ബായാര്‍: (www.mediavisionnews.in) റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പളയിലെ ജ്യൂസ് കടയില്‍ ജീവനക്കാരനും കര്‍ണാടക കന്യാന സ്വദേശിയുമായ യാക്കൂബ്(21) ആണ് മരിച്ചത്. സെപ്തംബര്‍ ഒന്നിന് കന്യാനയിലാണ് അപകടമുണ്ടായത്. യാക്കൂബ് ബൈക്ക് ഓടിച്ചുപോകുന്നതിനിടെ പശു റോഡിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട്...
കോവിഡ് ചികില്‍സാ രംഗത്ത് വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. കോവിഡ് ചികില്‍സ വീടുകളിലാകാമെന്ന സര്‍ക്കാര്‍ ഉത്തരവിനുശേഷം വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. രോഗികള്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാമെന്നുള്ളതും ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലാക്കി കൂടുതല്‍ ശ്രദ്ധിക്കാമെന്നുള്ളതുമാണ് പ്രധാന നേട്ടം.
കോവിഡ് വ്യാപനം അതിതീവ്രമാവുകയും ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയും ചെയ്തതോടെയാണ്,, വീടുകളില്‍...
കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരണം. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. ആലപ്പുഴയിൽ നിന്നാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്....
ബന്തിയോട്: (www.mediavisionnews.in) മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണ്ണില്‍ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പകല്‍ സമയങ്ങളില്‍ മണ്ണല്‍ കടത്തിക്കൊണ്ടുവന്ന് രാത്രി കാലങ്ങളില്‍ ചെറുതും വലുതുമായ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംഘം മുട്ടത്തും പരിസരത്തും പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്....
ഉപ്പള: (www.mediavisionnews.in) ഉപ്പള കൈക്കമ്പയിലെ യുവാവിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത് മംഗളൂരുവിലെ അധോലോക സംഘമെന്ന് സംശയം. ഇതുസംബന്ധിച്ച് പൊലീസിന് ചില സൂചനകള്‍ ലഭിച്ചതായി അറിയുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവെപ്പുണ്ടായത്. രണ്ടുപ്രാവശ്യം വെടിയൊച്ച കേട്ടതായി പരിസരവാസികള്‍ പൊലീസിനോട് മൊഴി നല്‍കി. വെടിയൊച്ച കേട്ട് ഭയന്ന് മൂന്ന് സുഹൃത്തുക്കളോട് ഫോണില്‍ വിളിച്ച് തന്നെ ആരോ വധിക്കാന്‍...
മഞ്ചേശ്വരം: (www.mediavisionnews.in) മിയാപദവ്, ബേരികെ, മജീര്‍പ്പള്ളയിലെ അണ്ണു എന്ന കൃപാകരയെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്. ഇതേ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഇ അനൂപ്, ഡ്രൈവര്‍, എട്ടു പൊലീസുകാര്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോയി. പ്രതികളുടെ കോവിഡ് പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് കോവിഡ്...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ ഒരു വീട്ടില്‍ ഗ്യാസ് സ്റ്റൗ പൊട്ടിച്ചു. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പെരിങ്കടിയിലെ മാളികെ കബീറിന്റെ വീട്ടിലാണ് സ്റ്റൗ പൊട്ടിതെറിച്ചത്. ഉപ്പളയിലെ ഒരു ഷോപ്പില്‍ നിന്ന് പുതുതായി വാങ്ങിയതായിരുന്നു സ്റ്റൗ. രാത്രി ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അടുപ്പിന്റെ സമീപത്തായി കബീറും ഉമ്മയും സഹോദന്റെ ഭാര്യയും...
പെർള: (www.mediavisionnews.in) ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാനും പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനും പിണറായിയുടെ ഇടതുപക്ഷ മാഫിയ ദുർഭരണത്തിനേതിരെയും കേന്ദ്രത്തിലെ ന്യൂനപക്ഷ വിരുദ്ധ ഭരണത്തിനേതിരെയും പ്രതികരിക്കാൻ പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ പ്രസ്താവിച്ചു.
പെർള ലീഗ് ഓഫിസിൽ ചേർന്ന ഏന്മകജെ പഞ്ചയാത്ത് മുസ്ലിം...
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...