കാസര്‍കോട്: 48 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി അഫ്‌സലി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാല്‍ ജുമാമസ്ജിദിനു സമീപത്തു സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട അഫ്‌സലിനെ കസ്റ്റഡിയിലെടുത്ത്...
കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു....
കാസർകോട് : മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 17 വരെ വൈകിട്ട് ആറുമുതൽ രാത്രി 10 വരെ ഭാഗിക വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. ഉഡുപ്പി ജനറേറ്റിങ് സ്റ്റേഷനിലെ തകരാർമൂലം കർണാടകയിൽനിന്നുള്ള വൈദ്യുതിലഭ്യതയിൽ കുറവ് വന്നതിനാലാണിത്.
ഉപ്പള : കാസർകോട്-മംഗളൂരു റൂട്ടിലെ കേരള ആർ.ടി.സി. ബസുകളിലെ നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പട്ട് എ.കെ.എം.അഷ്റഫ് എം.എൽ.എ. ഗതാഗതമന്ത്രി ഗണേഷ് കുമാറിനെ നേരിൽക്കണ്ട് കത്ത് നൽകി. കർണാടകയിൽ ബസ് നിരക്ക് വർധിപ്പിച്ചപ്പോൾ കേരള ആർ.ടി.സി.യും വർധിപ്പിച്ചത് പിൻവലിക്കണമെന്ന് എം.എൽ.എ.യും ആവശ്യപ്പെട്ടു.
ദിവസേന ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോളേജുകളിലേക്കടക്കം പോയിവരുന്ന വിദ്യാർഥികൾക്കും രോഗികൾ അടക്കമുള്ള ആയിരങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് നടപടിയെന്നും...
കാസര്‍കോട്: മണ്ണും മരങ്ങളങ്ങളടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഇതര സംസ്ഥാനങ്ങിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.കേശവ് നായക്. കുമ്പളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി കഴിഞ്ഞ കുറേ കാലങ്ങളായി അനന്തപുരം വ്യവസായ പാര്‍ക്കിനോട് ചേര്‍ന്ന മരത്തടികളും...
മംഗളൂരു: ദേശീയപാതാ 66-ലെ മംഗളൂരു ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മംഗളൂരു നിയോജകമണ്ഡലത്തിൽ രണ്ട് പാലങ്ങൾ വരുന്നു. 262 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലങ്ങൾ നിർമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായി സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളാളിലെ കോട്ടേപുരയെ മംഗളൂരു സൗത്തിലെ ബോളാറുമായി...
ഉപ്പള: ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കില്‍ കോളിയടുക്കം ലക്ഷംവീട് കോളനിയിലെ അബ്ദുല്‍ ബാസിത്(22), മുഹമ്മദ് അഫ്സല്‍(23) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാനഗറില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഉപ്പള ടൗണില്‍ ഒരു കെട്ടിടത്തിന്...
കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ആദ്യത്തെ രണ്ട് പരാതികള്‍ ലഭിച്ചത്. ഇതു സംബന്ധിച്ചാണ് അധ്യാപകനെതിരെ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ...
കുമ്പള.കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ഡിസംബർ 25, 26 തീയതികളിൽ ഒളയം പുഴയോരത്ത് ഡി.എം കബാന റിസോർട്ടിൽ വെച്ച് നടക്കും. 25 ന് വൈകിട്ട് 4ന് പതാക ഉയർത്തൽ. 26ന് രാവിലെ 9.30ന് രജിസ്ട്രേഷൻ.10.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ ചീമേനി അധ്യക്ഷനാകും.
കുമ്പള പഞ്ചായത്ത്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...