കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ രാത്രി 10മണിയോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മുന്നറിയിപ്പ്. ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ആണ് ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ നവവത്സര ആഘോഷം നടത്താവൂ എന്ന് ഉത്തരവില്‍ പറയുന്നു. മാസ്‌ക് ധരിക്കുന്നുണ്ടെന്നു ഉറപ്പിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു...
ബന്തിയോട്:(www.mediavisionnews.in) യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു. ബന്തിയോട്ടെ ബഷീർ എന്ന ബച്ചിക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ബന്തിയോട് ബേരിക്കയിലാണ് സംഭവം. സി.പി.ഐ (എം ) പ്രവർത്തകനായ ഒരാളാണ് അക്രമിച്ചതെന്ന് പറയുന്നു. നേരത്തെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴുത്തിന് പരിക്കേറ്റ ബഷീറിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുമ്പള: ജല അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ച്ചകളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല. ഇതാടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡരികിലൂടെ ഒലിച്ചു പോകുന്നത്. കൊടിയമ്മ പൂക്കട്ട റേഷൻ കടയ്ക്കു സമീപത്തായാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത്.
വേനൽകാലം ആരംഭിച്ചതോടെ പ്രദേശത്ത് ജലക്ഷാമം...
ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള കൊടിബയലിലാണ് സംഭവം.
കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ...
കുമ്പള: വീട്ടുവേല ചെയ്ത് ജീവിക്കുന്ന കർണാടക സ്വദേശിനിയായ അനാഥ വയോധികയുടെ ഒന്നേകാൽ ലക്ഷം രൂപയും ഇരുപത് പവനും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. വർഷങ്ങളായി ഉപ്പളയിൽ വീട്ടുജോലികൾ ചെയ്തുവരുന്ന അനാഥയായ ജല്ലു എന്ന വയോധികയുടെ പണവും പണ്ടങ്ങളുമാണ് തട്ടിയെടുത്തത്. ഉപ്പള സ്വദേശിയായ അർശീദും ഭാര്യ ഉമൈബയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ...
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.
കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 124 എ, 143 പ്രകാരമാണ്...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...