസുകാരന് കൊവിഡ്, കാസർകോട് എസ്പിയും ക്വാറൻറീനിൽ

കാസർകോട്: എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള നാല് പേരാണ് ക്വാറൻറീനിൽ പോയത്. കാസര്‍കോട് സ്ഥിതി ഗുരുതരമാണ്. കാസർകോട് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്.  അതേസമയം മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടർക്ക് ഇന്ന്...

അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍

കാസര്‍കോട്: (www.mediavisionnews.in) കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍ . അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ...

കാസർകോട്ട് വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

കാസർകോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിലാണ് മരണശേഷം രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്ന മഞ്ചേശ്വരം മീഞ്ച സ്വദേശി മറിയുമ്മ (75) , പരിയാരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി ബി രമേശൻ എന്നിവർക്കാണ് കൊവിഡ് ബാധയുണ്ടായിരുന്നെന്ന് മരണശേഷം സ്ഥിരീകരിച്ചത്. ഔദ്യോഗിക...

കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

കണ്ണൂർ: (www.mediavisionnews.in) കോവി‍ഡ് പോസിറ്റീവായ യുവതിക്കു കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയായ 38 വയസ്സുകാരിയാണ് ഇന്നലെ രാവിലെ ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.  108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷൻ റോബിൻ...

ആൻ മേരി ബെന്നി കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിക്കും

കാസർകോട്: (www.mediavisionnews.in) ആൻ മേരി ബെന്നി കൊലക്കേസിൽ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ പറഞ്ഞു. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെ വീട്ടിലെത്തിച്ച്...

കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട്: (www.mediavisionnews.in) കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച മഞ്ചേശ്വരം വൊർക്കാടി സ്വദേശിനി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 18 പേരാണ് കാസർകോ‍ട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

ആദ്യ കൊലപാതകശ്രമം കോഴിക്കറിയിൽ വിഷം കലര്‍ത്തി, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീമില്‍; കാസര്‍കോട്ടെ 16-കാരിയുടെ കൊലക്ക് പിന്നിൽ സ്വത്ത് തട്ടാനുളള ശ്രമവും

കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ബളാലിൽ പതിനാറുകാരിയെ ഐസ്ക്രീ കൊടുത്ത് കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കുടംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ശ്രമം. എന്നാൽ വിഷത്തിന്‍റെ അളവ് കുറവായതിനാൽ ശ്രമം പാളി. പിന്നീട് വെബ് സൈറ്റുകളിൽ വിഷങ്ങളെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്.  വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്വലിയപ്പറമ്പ- ഒന്ന്മടിക്കൈ- നാല്-കാഞ്ഞങ്ങാട്- രണ്ട്പളളിക്കര- അഞ്ച്നീലേശ്വരം-മൂന്ന്ചെറുവത്തൂര്‍- 15ചെമ്മനാട്- ആറ്കയ്യൂര്‍ ചീമേനി- ഒന്ന്പിലിക്കോട്- രണ്ട്കാസര്‍കോട്- നാല്പൈവളളിഗെ- രണ്ട്ഉദുമ- 10ബദിയഡുക്ക- രണ്ട്പുല്ലൂര്‍ പെരിയ- ഒന്ന്തൃക്കരിപ്പൂര്‍- രണ്ട്മഞ്ചേശ്വരം-നാല്അജാനൂര്‍ - മൂന്ന്വെസ്റ്റ് എളേരി- ഒന്ന്മംഗല്‍പാടി- ഒന്ന്മധൂര്‍- നാല്കുമ്പള-...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img