കാഞ്ഞങ്ങാട്(www.mediavisionnews.in):കാഞ്ഞങ്ങാട് കല്ലൂരാവിയിൽ രാഷ്ട്രീയ സംഘർഷം. ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കല്ലൂരാവി സ്വദേശി അബ്ദുറഹ്മാൻ ഔഫ് (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ വ്യാഴാഴ്ച എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട് ലീഗ് മുണ്ടത്തോട് വാർഡ് സെക്രട്ടറി മുഹമ്മദ് ഇർഷാദിന് വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായാണ്...
മഞ്ചേശ്വരം(www.mediavisionnews.in): ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍റഹ്‌മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുഞ്ചത്തൂര്‍ മാടയില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെ ചൊല്ലി ഉന്തും തള്ളുമുണ്ടായിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി.
ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.
കാസര്‍കോട്: രാത്രി കടലില്‍ ലൈറ്റ് കത്തിച്ച് നടത്തുകയായിരുന്ന മീന്‍പിടുത്തം ഫിഷറീസ് വകുപ്പും തീരദേശപൊലീസും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തൈക്കടപ്പുറത്തെ ഫിഷറീസ് ഉദ്യോഗസ്ഥരും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള തീരദേശ പൊലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മത്സ്യബന്ധനത്തിനെത്തിയവരുടെ ബോട്ട് പിടികൂടിയത്.
മംഗളൂരു സ്വദേശി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍...
കാസറഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ അഷ്‌റഫ് കർളക്ക് തളങ്കര വെൽഫിറ്റ് വില്ലയിൽ വെച്ച് വർണാഭമായ സ്വീകരണം സംഘടിപ്പിച്ചു.
യുഎഇ കെഎംസിസി നേതാവും വെൽഫിറ്റ് ഗ്രൂപ്പ് ഓഫ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി.
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...