Local News

വിദേശത്തേക്കു പോകണമെന്ന് 11 വയസ്സുകാരി; ഫോൺ പൂട്ടിവച്ചതിൽ പിണങ്ങി വിമാനത്താവളത്തിൽ

‘‘എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്’’ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടു. പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു.   തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി. പൊലീസ് പറയുന്നതിങ്ങനെ , അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി...

കോവിഡ് പരിശോധന വർധിപ്പിക്കും; ഒരുദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം

കാസർകോട് : ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കാനായി ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടർച്ചയായി 14 ദിവസം ഏറ്റവും കൂടുതൽ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന പഞ്ചായത്തിന് കളക്ടറുടെ പുരസ്കാരം നൽകുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. മാസത്തിൽ...

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാമിന് 4455 രൂപയും ഒരു പവന് 35,640 രൂപയുമാണ് ഇന്നത്തെ വില.

ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കിയതായി യുവതി; പാതിരാത്രി പൊലിസ് വീട്ടിൽ അതിക്രമിച്ചു കയറിയതായും ആരോപണം

കുമ്പള: കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാതിരാത്രി വീട്ടിലെത്തിയ പൊലിസ് വനിതാ പൊലിസിൻ്റെ സാന്നിധ്യമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയതായി യുവതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഉപ്പള സോങ്കാലിൽ വീടിനു സമീപം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ റഫീഖിൻ്റെ ഭാര്യ ഖൈറുന്നിസയാണ് ആരോപണവുമായി രംഗത്തെത്തിയത്. പൊതുപ്രവർത്തകനായ തൻ്റെ ഭർത്താവിനെ കേസിൽ കുടുക്കുവാനുള്ള...

മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച; 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ ഹുസ്‌ന ബാനുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ തിങ്കളാഴ്ച വീടുപൂട്ടി ബന്ധുവീട്ടില്‍പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എല്ലാ കേസുകളിലും എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം, ജയിൽ മോചിതനാകും

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ...

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കാൻ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രെട്ടറി സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു. സൈഫുള്ള തങ്ങൾ...

ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന വാരം കാസർകോഡ് വെച്ച് നടത്തുവാൻ മുജീബ് കമ്പാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മലബാർ മേഖലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ...

കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷയുമായി ഖമറുദ്ദീൻ, ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിൽ എം സി ഖമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഈ ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ തുടരുന്ന ഖമറുദ്ദീൻ 130 ലധികം കേസുകളിലാണ് ഇതിനകം ജാമ്യം നേടിയത്. ചന്തേര,...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img