Thursday, July 24, 2025

Local News

പൈവളികെ ചേരാലില്‍ കടയില്‍ കയറി വ്യാപാരിയെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു

പൈവളികെ: (www.mediavisionnews.in) കടയില്‍ കയറി വ്യാപാരിയെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചേരാലിലെ വ്യാപാരി അബ്ദുല്‍ റഹിമാനാണ് വെട്ടേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാരി അബ്ദുല്‍ റഹ് മാന്‍ കടയിലിരിക്കവെ അബ്ദുല്‍ റഹിമാന്‍ എന്നയാള്‍ അതിക്രമിച്ച് കയറി വെട്ടുകയായിരുന്നു. വെട്ടേറ്റ് കടയില്‍ തളര്‍ന്ന് വീണ അബ്ദുല്‍ റഹിമാനെ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. വെട്ടിയ അബ്ദുല്‍ റഹിമാനെതിരെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 104 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5938 പേര്‍വീടുകളില്‍ 4616 പേരും സ്ഥാപനങ്ങളില്‍ 1322 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5938...

കനത്ത മഴ; മംഗളൂരുവിൽ വെള്ളപ്പൊക്കം

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മംഗളൂരു നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ വെള്ളിയാഴ്ച ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മംഗളൂരു കൊട്ടാരചൗക്കി, ബജാൽ, അഡ്യാർ, കണ്ണൂർ, തുമ്പെ, മുഡിപ്പു, ഹരേക്കള, ജപ്പിനമൊഗരു, കൊണാജെ, അലാക്കെ, പടീൽ, ബർക്കെ, പമ്പുവെൽ, നന്തൂർ ഭാഗങ്ങളിൽ വെള്ളം കയറി. നേത്രാവതി പുഴയുടെ...

സെപ്തംബര്‍ 21 മുതല്‍ കാസറഗോഡ് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

കാസര്‍കോട്: (www.mediavisionnews.in) സെപ്തംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ ജില്ലയില്‍ അനുവദിക്കാന്‍ ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് പ്രകാരം മരണം-വിവാഹം ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി പങ്കെടുപ്പിക്കാം. എന്നാല്‍ രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും...

കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം; മരിച്ചത് മഞ്ചേശ്വരം സ്വദേശി

മഞ്ചേശ്വരം: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. . ഭാര്യ: ഖൈറുന്നീസ. മൂന്ന് മക്കളുണ്ട്.

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 100 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7340 പേര്‍ വീടുകളില്‍ 5939 പേരും സ്ഥാപനങ്ങളില്‍ 1401 പേരുമുള്‍പ്പെടെ...

ഉപ്പള കൈക്കമ്പയില്‍ മെഡിക്കല്‍ ഷോപ്പില്‍ മോഷണം

ഉപ്പള: (www.mediavisionnews.in) മെഡിക്കല്‍ ഷോപ്പില്‍ മോഷണം നടന്നുവെന്ന പരാതിയില്‍ പൊലീസ്‌ അന്വേഷണം തുടങ്ങി. ഉപ്പള കൈക്കമ്പയിലെ മെട്രോ മെഡിക്കലിന്റെ ഷട്ടറിന്റെ ഒരു ഭാഗത്തെ പൂട്ട്‌ തകര്‍ത്ത്‌ തള്ളിയാണ്‌ മോഷ്‌ടാവ്‌ അകത്ത്‌ കടന്നതെന്ന്‌ സംശയിക്കുന്നു. പൊലീസ്‌ അന്വേഷണമാരംഭിച്ചു.

കാസര്‍കോട് കോവിഡ് ബാധിച്ചു ചികത്സയിലായിരുന്ന വൈദികൻ മരിച്ചു

കാസര്‍കോട് (www.mediavisionnews.in): കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ബളാല്‍ പഞ്ചായത് പരിധിയിലെ ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി അച്ഛനാണ് (54) മരിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. മൈക്കയത്തെ മുണ്ടപ്ലാക്കല്‍ മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ബാബു, ബിജു, ജീജ, ബിന്ദു, സിന്ധു. കോവിഡ്...

കുമ്പള മുരളിവധക്കേസില്‍ ഒന്നാംപ്രതി കുറ്റക്കാരന്‍; മറ്റുപ്രതികളെ വിട്ടയച്ചു

കാസര്‍കോട് (www.mediavisionnews.in): സി.പി.എം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ(35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശരത് രാജ് കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കോടതി വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ശരത് രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വൈകിട്ട് പ്രഖ്യാപിക്കും.2017 ഒക്ടോബര്‍ 17ന്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ138 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഓരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ക്ക് കോവിഡ് ഭേദമായെന്ന്ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2001...
- Advertisement -spot_img

Latest News

ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ; 20 പൊലീസുദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ ഭാഗമാവും

ബെംഗളൂരു: ധർമസ്ഥലയിൽ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ...
- Advertisement -spot_img