മഞ്ചേശ്വരം: മഞ്ചേശ്വരം വൊര്ക്കാടിയില് ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകന് പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്....
മംഗളൂരു: മംഗളൂരുവിലെ അഡയാറിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ ദമ്പതികളുടെ അനീഷ് കുമാർ എന്ന കുഞ്ഞാണ് മരിച്ചത്. അച്ഛൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടി അബദ്ധത്തിൽ കഴിക്കുകയായിരുന്നു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് ബീഡിക്കുറ്റി കിട്ടുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭർത്താവിനെതിരെ...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വ്യാപകമായി പരാതികൾ ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുത്തൽ വ്യക്തതക്കായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
പൊലീസ് സ്റ്റേഷൻ...
കുമ്പള: എഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത് അറിഞ്ഞില്ല. ആദ്യ കാലത്ത് പിഴ നോട്ടീസുകളും കിട്ടിയില്ല. തലങ്ങും വിലങ്ങും വാഹനങ്ങളിൽ പാഞ്ഞ് നാട്ടുകാർ. ഒരു വർഷം കഴിഞ്ഞ് പിഴയെല്ലാം ഒന്നിച്ച് കിട്ടിയതോടെ പിഴ അടയ്ക്കാൻ ലോൺ എടുക്കേണ്ട സ്ഥിതിയിൽ നാട്ടുകാർ. കാസർകോട് കുമ്പളയിലും പരിസരങ്ങളിലും താമസിക്കുന്ന നിരവധി പേർക്കാണ് ഒരു എഐ ക്യാമറ മൂലം എട്ടിന്റെ...
കാസർകോട് : മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ച 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്...
കാസർകോട് ∙ കനത്ത മഴയ്ക്ക് താൽക്കാലിക വിരാമമിട്ട് ഇന്നലെ മാനം തെളിഞ്ഞെങ്കിലും ‘കണക്കിൽ മുങ്ങി’ കാസർകോട് ജില്ല. കഴിഞ്ഞ 48 മണിക്കൂറിൽ (ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്ക്) സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ആദ്യ 8 സ്ഥലങ്ങളും ജില്ലയിലാണ്. 396.3 മില്ലിമീറ്റർ മഴ ലഭിച്ച ഉപ്പള ഒന്നാമതെത്തി. 378.2 മില്ലിമീറ്റർ മഴയുമായി മഞ്ചേശ്വരമാണ്...
കാസര്കോട്: സൗദിയില് കാസര്കോട് സ്വദേശി വെടിയേറ്റ് മരിച്ചു. കുറ്റിക്കോല് ഏണിയാടിയിലെ ബഷീര്(42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന് അബൂബക്കര് പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്പോണ്സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്ഷത്തിലധികമായി ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്....
മംഗളൂരു: മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില് രണ്ട് കുട്ടികള് കൂടി മരിച്ചു. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകൻ സീതാറാമിൻ്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ന് പുലര്ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയിൽ മണ്ണിടിച്ചലുണ്ടായത്. സംഭവത്തില് കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്ണമായി...
മംഗളൂരു: ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് പ്രതികൾ.
ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയിൽ നിന്നാണ് മൂന്ന് പ്രതികളെയും...
മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു.
ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്....